പിടിച്ച് ഡൈനിങ് ടേബിളിനരികെ ചെയറിലേക്കിരുന്ന് അരക്കെട്ടിലൂടെ കൈ ചുറ്റിപ്പിടിച്ച് ശരീരത്തോട് ചേർത്തു..
“വാ….. അമ്മയ്ക്ക് മോളോട് കുറച്ച കാര്യങ്ങൾ പറയാനുണ്ട്….”
ഞാൻ അമ്മയുടെ ശരീരത്തിലേക്ക് ഒട്ടിച്ചേർന്നു നിന്നു…അമ്മ പതിയെ എന്റെ പിറകിലൂടെ തലോടി….
“പാറു.. കുറച്ച് ദിവസമായി ഞാൻ നിന്നോട് പറയാൻ വിചാരിക്കുന്നു… പക്ഷെ അതിനുപറ്റിയ ഒരു സമയവും സന്ദർഭവും ഒത്തുവരാഞ്ഞ കാരണമാണ് ഇതുവരെ പറയാഞ്ഞത്… നിന്റെ ‘അമ്മ, റാണി ഒരു കാര്യം പറയാൻ എന്നെ ഏല്പിച്ചിട്ടുണ്ട്… അത് അവൾക്ക് പറയാൻ വിഷമമായതിനാലാവും.. ഒരുപക്ഷെ എന്നോട് പറയാൻ ഏൽപ്പിച്ചത്….”
“എന്താ അമ്മേ…”
അമ്മയുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾ സത്യത്തിൽ ഞാൻ അല്പം ഭയന്നുപോയിരുന്നു… എന്റെ മുഖത്തെ വിളര്ച്ച കണ്ടപ്പോൾ അതമ്മയ്ക്ക് പിടികിട്ടിയെന്നു തോന്നുന്നു…
“ഹേയ്… പേടിക്കാനൊന്നുമില്ലെടി പെണ്ണേ… അങ്ങനെ ഭയക്കാനുള്ള കാര്യമൊന്നും അല്ല…. നിനക്കറിയാമല്ലോ.. നിന്റെ പഠിത്തം കാരണമാണ് ആണ് ‘നിന്റെ അമ്മ അച്ഛനേം വിട്ട് ക്യാനഡയിൽ നിന്ന് ഇവിടെ ഒറ്റയ്ക്ക് വന്നു താമസിക്കുന്നതെന്ന്…. നിന്റെ അച്ഛന്റെ ബിസിനസ്സിൽ അമ്മയും പാർട്ണറായിരുന്നെന്ന് നിനക്കറിയാമല്ലോ…”
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി തലയാട്ടിയപ്പോൾ അവർ തുടർന്നു..
“ഇപ്പോൾ അവിടെ ബിസിനസ്സിൽ ചില ചെറിയ പ്രശ്നങ്ങൾ ഉണ്ട്. അത് സോൾവ് ചെയ്യണമെങ്കിൽ റാണി കൂടി അവിടെ ഉണ്ടായേ പറ്റൂ എന്നാണ് അച്ഛൻ കഴിഞ്ഞ ആഴ്ച വിളിച്ചപ്പോൾ പറഞ്ഞത്… പക്ഷെ നിന്നെ ഇപ്പൊ കൊണ്ട് പോയാൽ നിന്റെ പഠിത്തം ആകെ അവതാളത്തിൽ ആവില്ലേ… നിന്നെ ഒറ്റക്ക് നിർത്തി പോവാനും പറ്റില്ല…. അത് കൊണ്ട്………”
അമ്മയൊന്നു നിർത്തി എന്നെ നോക്കി……
“പറയു അമ്മെ… എന്തായാലും….”
ഞാൻ ‘അമ്മ പറയാൻ പോകുന്നത് എന്താകുമെന്ന ആകാംക്ഷയിൽ പെട്ടെന്നു പറഞ്ഞു…
“എന്റെ പാറുകുട്ടിക്ക് സമ്മതമാണെങ്കിൽ ഇവിടെ നിൽക്കാമോ.. എന്നും…റാണി അങ്ങോട്ട് പൊക്കോട്ടെ.. നിന്നെ ഞാൻ എന്റെ സ്വന്തം മോളെപോലെ നോക്കിക്കോളാം…
പിന്നെ….. നിനക്ക് സമ്മതമാണെങ്കിൽ!!!!!!…..”
അത് പറയുമ്പോൾ അമ്മയുടെ സ്വരമൊന്നു വിറയ്ക്കുന്നതുപോലെ തോന്നി എനിക്ക്…
“സമ്മതമാണെങ്കിൽ????… ”
ഞാൻ ആകാംക്ഷാഭരിതയായി കണ്ണുകൾ വിടർത്തി ചോദിച്ചു…
അമ്മയെന്റെ ചെവിയിലേക്ക് ചുണ്ടടുപ്പിച്ചു….