ആ.. അതൊക്കെയൊരു കാലം. ഇപ്പോൾ വിശ്വേട്ടൻ തന്നെയൊന്നു കെട്ടിപ്പിടിച്ചുറങ്ങിയിട്ട് എത്ര കൊല്ലമായി! ആ… രണ്ടു വർഷമായി പ്രമേഹവും… കിടപ്പറ ഉറങ്ങാൻ മാത്രം. സുമതിക്കുട്ടിയമ്മ നെടുവീർപ്പിട്ടു. ഇത്രയും നാളായി ….. ഇപ്പോഴെന്തു പറ്റി? ഹും…കള്ളി നിനക്കറിഞ്ഞൂടെ? അവൾ സ്വയം ശാസിച്ചു… ഉള്ളിൽ ചിരിച്ചു.
അമ്മേ, ഇവിടെ നിൽപ്പാണോ? പ്രിയ. മൂത്ത മോള്… ഒക്കത്ത് കൊച്ചുമൊണ്ട്. താഴെ എല്ലാവരും ഇപ്പോൾ വരും. ഇഡ്ഢലീം ചമ്മന്തീം സാമ്പാറുമൊന്നും മേശപ്പുറത്തില്ല അമ്മേ.
കെടന്നു കാറണ്ടടീ. സുമതിയ്ക്ക് ഇത്തിരി ദേഷ്യം വന്നു. ഞാനങ്ങ് ചത്തുപോയാൽ ഇവിടെന്തൂട്ടാ നടക്കാൻ പോണത്? (നാട്ടുകാരിയല്ലെങ്കിലും എടയ്ക്കെല്ലാം തൃശ്ശൂർ ഭാഷ വെളിയില് വരും)
അമ്മേ… പ്രിയ അമ്മയുടെ വശത്ത് ചേർന്നു നിന്നു. ആ തുടുത്ത കവിളിലൊരുമ്മ കൊടുത്തു. അമ്മയില്ലെങ്കീ ഇവിടുത്തെ ഒരു കാര്യോം നടക്കൂല്ലെന്നേ…
പോടീ. ചുമ്മാ സോപ്പിടണ്ട. സുമതിയുടെ ഉള്ളിൽ സന്തോഷം നുരഞ്ഞു. രണ്ടു മക്കളാണ്. രണ്ടാമത്തവൻ… ഹരി… അവൻ കൂട്ടുകാരനെ പൂരം കാണാൻ കൊണ്ടുവന്നിട്ടുണ്ട്. ഹേമന്ത്… ബോംബെ മലയാളി.. ആ.. അവനാണ് തന്റെ ചിന്തകളിൽ.
സുമതിയും പ്രിയയും താഴേക്ക് ചെന്നു. എല്ലാം ഊണുമേശപ്പുറത്ത് നിരന്നിട്ടുണ്ട്. ഗോമതി കൊണ്ടുവെച്ചതാവും.
പ്രിയ ഒറ്റക്കീറൽ…എടാ.. ഹരീ.. ആ മന്തനേം വിളിച്ചോണ്ടു വാടാ… എന്തേലും ചെലുത്തീട്ടു പോടാ. അവളുടെ പഴയ സ്വഭാവം. ഹരിയ്ക്കും അവന്റെ കൂട്ടുകാർക്കും അവളെ ഇത്തിരി പേടിയായിരുന്നു. എന്തിന്… വിശ്വേട്ടൻ വരെ അവളോട് ഇടയുന്നത് ഇത്തിരി നോക്കീം കണ്ടുമൊക്കെയാണ്. ആകെ അവൾക്കിത്തിരി പേടിയുള്ളത് തന്നെ മാത്രം. സുമിത്ര ഓർത്തു. എന്നിട്ടവളുടെ മേൽക്കൈയ്യിലൊരടി കൊടുത്തു..
ആ അമ്മേ… പ്രിയയ്ക്കിത്തിരി നൊന്തു…
നീ എന്തിനാടീ ആ പാവം കൊച്ചന്റെ മെക്കിട്ടുകേറണത്? അവൻ ഹരീടെ കൂട്ടുകാരനല്ലേ? ഇവിടെ വിരുന്നിനു വന്നതല്ലേ..