അഖിലിന്റെ പാത 1

Posted by

അഖിലിന്റെ പാത 1

Akhilinte Paatha Part 1 bY kalamsakshi

 

ഞാൻ വീണ്ടും വന്നു…
മുമ്പ് ഈ പ്ലാറ്റ്‌ഫോമിൽ ഒരു കഥ എഴുതിയിരുന്നു എന്നാൽ അത് പൂർത്തിയക്കാനോ വിജയിപ്പിക്കാനോ എനിക്ക് കഴിഞ്ഞില്ല. ഏതായാലും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം എന്റെ പുതിയ കഥയുമായി അതേ പ്ലാറ്റ്‌ഫോമിൽ എത്തുമ്പോൾ എല്ലാവരുടെയും സഹകരണവും സ്നേഹവും പ്രതീക്ഷിക്കുന്നു.

ജീവിതം ഒരു പോരാട്ടമായി കണ്ട തന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ സുമുഖനും അദ്വാനിയുമായ ഒരു ചെറുപ്പകരന്റെ കഥയാണിത്. അഖിൽ നായർ ഒരു സാദാരണ മലയാളി നായർ കുടുംബത്തിൽ ജനിച്ചവനായിരുന്നിട്ടും അവന്റെ ആഗ്രഹങ്ങൾ അവനെ സദാരണകാരിൽ നിന്നും വ്യത്യസ്തനാക്കി. ടാക്സി ഡ്രൈവർ ശിവദാസൻ നായരുടെയും വീട്ടമ്മയായ ദേവകിയുടെയും മൂന്ന് മക്കളിൽ രണ്ടാമൻ. അഖിലിന്റെ മൂത്ത ജേഷ്ഠൻ ബികോം കഴിഞ്ഞ് ബാങ്കിൽ ജോലി ചെയ്യുന്നു. അവന്റെ ഇളയ സഹോദരൻ സോഫ്റ്റ്‌വെയർ എന്ജിനീറിങ് കഴിഞ്ഞു. കൂട്ടത്തിൽ അഖിൽ മാത്രം വ്യത്യസ്ഥൻ ആയിരുന്നു പ്ലസ്‌ടു കഴിഞ്ഞ് അവൻ കോളജിൽ പോയില്ല പകരം അവൻ അവന്റെ ലക്ഷ്യം തേടി അലയാൻ തീരുമാനിച്ചു കൊച്ചിലെ തന്നെ ഏതൊരാളുടെയും ഏറ്റവും വലിയ സമ്പത്ത് മനുഷ്യരോടുള്ള അവന്റെ ബന്ധം ആണ് എന്ന് അവൻ മനസ്സിലാക്കിയിരുന്നു. നാം അറിഞ്ഞിട്ടുള്ള വിപ്ലവകരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും യുദ്ധതലവൻമാരുടെയും ഏറ്റവും വലിയ സമ്പത്ത് അത് അവരുടെ കൂടെയുള്ള മനുഷ്യനായിരുന്നു. അതേ മനുഷ്യ ബന്ധങ്ങൾക്ക് ഏതൊരു കോളജ് ഡിഗ്രിയെക്കാളും വിലയുണ്ട്. അത് കൊണ്ട് തന്നെ തന്റെ സകല സമയവും മനുഷ്യരുടെ സ്വഭാവവും അവന്റെ ആഗ്രഹങ്ങളും ബലഹീനതകളും പഠിക്കാൻ അവൻ തീരുമാനിച്ചു. എന്നാൽ അവന്റെ അച്ഛനും അമ്മയും അവനെ എതിർത്തു അവന്റെ നിച്ചയദാർഢ്യത്തിന് മുന്നിൽ ഒടുവിൽ അവർ പരാജയപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *