സ്വപ്ന സുന്ദരി സഫീന (ജിന്ന്)

Posted by

ഇരുന്നിട്ട് മനസ്സിന് ഒരു സമദാനവും കിട്ടുന്നില്ല, ഞാൻ എഴുന്നേറ്റു സ്റ്റാഫ് റൂമിൽ കയറി നോക്കി, അവിടെ ആരെയും കാണുന്നില്ല, തിരിച്ചു നടക്കാൻ ഒരുങ്ങുംനേരം ഒരു ചെറിയ തേങ്ങി കരച്ചിൽ ഞാൻ കേട്ടു, റൂമിനോട് ചേർന്നു കിടക്കുന്ന ആ കൊച്ചു മുറിയിൽ നിന്നും ആയിരുന്നു ആ ശബ്ദം, ആരാണ് എന്നു നോക്കാൻ കയറിയപ്പോൾ തികച്ചും എന്നെ അതിശയിപ്പിക്കുന്ന കാഴ്ച ആണ് ഞാൻ കണ്ടത്, ഡെസ്‌കിൽ തല വെച്ച് കിടന്നു കൊണ്ട് എന്റെ സഫു കരയുന്നു, ആദ്യം ഒന്ന് അന്താളിച്ചു നിന്ന് പോയി, പതിയെ വിറക്കുന്ന കൈകളാൽ അവളുടെ തോളിൽ കൈവെച്ചു കൊണ്ട് ഞാൻ ചോദിച്ചു,,,
സഫൂ,,, എന്ത് പറ്റി,എന്തിനാ കരയുന്നത്, ഞാൻ മാപ്പു പറഞ്ഞല്ലോ, ഇനിയും എന്തിനാ കരയുന്നത്??
ഒന്നും ഇല്ല നീ ഇവിടെ നിന്നും പൊക്കോ,പ്ളീസ്..
പിന്നെന്താ നീ രണ്ടു ദിവസം ലീവ് എടുത്തത്..? ഒന്ന് പറയുക പോലും ചെയ്യാതെ??
അത് എനിക്ക് നിന്നെ ഫേസ് ചെയ്യാൻ പറ്റാത്തത് കൊണ്ട്..നീ എന്നോട് ചെയ്തത് എനിക്ക് ഇഷ്ടമായില്ല അത് കൊണ്ട്..
അതെനിക്കു തോന്നി..പറ്റിപ്പോയി ഇനി ആവർത്തിക്കില്ല..ഇപ്പൊ പിന്നെന്തിനാ നീ കരയുന്നത്?
ഒന്നുമില്ല മാഷേ…എന്നെ ഒന്ന് വെറുതെ വിട് പ്ലീസ്…
ഇല്ല, എനിക്ക് അറിയണം, ഞാൻ ചെയ്ത തെറ്റ് ഞാൻ ഏറ്റു പറഞ്ഞതാ, ഇനി കാലു പിടിച്ചു പറയണോ? എങ്കിൽ ഞാൻ അതിനും തയ്യാർ, അല്ലാതെ നീ ഇങ്ങനെ കരയല്ലേ, നീ പറയൂ ഞാൻ എന്താ ചെയ്ണ്ടത്?
എനിക്ക് ഒന്നും വേണ്ട, തൽകാലം നീ ഇവിടെ നിന്നും ഒന്ന് പോയി തന്നാൽ മതി…
ഇല്ല ഞാൻ പോകില്ല, നീ എന്തിനാ കരയുന്നത് ? എനിക്ക് അതിന്റെ കാരണം അറിയണം, അത് അറിഞ്ഞിട്ടെ ഞാൻ പോകുന്നുള്ളൂ, സങ്കടവും ദേഷ്യവും കലർന്ന ഇടറിയ ശബ്ദത്തിൽ ഞാൻ പറഞ്ഞു തീർത്തു.
അത് അറിഞ്ഞാൽ നീ പോവോ? കണ്ണീരു നിറഞ്ഞ കണ്ണുകൾ എന്നിലേക്ക്‌ നോക്കി അവൾ ചോദിച്ചു,
ഹാ, പോവാം, നീ പറ..
എനിക്ക് വയറ് വേദനയാ.. നാണത്തോടെ കണ്ണുകൾ തുടച്ചു അവൾ പറഞ്ഞു.
എന്താ ഇപ്പോ അങ്ങനെ? എപ്പോഴാ തുടങ്ങിയത്? നീ എന്താ കഴിച്ചത്?
കഴിച്ചതിന്റെ കുഴപ്പം ഒന്നും അല്ല, ഇതു എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടാകുന്ന വേദന ആണ്.പക്ഷേ എന്നത്തേക്കാളം വേദന കൂടുതലുണ്ട് ഇന്ന്..
മെൻസസ് ആയതു ആണോ? നല്ല വേദന ഉണ്ടോ? എവിടുന്നോ കിട്ടിയ ധൈര്യത്തിൽ എടുത്തു പടി ഞാൻ ചോദിച്ചു പോയി,
ഉം.. അതെ, ഇന്ന് തുടക്കമാണ്, ഇപ്പൊൾ എല്ലാം അറിഞ്ഞില്ലേ.? ഇനി നീ പൊക്കോ, അത് മാറിക്കോളും,
ഹമ്, ഇപ്പോ ഞാൻ പോവാം, കുറച്ചു കഴിഞ്ഞു ഞാൻ വരാം. അതും പറഞ്ഞു ഞാൻ നേരെ ഫാർമസിയിൽ പോയി ഒരു സൈക്ലോപാം ടാബ്ലെറ്റ് വാങ്ങി കൊണ്ട് വന്നു വെള്ളവും എടുത്തു അവളെ കൊണ്ട് അത് കഴിപ്പിച്ചു, അവൾ അത് കഴിച്ചു എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചു,

Leave a Reply

Your email address will not be published. Required fields are marked *