വിനു : സർ. എനിക്ക് തീരെ സുഖമില്ല, നല്ല തലവേദന.
മാനേജർ : ഹോസ്പിറ്റലിൽ പോകണോ?
വിനു : വേണ്ട, വീട്ടിൽ പോയി റസ്റ്റ് എടുത്താൽ മതിയാകും.
മാനേജർ : എങ്കിൽ പ്രൊജക്റ്റ് ഫയൽ അനീഷ്നെ ഏല്പിച്ചിട്ട്. വിനു പോയ്‌കൊള്ളൂ.
മാനേജർന്റെ ക്യാബിനിൽ നിന്നും ഇറങ്ങുന്നത് വരെ വിനുവിന്റെ മുഖത്ത് സന്തോഷത്തിന്റെ മൊട്ടുകൾ വിരിഞ്ഞില്ല. ബാഗും എടുത്തു ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ വിനുവിന് വീട്ടിൽ പോകാൻ ആവേശം കൂടിക്കൊണ്ടിരുന്നു. അതിയായ സന്തോഷത്തിൽ ബൈക്കുഉം സ്റ്റാർട്ട് ചെയ്ത് മൂളിപ്പാട്ടും പാടി ഓഫീസിൽ നിന്നും തിരിച്ചു.
അതെ സമയം അവളുടെ വീട്ടിൽ ……
“””താങ്കൾ വിളിക്കുന്ന സുബ്സ്ക്രൈബേർ ഇപ്പോൾ സ്വിച് ഓഫ് ചെയ്തിരിക്കുകയാണ്. ദയവായി അല്പസമയം കഴിഞ്ഞ് വിളിക്കുക “””
ദൈവമേ എന്താ ഇ മനുഷ്യൻ ഇങ്ങനെ, ഫോണിൽ വിളിച്ചാൽ എടുക്കത്തില്ല അല്ലങ്കിൽ സ്വിച്ച് ഓഫ് ആയിരിക്കും. വീട്ടിൽ ഭാര്യയും കൊച്ചും മാത്രമാണ് എന്ന് അറിയാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഒന്ന് വിളിച്ച് സുഖവിവരം അനേഷിക്കണം എന്ന് പോലും ഒരുചിന്ത ഇല്ല. ആവശ്യത്തിന് പണം മാത്രം തന്നാൽ ഞാനും എൻ്റെ കൊച്ചും എങ്ങനെങ്കിലും ജീവിക്കും എന്നാണ് അയാളുടെ ചിന്ത. അല്ലങ്കിലും മധ്യപാനികളെല്ലാം ഇങ്ങനെയാ. നാട്ടിൽ വന്നാൽ പോലും പകൽ വീട്ടിലുണ്ടാകില്ല. കൂട്ടുകാരോടൊത്തു കുടിച്ചും കളിച്ചും നടക്കും. അയാൾക്ക് ഞാൻ എന്നത് അയാളുടെ വികാരങ്ങളെ ഉണർത്തി തൃപ്തി പെടുത്തുന്ന ഒരു മെഷീൻ മാത്രമാണ്. ഇതുപോലത്തെ ജീവിതം ഒരു പെണ്ണിനും ഉണ്ടാകല്ലേ എന്ന് ചിന്തിച്ചു പൂമുഹാവാതില്കൽ കൊച്ചിനെയും മാറോടു ചേർത്ത് ഇരിക്കുകയാണവൾ.
അപ്പോഴാണ് വിനുവിന്റെ വരവ് അവൾ കാണുന്നത്. ഗേറ്റ് തുറന്ന് ബൈക്ക് അകത്തു കയറ്റി പാർക്ക് ചെയ്യുമ്പോൾ അവളോട് എന്ത് പറഞ്ഞ് തുടങ്ങും എന്നത് വിനു ഒരു നിമിഷം ആലോചിച്ചുപോയി. വിനുവിനെ കണ്ടതും അവൾ എഴുനേറ്റു പുറത്ത് വന്നു.