മരുഭൂമിയിലെ പ്രേതം 4 shiYas [ HORROR ]

Posted by

മരുഭൂമിയിലെ പ്രേതം(HORRORCRIME THRILLER)-4

MARUBHOOMIYILE PRETHAM  PART 4 HORROR & CRIME THRILLER BY SHIYAS

നിങ്ങൾ തന്ന സപ്പോർട്ട് കൊണ്ട് ഞാൻ ഈ നോവൽ മുന്നോട്ടുകൊണ്ട് പോവുകയാണ്…READ PREVIOUS PARTS

ഈ നോവൽ  ആദ്യമായി വായിക്കുകയാണെങ്കിൽ  ആദ്യ പാർട്ട്‌ മുതൽ വായിക്കണം.  എന്നാൽ മാത്രമേ കലങ്ങുകയുള്ളു…..

ഒന്നാം  പ്രേതം IVI DE CLicK

രണ്ടാം പ്രേതം IVI DE CLicK

മൂന്നാം പ്രേതം IVI DE CLicK

നിങ്ങളുടെ കമെന്റ്കൾക്ക് ഒരായിരം നന്ദി…. ഇനിയും നിങ്ങളുടെ വിലയേറിയ കമന്റ്‌കൾ പ്രതീക്ഷിക്കുന്നു…….

അവൾ മുടി നേരയാക്കി എന്റെ മൂക്കിൽ നുള്ളി “ഈ കേസിലെ കുറ്റവാളികളെ ആരും അറിയാണ്ട് പിടിക്കണേ  എന്റെ സേതുരാമൻ CBI”

ഞാൻ : അതാണ്… ഇപ്പോയാണ് ഒരു സന്തോഷം കിട്ടുന്നത് ”
നീ ലഞ്ച് കഴിചില്ലന്ന് ആന്റി പറഞ്ഞു… നമുക്ക് ലഞ്ച് ഒക്കെ കഴിച്ചു ഒന്ന് ഉഷാർ ആകാം… “

അവൾ ചിരിച്ചുകൊണ്ട് തലയാട്ടി….

ഞാൻ നേരെ ഒരു നല്ല ഹോട്ടലിൽ വണ്ടി നിർത്തി ഞങ്ങൾ അങ്ങോട്ട്‌ കയറി ..

അതികം തിരക്ക് ഇല്ലാത്ത ഹോട്ടൽ ആയിരുന്നു അത്….

മൂലയിൽ ഉള്ള ടേബിളിൽ ഞങ്ങൾ ഇരുന്നു…

വെയിറ്റർ മെനുകൊണ്ട് തന്നു….
ഞാൻ “ഓഡർ ഫിക്സ് ആയാൽ വിളിക്കാം എന്ന് പറഞ്ഞു ” അയാളെ പറഞ്ഞു വിട്ടു…

എന്നിട്ട് ഞാൻ” ലാസ്‌മി നിനക്ക് വേണ്ടത് ഓർഡർ ചെയ്‌തോ….  എനിക്ക് അതികം വേണ്ട ഞാൻ ഇപ്പം കഴിച്ചതെ ഉള്ളു..  “

അവൾ മെനുവിൽ നോക്കി ” ചിക്കൻ ബിരിയാണി മതി എന്ന് പറഞ്ഞു… “

ഞാൻ വെയ്റ്ററെ വിളിച്ചു ഓർഡർ കൊടുത്തു..  എനിക്ക് ഒരു ജ്യൂസും പറഞ്ഞു….

അയാൾ ഓർഡർ എടുത്ത് അവിടുന്ന് പോയി….

ഞാൻ ലാസ്‌മിയോട് പറഞ്ഞു….

“നീ ശ്രധിച്ചു കേൾക്കണം….
കുറച്ച് കഴിഞ്ഞു നീ അവരെ വിളിക്കണം എന്നിട്ട് അവരോടു ധർമ്മടം റോഡിൽ ഉള്ള ലോട്ടസ് ഫ്ലാറ്റിൽ 130 റൂം മിൽ എത്താൻ പറഞ്ഞാൽ മതി….   പിന്നെ അവർ ചിലപ്പോൾ ചോദിക്കും അതെന്താ അവിടെ…എന്നൊക്കെ… !! നീ അപ്പോൾ പറയണം എന്റെ അമ്മായിയുടെ ഫ്ലാറ്റ് ആണ്  ഞാൻ 2 ദിവസം ആയി അവിടെയാണ് ഉള്ളത്.  ഇന്ന് അവർക്ക് നൈറ്റ്‌ ഡ്യൂട്ടിയാണ് എന്നൊക്കെ പറഞ്ഞാൽ മതി…
പിന്നെ മറ്റുള്ള ഫ്ലാറ്റ് ഒക്കെ നോക്കി ആരും ഇല്ലാത്ത സമയത്തു കയറിയാൽ മതി എന്നും പറയണം.”

അവൾ “ഓക്കേ ” എന്ന് പറഞ്ഞു…

അപ്പോയെക്കും ഫുഡ്‌ വന്നു..

അവൾക്ക് നല്ല വിശപ്പ് ഉണ്ട് എന്ന് എനിക്ക് അവൾ തിന്നുംമ്പോൾ മനസിലായി….
അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു.  ബില്ല് പേ ചെയ്തു  ഞങ്ങൾ കാറിൽ കയറി നേരെ ഫ്ലാറ്റിലേക്ക് വിട്ടു.(ആ ഫ്ലാറ്റ് മെയ്‌സിയുടെതാണ്.  അവൾ എത്താൻ ലേറ്റ് ആകും എന്ന് നേരത്തെ വിളിച്ചപ്പോൾ മനസ്സിലായിക്ക്  കീ എന്റെ കയ്യിൽ തന്നെയ ഉള്ളത്.  അത് കൊണ്ട് എന്നെ വിളിക്കാതെ അവൾ വരില്ല )

15 മിനിറ്റ് കൊണ്ട് ഞങ്ങൾ അവിടെ എത്തി..  ഫ്ലാറ്റിൽ കയറി ഡോർ കുറ്റി ഇട്ടു…  ഞാൻ ടൈം  നോക്കി 5 മണി..

ഞാൻ : നീ   അവരെ വിളിച്ചു 7 മണിക്ക് എത്താൻ പറ… ഞാൻ നേരെത്തെ പറഞ്ഞത് ഓർമ്മഇല്ലേ…  അവർ ചോദിച്ചാൽ അത് പോലെ പറയണം..
അവൾ : ഒകെ.

Leave a Reply

Your email address will not be published. Required fields are marked *