പക്ഷേ അവരെ അങ്ങനെ ആക്ഷേപിക്കുന്നത് ശെരിയല്ലല്ലോ ….. ഇന്നലെ വരെ താനും അങ്ങനെ അല്ലായിരുന്നോ ? ഇന്ന് ഉച്ചക്ക് ചെന്നൈയിൽ ഇറങ്ങുന്നത് വരെ . ഡിസ്പോസിബിൾ ഗ്ലാസ് വെസ്റ്റ് ബിന്നിലിട്ടവൾ
ഏഴാം നമ്പർ പ്ലാറ്റ് ഫോമിലേക്ക് നടന്നു ….ട്രെയിനിന്റെ മുന്നിലത്തെ ലേഡീസ് കമ്പാർട്ടുമെന്റിൽ നല്ല തിരക്കുണ്ട്. വസുന്ധര പിന്നെയും മുന്നോട്ട് നടന്നു. എസി ബോഗികളും പിന്നിട്ട് അവസാനം ജെനറൽ കമ്പാർട്ട്‌മെന്റിൽ എത്തുമ്പോഴേക്കും അവൾ നന്നായി വിയർത്തിരുന്നു. നീല ബ്ലൗസിന്റെ കക്ഷത്തിനു വെളിയിലേക്ക് വിയർപ്പിന്റെ വട്ടം പരന്നു…. കഴുത്തിലൂടെ വിയർപ്പ് തുള്ളികൾ മുലകൾക്കിടയിലേക്ക് ഇറങ്ങിയപ്പോൾ വസുന്ധരയ്ക്ക് കോരിത്തരിച്ചു….. വർഷങ്ങൾക്ക് ശേഷം വിയർത്തിരിക്കുന്നു.
ജനറൽ കമ്പാർട്ട്‌മെന്റിലേക്ക് കയറിയപ്പോൾ മുഷിഞ്ഞ മണം അവളുടെ മൂക്കിലേക്കടിച്ചു കയറി… ബാത്റൂമിനു മുന്നിൽ വരെ ആളുകൾ തിങ്ങിഞെരുങ്ങിയിരിക്കുന്നു…. ഇനിയുമുണ്ട് ആളുകൾ കയറാൻ. ട്രെയിൻ പുറപ്പെടാൻ വേണ്ടി പുറത്തു നിൽക്കുകയാണ്…. ലഗേജ് വെക്കുന്നിടത്തു വരെ ആളുകൾ ഉണ്ട്…..
എണ്ണക്കറുപ്പുള്ള തമിഴ് പെണ്ണുങ്ങൾ ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്…. ചില മലയാളികൾ തന്റെ ദേഹത്തെ കൊത്തി വലിക്കുന്നത് വസുന്ധര അനുഭവിച്ചു.. സാരിയുടെ ഇടയിലൂടെ കാണാവുന്ന നീല ബ്ലൗസിൽ പൊതിഞ്ഞ മുഴുത്ത മുലകളുടെ തള്ളിച്ച അല്പം ചെരിഞ്ഞും ചാഞ്ഞും അവർ നോക്കുന്നത് കണ്ടപ്പോൾ അവളിറങ്ങി അടുത്ത കമ്പാർട്ട്‌മെന്റിലേക്ക് നടന്നു.
“” സർ. .. പ്ലീസ് സർ.. പ്ലീസ് “” കുറച്ചു പേർ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ടി ടി ഈയുടെ ചുറ്റും നിന്ന് കെഞ്ചുന്നുണ്ട്.
വസുന്ധര ആദ്യത്തെ കമ്പാർട്മെന്റിലേക്ക് കയറി.. മുന്നോട്ട് നീങ്ങിയപ്പോൾ ഒരു വിൻഡോ സീറ്റ് കാലിയായി കിടക്കുന്നു. എതിരെ ഒരു പട്ടർ ഇരുന്നു പൊതിച്ചോറ് കഴിക്കുന്നുണ്ട്.
അവളാ സീറ്റിലിരുന്നു ചുറ്റുപാടും നോക്കി…. അപ്പുറത്ത് ഒരു നാലംഗ കുടുംബമാണ്. രണ്ടു ചെറിയ പിള്ളേരും ഭാര്യയും ഭർത്താവും. പിള്ളേരുടെ കയ്യിലും പെണ്ണിന്റെ കയ്യിലും മൊബൈൽ. ഹസ്ബൻഡ് ലാപ്പിലെന്തോ തകൃതിയായി പണിയുന്നു… അടുത്തത് രണ്ടു വൃദ്ധദമ്പതികൾ ആണ്… അവർ കിടക്കാനുള്ള ഒരുക്കത്തിൽ. വസുന്ധര പുറത്തേക്ക് നോക്കി… പ്ലാറ്റ്ഫോമിലൂടെ തലങ്ങും വിലങ്ങും പായുന്നവർ. യാത്രയാക്കാൻ വന്നവർ …വരുന്നവർ… എല്ലാവർക്കും തിരക്ക്….. തനിക്കും ഇന്നലെ വരെ ഈ തിരക്കായിരുന്നല്ലോ എന്നവൾ ഓർത്തു.
“” മാഡം…. കൊച്ചിൻ ഫ്‌ളൈറ്റ് അല്ലെ “” അസ്സിസ്റ്റന്റ് ബെല്ല ചോദിക്കുമ്പോൾ ചെന്നൈ മതിയെന്ന് പറഞ്ഞത് ഇരുപത്തിയഞ്ചു വർഷത്തിനപ്പുറം ഈ തിരക്ക് കൂടി അനുഭവിക്കാൻ ആണ്..