അവൻ പറഞ്ഞതും ഞാൻ ഒന്ന് തരിച്ചു പോയി….
“ഡാ… ഞാൻ ഇല്ലാ…. ”
അവൻ ഒരു സിഗരറ്റ് എനിക്ക് നീട്ടി…
” വാ പോകാം “
“ഇല്ലാ… വേറെ എവിടെ വേണമെങ്കിലും പോകാം കാവിലേക്ക് ഞാൻ ഇല്ലാ…”.എന്ന് ഞാൻ പറഞ്ഞു ലെറ്റർ എടുത്ത് സിഗരറ്റ് കത്തിക്കാൻ തുടങ്ങി…
പെട്ടന്ന് ശക്തമായ കാറ്റ് അടിച്ചു…
ഞാൻ കൈകൾ കൊണ്ട് മറച്ചു സിഗരറ്റ് കത്തിക്കാൻ തുടങ്ങി…
” നീ വരും എന്റെ കൂടേ… “
അവനെ ശ്രദ്ധിക്കാതെ ഞാൻ വീണ്ടും സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചു…
പെട്ടന്ന് മേഘം ചന്ദ്രനെ മറച്ചു…
ശക്തിയായ കാറ്റു ആഞ്ഞുഅടച്ചു… ഈ സിഗരറ്റ് കത്തിക്കാൻ കാറ്റ് അനുവദിക്കുന്നില്ല..
” നീ എന്റെ കൂടേ കാവിലേക്ക് വരും “
ആ ശബ്ദം ഒരു സ്ത്രീയുടെയായിരുന്നു. ആ ശബ്ദത്തോടൊപ്പം
കാറ്റുവീശുന്നത് നിലച്ചു ഒപ്പം ലൈറ്റർ കത്തിയതും അപ്പോഴായിരുന്നു. .. ആ വെളിച്ചത്തിൽ ഞാൻ അവനെ കണ്ടതും പിറകിലേക്ക് തെറിചതും ഒരു മിച്ചായിരുന്നു….. “എസ്ക്യൂസ്‌മി സാർ .. യുവർ ഫുഡ്.. !”
ആ ശബ്ദം എന്നെ വർത്തമാനകാലത്തിൽ എത്തിച്ചു.
തുടരും…..
By ഷിയാസ്..
നിങ്ങളുടെ കമന്റ്‌കൾ വരട്ടെ….. !!