15 മിനിറ്റ് കൊണ്ട് ബോർഡിങ്ങ് പാസ് കിട്ടി ഹാൻഡ് ബാഗ് എടുത്തു മുന്നോട്ടു നീങ്ങി വീണ്ടും ഓരോ കൌണ്ടറുകൾ കഴിഞ്ഞു 30 മിനിറ്റ് കൊണ്ട് വിമാനത്തിൽ എത്തി.. k15 വിന്ഡോ സീറ്റ് ആണ് കിട്ടിയത് ഞാൻ ഹാൻഡ് ബാഗ് ബർത്തിൽ വച്ചു. ശേഷം സീറ്റിൽ ചന്തിയുറപ്പിച്ചു.. 20 മിനിറ്റ്കൾക്ക് ശേഷം വിമാനം പറക്കാൻ പോകുന്ന അറിയിപ്പ് ലഭിച്ചു… സീറ്റ് ബെൽറ്റ് ഇട്ടു കൊണ്ട് ഞാൻ വിന്ഡോയിൽ കൂടി പുറത്തേക്ക് നോക്കി കൊണ്ടിരിന്നു…
എന്റെ മനസ്സ് വീണ്ടും ഭൂതകാലത്തേക്ക് തിരിച്ചു….
——————————-
ആ റൂമിന്റെ ജനൽപാളയിലൂടെ നോക്കിയതും അവൻ അല്ല അവന്റെ ഉള്ളിൽ ഉള്ള ആാാ യക്ഷി എന്നെ തുറിച്ചു നോക്കിയതും ഒന്നിച്ചായിരുന്നു..
ചുവന്നു ചുവന്നുള്ള ആ കണ്ണുകൾ എന്നെ തന്നെ തുറിച്ചു നോക്കി ഡാ കൊല്ലും എടാ നിന്നെ കൊല്ലും എന്ന് പറഞ്ഞു നിമിഷങ്ങൾ കൊണ്ട് എന്റെ തൊട്ടുഅടുത്തേക്ക് വന്നു….
ഞാനും അവനും തമ്മിൽ ജനൽ കമ്പികൾ തമ്മിൽ ഉള്ള അകലം മാത്രം… അവന്റെ ചോരകണ്ണുകൾ എന്നെ തന്നെ തുറിച്ചുനോക്കി…
ഞാൻ ഭയം കൊണ്ട് അവിടെ നിശ്ചലമായി…
ആ കമ്പി വിടവിലൂടെ അവന്റെ കൈകൾ എന്റെ കഴുത്തിനു നേരെ അടുത്തു…
പേടി കാരണം എന്റെ കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടു… അല്ലങ്കിൽ അവന്റെ ഉള്ളിൽ കയറി കൂടിയ യെക്ഷിയുടെ മായം ആണോ…??
സെക്കന്റ്‌കൾ കൊണ്ട് എന്റെ കഴുത്തിൽ അവന്റെ അല്ല അവളുടെ കൈകൾ മുറികി… എനിക്ക് നിന്നെ കൊല്ലണം… നിന്റെ ചോര കുടിക്കണം…..
ആ… കൈകൾ എന്റെ കഴുത്തിൽ അമർന്നു… “എന്നെ രക്ഷിക്കണം” എന്ന് പറയാൻ വരെ എന്റെ നാവ് പുറത്ത് വന്നില്ല പക്ഷെ എന്റെ കണ്ണുകൾ വിടർന്നു എന്റെ നാവ് പുറത്തേക്കുപതിയെ വന്നു…. ഏതോ ഒരു യാമത്തിൽ എന്റെ കണ്ണുകൾ അടഞ്ഞു ഞാൻ നിലത്തേക്ക് പതിച്ചു.
“മഴ തുള്ളികൾ എന്റെ കൺമിഴിയിൽ തുള്ളികാളായി വീണപ്പോൾ ആണ് എന്റെ അടഞ്ഞ കണ്ണുകൾ വീണ്ടും തുറന്നത് ചുറ്റിലും എല്ലാവരും നിൽക്കുന്നുണ്ട് ഞാൻ മരിച്ചു രണ്ടാം ജന്മം കിട്ടിയത് പോലെയുള്ള ഒരു ഫീലിംഗ്… “എഴുന്നേൽക്ക് ഒന്നും പറ്റിയില്ലല്ലോ.,?”
എന്ന ശബ്ദം കേട്ടപ്പോൾ ആണ്
ഞാൻ മരിച്ചിട്ടില്ല എന്ന ബോധം വന്നത്..
” മഴ തുള്ളികൾ എന്റെ കൺമിഴിയിൽ”
ഒലക്ക ഒരു ഓട്ട പത്രത്തിൽ വെള്ളം മുഖത്ത് തെളിച്ചതായിരുന്നു.. “