ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]

Posted by

അവര് മാത്രമല്ല നിന്റെ ബാക്കിയുള്ള ചെറിയച്ഛന്മാര് രണ്ടു പേരും ,നിന്റച്ഛന്റെ മാമന്മാരും ,അമ്മായിമാരും തുടങ്ങി ഒരു വിധപ്പെട്ടവരൊക്കെ എത്തിയിട്ടുണ്ട് ..പൂജയല്ലേ , അടുത്ത ബന്ധുക്കൾ എല്ലാവരും ഉണ്ടാകണമെന്ന് തിരുമേനി പ്രത്യകം പറഞ്ഞിട്ടുണ്ട് , മൂന്നാലു ദിവസത്തേക്ക് ഇനി അവധിയല്ലേ ,അത് കൊണ്ട് എല്ലാവരും നേരത്തെയിങ്ങു പോന്നു ,…,നീ വേഗം കുളിച്ചിട്ടു ചെല്ല്, വന്നവരെല്ലാം നിന്നെ ചോദിക്കുന്നുണ്ടായിരുന്നു ..”

”ങ്ങ ,,ഹാ അർജുൻ വന്നോ ,ദേ നിന്നെ രാഹുലും ,സജിനുമൊക്കെ ചോദിക്കുന്നുണ്ട് ”

രമേടത്തിയാണ് ,, ,,ഇനി നിന്നാൽ ഉപദേശം കുറെ കേൾക്കേണ്ടി വരും ,,

”ഞാൻ കുളിച്ചിട്ടു വരാം ഏടത്തി ….”

തഞ്ചത്തിൽ മുങ്ങി ,,,

”നീ പുറത്തെ ബാത്റൂമിലേക്കാ …”

”ആ എന്തെ …”

”എന്നാ ഇന്ന് നീ കുളിക്കലുണ്ടാകില്ല ,നിന്റെ ശ്രീജ ചെറിയമ്മ നേരത്തെ കേറിയതാ ,ഞാൻ നിന്ന് മടുത്തിട്ടാ ഇങ്ങോട്ടു വന്നത് ”

”എന്റെ രമേ ഇത് ഓരോന്നിനും എത്ര നേരമാണെന്നോ ഒന്ന് കുളിക്കാൻ കേറിയാൽ ,,അർജുൻ നീയേതായാലും കുളത്തില് പോയി കുളിച്ചോ ..”

,,അയ്യോ ഈ സമയത്തോ ,

”വയസ്സ് പത്തിരുപത്തിരണ്ടായി എന്നിട്ടും പേടി മാറിയില്ല ,ആ ….ഇത്ര നേരം വിറകെടുത്തിട്ടു നിന്‍റെ വല്യമ്മ മേല് കഴുകണമെന്നു പറഞ്ഞു കുളത്തിലേക്ക് പോയിട്ടുണ്ട്.വേഗം പൊയ്ക്കോ ,പേടിയുണ്ടെങ്കിൽ നീ കുളിച്ചു കയറും വരെ വല്യമ്മയോടു നിൽക്കാൻ പറഞ്ഞാൽ മതി ”

”അർജുൻ എന്നാ ഞാനും വരാം..മുങ്ങി കുളിച്ചിട്ടു കുറെയായി ”

”വേണ്ട രമേ ,,അവിടുത്തെ പൈപ്പ് വെള്ളത്തിൽ കുളിക്കുന്നതല്ലേ ,ഈ രാത്രി പോയി മുങ്ങി കുളിച്ചാൽ പനി ഉറപ്പാ …അമ്മയുടെ റൂമിലേക്ക് പൊയ്ക്കോ ,അവിടുത്തെ ബാത് റൂം ഒഴിഞ്ഞിട്ടുണ്ടാകാൻ സാധ്യതയുണ്ട് ..”

നാശം ശരിക്കും ദേഷ്യം വരുന്നുണ്ട്..അല്ലെങ്കിൽ തറവാട്ടിൽ ആളില്ലാത്ത കുഴപ്പമായിരുന്നു ,ഇതിപ്പോൾ എല്ലാവരും വന്നപ്പോൾ ഒന്ന് മുള്ളാൻ പോലും സമയം നോക്കി നിൽക്കേണ്ട അവസ്ഥ….ഇനിയേതായാലും കുളത്തില് ഒന്ന് മുങ്ങി വരാം …

ചെല്ലുമ്പോൾ കുളക്കരയിൽ ലൈറ്റുണ്ട് ,,ഭാഗ്യം വല്യമ്മ കേറിയിട്ടില്ല വേഗം നടന്നു.അല്ലെങ്കിലേ ചെറുപ്പം മുതൽ പകലാണെങ്കിലും ഇങ്ങോട്ടു ഒറ്റയ്ക്ക് വരാൻ ചെറിയ പേടിയുണ്ട്…കേട്ട കഥകൾ അതാണല്ലോ..വല്യമ്മയെവിടെ?…പടിയിൽ അഴിച്ചു വച്ച തുണികളിരിപ്പുണ്ട് …

അയ്യോ….

അറിയാതെ ഒന്ന് പിന്നോട്ട് തുള്ളിപോയി ,,നോക്കുമ്പോൾ വല്യമ്മ പെട്ടെന്ന് മുങ്ങി എണീറ്റതാണ് ,,പ്രതീക്ഷിക്കാതെ വെള്ളം ഇളകിയതും വെളുത്ത രൂപം ഉയർന്നു വരുന്നതും കണ്ടപ്പോൾ ഉള്ളൊന്നു കാളി പോയി…

”മോൻ കുളിക്കാനാ …….

Leave a Reply

Your email address will not be published. Required fields are marked *