ഞാൻ പേടിയോടെ ആ ഫോൺ റസിവർ എടുത്തു ചെവിയിൽ വെച്ചു.
ഞാൻ : ഹലോ…?
മറുതലക്കൽ:ഹലോ.. ! ഡാ ഞാനാ മിഥുനാ…!
ഞാൻ : നീ ഇത് വരെ ഉറങ്ങിയില്ലേ..?
അവൻ : ഉറക്കം വരുന്നില്ലാ… വീട്ടിൽ നിന്ന് മുറ്റത്തെക്ക് ഇറങ്ങാൻ വരെ സമ്മതിക്കുന്നില്ല എന്നെ…
ഞാൻ : നീ എന്തിനാ നേരെത്തെ പുറത്ത് പോകാം എന്ന് പറഞ്ഞത്.
അവൻ : അത്… അത് അത്,,,
എന്ന് പറയുംപോൾ…
” നിലാവെളിച്ചം മുഴുവൻ ഒരു വലിയ കറുത്ത മേഘം വന്ന് മൂടി.. ബഷീറിന്റെ നോവലിൽ പറഞ്ഞത്തിന്റെ മറുവശം എന്റെ മനസ്സിൽ വന്നു.. ‘ഇരുട്ടിന് എന്ത് ഇരുട്ട് ‘ ആ ഇരുട്ടിൽ ചീവീടിന്റെ ശബ്ദം ഒഴികെ എല്ലാം നിശ്ചലം “
അവൻ : നീ എന്റെ വീട്ടിന്റെ പുറത്ത് വാ.. ഞാൻ പുറത്ത് ഇറങ്ങാം നമുക്ക് ഒരു സ്ഥലം വരെ പോകണം…
അത് പറഞ്ഞപ്പോൾ ആ കറുത്ത മേഘം ചന്ദ്രനെ സ്വതന്ത്രമാക്കി നിലവെളിച്ചം എങ്ങും പടർത്തി…
ഞാൻ : ടാ നാളെ സ്കൂൾ കട്ട് ചെയ്തു പോയാൽ പോരേ..?
അവൻ : അല്ലാ…. ഇപ്പം പോകണം
ഇത് പറയുമ്പോൾ അവന്റെ ശബ്ദം ഒന്ന് കനത്തിരുന്നു…
ഞാൻ എന്ത് പറയും എന്ന് ചിന്തിച്ചുകൊണ്ടിരിന്നു…
ഞാൻ : ഒക്കെ ഞാൻ ഇപ്പം വരാം (അല്ലേൽ തെണ്ടി രാവിലെ വീട്ടിൽ വന്നാൽ നാളത്തെ നിവേദിതയുമായി ഉള്ള കളി മിസ്സ് ആകും )
അവൻ : ഒക്കെ. ഞാൻ എന്റെ വീടിന്റെ ഗേറ്റിന് പുറത്ത് നിൽക്കാം പെട്ടന്ന് വാ…
അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു…
ഞാൻ കുറച്ച് നേരം അങ്ങനെ ഞാൻ അവന്റെ വീട്ടിലേക്കു നടന്നു…
നിലാവ് ഉള്ളത് കൊണ്ട് പെട്ടന്ന് തന്നെ അവന്റെ വീടിന്റെ അടുത്ത് എത്തി..
ഞാൻ നേരെ ഗേറ്റ് അടുത്തേക്ക് നടന്നു… അവൻ ഒരു കാൽ മതിലിൽ ചവിട്ടി ഒരു സിഗരറ്റ് കത്തിച്ചു കൊണ്ട് അവിടെ ചാരി നിൽക്കുന്ന… എന്നെ കണ്ടപ്പോൾ അവൻ നടന്നു എന്റെ അരികിലേക്ക് നടന്നു വന്നിട്ട്… ” വാ പോകാം.. ”
” ഈ നട്ട പാതിരക്ക് എവിടെ പോകാനാ”
” കാവിലേക്ക് പോകണം “