” നമ്പൂതിരിയുടെ ഒരു കഴിവേ… ! എത്ര പെട്ടന്ന് ആണ് ആ ബാധ ഒഴിപ്പിച്ചതു. “
“ഇത് കേട്ട ഞാൻ ബാധ ഒഴിപ്പിച്ചോ..? “
“അതെ… നീ എത്തിയപ്പോൾ അവന്റെ ഉള്ളിൽ കയറിയ യക്ഷിയുടെ ശക്തി പതിൻ മടങ്ങ് വർധിച്ചിരുന്നു.. നിന്നെ കണ്ടപ്പോൾ യക്ഷി നിന്റെ നേരെ തിരിഞ്ഞത് കൊണ്ട് മന്ത്രങ്ങൾ നമ്പൂതിരിക്ക് വളരെ എളുപ്പത്തിൽ തീർക്കാൻ കഴിഞ്ഞു. നിന്റെ കഴുത്തിൽ അവളുടെ കൈ ആഞ്ഞുമുറുകുന്നതിനു തൊട്ടുമുൻപ് അവളെ ആവാഹിച്ചു. “
ചേച്ചി ഇതൊക്കെ പറഞ്ഞപ്പോൾ ഒരു സ്വപ്നം പോലെ ഞാൻ കേട്ടു നിന്നു…
“അവൻ എവിടെ..ചേച്ചി…? ”
” അവൻ ആ മുറിയിൽ തന്നെ ഉണ്ട്. നമ്പൂതിരി ദുഷ്ടശക്തികൾ അടുക്കാതിരിക്കാൻ മന്ത്രങ്ങൾ ജപിച്ച ഒരു ഏലസ് കെട്ടുകയാണ്… “
ഞാൻ അവിടെ നിന്ന് വേഗം എഴുന്നേറ്റു…. ആ റൂമിലേക്ക് നോക്കി..
അവൻ നമ്പൂതിരി കെട്ടുന്ന ആ ഏലസ് നോക്കി നിൽക്കുന്നു..
ഞാൻ അവന്റെ അടുത്തേക്ക് നീങ്ങി… ആൾ അനക്കം കേട്ടിട്ടാണന്ന് തോന്നുന്നു… നമ്പൂതിരിയും അവനും എന്നെ തന്നേ നോക്കി…
ഒരു നാണയത്തിന്റെ ഇരുവശം എന്നപോലെ എന്നെ കണ്ടപ്പോൾ അവന്റെ മുഖത്ത് സന്തോഷവും നമ്പൂതിരിയുടെ മുഖത്ത് ദേഷ്യ ഭാവവും…
അപ്പോയെക്കും ഏലസ് കെട്ടി കഴിഞ്ഞിരുന്നു…
അവർ രണ്ടുപേരും എന്റെ അടുത്തുവന്നു….
” നീ സൂക്ഷിക്കണം” എന്ന് ഒരു ഭയപ്പെടുത്തുന്ന ഒരു ഭാവത്തിൽ എന്നെ നോക്കി പറഞ്ഞുകൊണ്ട് നമ്പൂതിരി പുറത്തേക്ക് നടന്നു..
” നീ പേടിക്കണ്ട ഞാൻ ഇല്ലേ.. ” എന്ന് പറഞ്ഞുകൊണ്ട് മിഥുൻ എന്നെ നോക്കി ചിരിച്ചു… ! പക്ഷെ ആ ചിരിയിൽ ഒരു പുച്ഛഭാവം ഉണ്ടോ എന്ന് എനിക്ക് തോന്നി… “
അവന്റെ ഉള്ളിൽ ഉള്ള യക്ഷി പോയിട്ടില്ല എന്ന് ഒരു തോന്നൽ… “ഡാ… നിവേദിത വളഞ്ഞോ ” എന്ന് ശബ്ദം താത്തി അവൻ എന്നോട് ചോദിച്ചു..
അതിൽ തന്നെ മനസ്സിലായി യക്ഷി ഉഗാണ്ട വഴി ഷാർജയിലേക്ക് പോയി എന്ന്…
“ഇല്ലാ.. ” എന്ന് ഞാൻ പറഞ്ഞു…