പപ്പിയുടെ വീടിന്റെ മുൻവശം ടാറിട്ട ഒരു വഴിയായിരുന്നു…..ബസ് ഒഴികെയുള്ള വാഹനങ്ങൾ കടന്നു പോകുന്ന ഒരു റോഡ്…..ആ റോഡിന്റെ മറുവശത്തു ഒരു വായനശാല ഉണ്ട്….. യൂണിയൻകാരാണ് ആ വായനശാലയുടെ മുന്നിൽ ഉണ്ടാവാറ്…. അവർ വായനശാലയുടെ തിണ്ണയിൽ ഇരുന്നു വർത്താനം പറഞ്ഞു സമയം കളയുന്ന പതിവുണ്ടായിരുന്നു….. ഞാൻ ബിയർ വാങ്ങി പപ്പിയുടെ വീട്ടിലെക്കു പോകുമ്പോൾ അവരൊരു അഞ്ചാറ് പേര് അന്നേരം ആ വായനശാലയുടെ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു…..ഞാൻ പപ്പിയുടെ വീടിന്റെ മുന്നിലെത്തി വീടിന്റെ ഗേറ്റ് ബൈക്കിൽ ഇരുന്നുകൊണ്ടു തന്നെ കാലുകളാൽ തള്ളി തുറക്കുമ്പോൾ ആ യൂണിയൻകാര് അവിടെ ഇരുന്നു എന്നെ സസൂക്ഷ്മം നോക്കുന്നുണ്ടായിരുന്നു….. ഞാൻ അത് കാര്യമാക്കാതെ വളരെ ലാഘവത്തോടെ ഗേറ്റ് ബൈക്കിൽ ഇരുന്നു കാലുകൊണ്ട് തള്ളി തുറന്നു അവളുടെ വീട്ടുമുറ്റത്തെത്തി….. എന്നാൽ എന്റെ ബൈക്കിന്റെ ശബ്ദം കേട്ടു പപ്പി അന്നേരം പുറത്തേക്കു വന്നിട്ടുണ്ടായിരുന്നില്ല…. ഞാൻ ബൈക്കിൽ നിന്നിറങ്ങി കാളിങ് ബെൽ അടിച്ചു കുറച്ചു നിമിഷങ്ങൾക്കു ശേഷം പപ്പി ഒരു കറുപ്പിൽ പുള്ളിയോടു കൂടിയ നൈറ്റി അണിഞ്ഞുകൊണ്ട് വീടിന്റെ മുൻവാതിൽ തുറന്നു ഉമ്മറത്തു വന്നു നിന്നു….. ഞാൻ അന്നേരം പപ്പിക്കരികിൽ പോയി വായനശാലയുടെ തിണ്ണയിൽ യൂണിയൻകാര് ഇരിക്കുന്നതൊണ്ട് ബിയർ ബൈക്കിൽ നിന്നെടുക്കാനുള്ള ബുദ്ധിമുട്ട് അവളെ അറിയിച്ചു….. അന്നേരമവൾ അത് സാരമില്ലെന്ന് പറഞ്ഞു ബൈക്കിന്റെ അടുത്തു വന്നു ടാങ്ക്ബാഗിൽ നിന്നു രണ്ടു ബിയർ എടുത്തു വീടിനകത്തെക്കു പോയി….. എന്തായാലും കാണേണ്ടതൊക്കെ അവർ കണ്ടുകാണും ഇനിയെന്തിനാ നാണിക്കുന്നെ എന്ന് കരുതി ഞാൻ ബാക്കി രണ്ടു ബിയറും കൂടെ ബേക്കറിയിൽ നിന്നു വാങ്ങിയ ആ അണ്ടിപരിപ്പും മുന്തിരിയും എടുത്തു അവൾക്കു പുറകെ ആ വീടിനുള്ളിലേക്ക് കയറി…..
ആ സമയം പപ്പി ആ ഹാളിലെ ഊണ്മേശ മേൽ അവളുടെ കയ്യിലുണ്ടായിരുന്ന രണ്ടു ബിയർ വച്ചിട്ടുണ്ടായിരുന്നു…. ഞാനത് എടുത്തു രണ്ടെണ്ണം ഫ്രീസറിലും രണ്ടെണ്ണം ഫ്രിഡ്ജിലെ വെജറ്റബിൾ ബോക്സിലും വെച്ചു…… എന്നിട്ടു അടുക്കളയിൽ ആയിരുന്ന അവളുടെ അടുത്തേക്ക് പോയി….. ആ സമയത്തു അവൾ അടുക്കളയിൽ ഫിഷ് വറുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു… മുളകും ഉപ്പും കൂട്ടി അവളാ മീൻ വറുക്കാനുള്ള സെറ്റപ്പിൽ വച്ചേക്കായിരുന്നു …..
ഞാൻ അവളുടെ അടുത്തു പോയി “”””ബൈക്ക് കൂട്ടുകാരന് കൊടുത്തിട്ട് വീട്ടിൽ പോയി ഡ്രെസ്സും മാറി വേലി ചാടി വരാമെന്നു “””പറഞ്ഞു….
അത് കേട്ടു അവൾ””” യൂണിയൻകാര് കണ്ടതോണ്ടാണോ നീ വീട്ടിൽ പോയിട്ട് വരാമെന്നു പറയുന്നതെന്നു “””എന്നോട് ചോദിച്ചു……