തെങ്കാശിപ്പട്ടണം
Thenkashipattanam Author : JOE
♫♫ഒരു സിംഹം അലയും കാട്ടിൽ, ചുണയോടെ അലറും കാട്ടിൽ,
വഴി മാറി വന്നു ചേർന്ന് ഒരു കുഞ്ഞു മാൻകിടാവ് ♫♫
♫♫അമറുന്ന സിംഹം അരികെ ,…ഇരുളുന്ന രാത്രി അരികെ
അറിയാത്ത കാട്ടിനുള്ളിൽ ,…പിടയുന്ന നെഞ്ചുമായി
ആരോരും കൂടെയില്ലാതലയുന്നു മാൻകിടാവ്
ആരോരും കൂടെയില്ലാതലയുന്നു മാൻകിടാവ്♫♫
ഒരു കരച്ചിലോടാണ് ഗീതു പാട്ടവസാനിപ്പിച്ചത് .അവളെ പട്ടാപകൽ നാട്ടുകാരുടെ മുന്നിൽവെച്ചു ഗാനമേള കളിപ്പിച്ചപ്പോ കണ്ണനും ദാസനും ഓർത്തില്ല ഇത് ഇത്രവല്ല്യ പൊല്ലാപ്പാവുമെന്ന്..കൃത്യ സമയത് തന്നെ അവരുടെ കുഞ്ഞു പെങ്ങൾ കാവ്യ സ്ഥലത്തെത്തി.ഗജപോക്കിരികളായ ഏട്ടന്മാരുടെ എല്ലാ തല്ലുകൊള്ളിത്തരവും സഹിക്കേണ്ടി വരുന്ന കാവ്യക്ക് പക്ഷെ ഇത് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു .അപ്രതീക്ഷിതമായി എത്തിയ കാവ്യയെ കണ്ട് ഏട്ടന്മാര് പരുങ്ങി.ഭൂലോക കില്ലാഡികളായ കെഡി കമ്പനി മുതലാളിമാർക്ക് ലോകത്ത് ആകെ പേടി സ്വന്തം പെങ്ങളെ ആരുന്നു.കാര്യം കൈ വിട്ടു പോയീന്നു അവർക്ക് മനസിലായി.ഗീതുവിനെ ഗാനമേള ട്രൂപ്പ്കാരുടെ കൂടെ പറഞ്ഞയച്ചതിനുശേഷം അവർ വീട്ടിലേക്ക് തിരിച്ചു.ഒരു ഭൂകമ്പമായിരുന്നു അവരെ വരവേറ്റത് .വീട്ടിലെ സകല സാധനങ്ങളും എറിഞ്ഞുടച്ചു കാവ്യാ തന്റെ അരിശം തീർക്കുന്നു.
“ഇത്രയുംനാളും പെണ്ണുങ്ങളെ ഉപദ്രവിക്കില്ലാരുന്നു,ഇപ്പൊ അതും തുടങ്ങി .കുഞ്ഞുന്നാള് മുതൽക്കേ തുടങ്ങിയതാ ഇങ്ങനെ തീ തിന്ന് ജീവിക്കാൻ ഇനി എനിക്ക് വയ്യ “
അവള് കരച്ചിലിന്റെ വക്കിലെത്തി.ലോകത്ത് അവർക്കാകെയുള്ള കൂടെപ്പിറപ്പാണ് കാവ്യാ,അവരവൾടെ അടുത്തുചെന്നു ആശ്വസിപ്പിക്കാൻ ശ്രമിച്ചു .
“പോട്ടെടാ,ഇതവണത്തേക്ക് നീ ഒന്ന് ക്ഷമിക് .ഇനി ഇങ്ങനെ ഒന്നും സംഭവിക്കില്ല,സത്യം” സുരേഷ് അവളുടെ കണ്ണ് തുടച്ചു .
“ഞങ്ങളെന്ത് പ്രായശ്ചിത്തവാ ചെയ്യണ്ടത് ?മോള് പറ, “ലാൽ ചോദിച്ചു .
“നാടുമുഴുവൻകൊണ്ടുനടന്ന് അപമാനിച്ചില്ലേ,ആ പെണ്ണിന്റെ സ്ഥാനത് ഈ ഞാനായിരുന്നെങ്കിൽ …..അവളെ ഇവിടെ വിളിച്ചോണ്ട് വരണം “
“വരാം ..മാപ്പും പറയാം..ഇനിയെങ്കിലും ഈ കരച്ചിലൊന്ന് നിർത്ത് ,കണ്ടിട്ട് സഹിക്കണില്ല ..”എന്ന് പറഞ്ഞ ദാസൻ മുണ്ടുമടക്കിയുടുത്തിറങ്ങി .