” സാർ ടൈം പോയത് അറിഞ്ഞില്ല എനിക്ക് നാളെ രാവിലെ 10 മണിക്ക് ആണ് ഫ്ലൈറ്റ് അത് കൊണ്ട് ഞാൻ ഇറങ്ങട്ടെ…? “
” ഓഹ് ഞാൻ അത് മറന്നുപോയി… നിന്റെ വണ്ടി ഓഫീസിൽ അല്ലെ ഉള്ളതു ഞാൻ അവിടെ ഡ്രോപ്പ് ചെയ്യാം… “
“വേണ്ട ഞാൻ ഒരു ടാക്സി വിളിച്ചോളാം.. ഇവിടെ നിന്ന് ഇനി ഓഫീസിൽ പോയി തിരിച്ചു വരുമ്പോൾ ലേറ്റ് ആകും.. ഈ കീ സാർ മെയ്സിയെ ഏൽപ്പിച്ചാൽ മതി.. അവൾക്ക് ബുള്ളറ്റ് ഓടിക്കാൻ നല്ല ഇഷ്ടം ആണ് ഞാൻ തിരിച്ചുവരുന്നതുവരെ അവളുടെ അടുത്ത് നിൽക്കട്ടെ… “
” ഒക്കെ.. ഒരുപാട് നന്ദി ഉണ്ട്… ”
” അയ്യേ ഇതിനോക്കെ നന്ദി പറയുന്നോ… ( ഞാൻ അങ്ങോട്ട് നന്ദി പറയണം ഇവളെ കടി മാറ്റി അല്ല മാറ്റാൻ പോന്നതിനു എന്ന് മനസ്സിൽ വിചാരിച്ചു. ) ആന്റി…. പെങ്ങൾ ലാസ്‌മി ഞാൻ പോവുകയാണ്…. “
ലാസ്‌മിയെ പെങ്ങൾ എന്ന് വിളിച്ചപ്പോൾ അവൾ കൊഞ്ഞനം കാണിച്ചു…. എല്ലാവരോടും യാത്ര പറഞ്ഞു ഒരു ടാക്സി വിളിച്ചു എന്റെ വില്ലയിലേക്ക് വിട്ടു…..
അവിടെ എത്തി ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തു… ടിക്കറ്റിന്റെ പേജ് ഞാൻ മൊബൈലിൽ സ്ക്രീൻഷോട്ട് എടുത്തു.
ശേഷം ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു…
അത് കഴിഞ്ഞു ബെഡിലേക്ക് മലർന്നു കിടന്നു ഉറങ്ങി…..
രാവിലെ 7 മണിക്ക് എഴുന്നേൽറ്റു… പിന്നെ വേഗം കുളിച്ച് ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ ഇട്ടു.. ഫോൺ എടുത്തിട്ട് ടാക്സി ഡ്രൈവറെ വിളിച്ചു..
ടാD ക്സി എത്തുംപോയേക്കും ഞാൻ ബാഗും പിന്നെ പാസ്സ്പോർട്ടും എടുത്തു വില്ല പൂട്ടി ഞാൻ പുറത്ത് ഇറങ്ങി,.., 2 മിനിറ്റ് കഴിയുംപോയേക്കും ടാക്സി എത്തി അതിൽ കയറി എയർപോർട്ടിലെക്ക് വിട്ടു.. 1 മണിക്കൂർ യാത്രകൊടുവിൽ എയർപോർട്ടിൽ എത്തി… ടാക്സിക്ക് പേ ചെയ്തു പറഞ്ഞു വിട്ടു.. ! ഒരു ട്രോളി എടുത്തു അതിൽ എന്റെ ബാഗും പിന്നെ ചെറിയ ഒരു ഹാൻഡ്ബാഗും വച്ചു. ശേഷം ഞാൻ ഉള്ളിലേക്ക് പ്രവേശിച്ചു.. !
ഓരോ സ്ഥലത്ത് പാസ്സ്പോർട്ടും ടിക്കറ്റും കാണിച്ചു.. ബോഡിങ്ങ് പാസ്സിനായി വെയിറ്റ് ചെയ്തു..