ബോഡിഗാർഡ് 4
Bodyguard Part 4 bY Fahad Salam | Previous Part
എല്ലാവരും ക്ഷമിക്കുക..ഒരു എട്ടിന്റെ പണി കിട്ടി.. ഹലാക്കിന്റെ ഔലും കഞ്ഞിയും എന്ന പറയുന്നത് പോലെ ഒരു എട്ടിന്റെ പണി.. എഴുത്തു പൂർണ്ണമായും നിന്നു.. എഴുതി തുടങ്ങിയതെല്ലാം ഒരു പ്രത്യേക സാഹചര്യത്തിൽ നഷ്ടപ്പെടുകയും ചെയ്തു.. ഇനിവരുന്ന രണ്ട് ഭാഗങ്ങൾ ചെറിയ ഭാഗങ്ങൾ ആയിരിക്കും.. എല്ലാവരും ക്ഷമിക്കുക.. അവസ്ഥ അതാണ്.. ചിലപ്പോ പേജുകൾ കുറവാകും.. ഈ ഭാഗം തട്ടി കൂട്ടി എഴുതിയതാണ്.. വേറെ ഒന്നും കൊണ്ടല്ല.. എഴുത്തിന്റെ ടച്ച് വിട്ടു പോകാതിരിക്കാനാണ്… എഴുതിയത് ഇഷ്ട്ടപെട്ടില്ലങ്കിൽ ധൈര്യമായി തുറന്നു പറയാം..
അത് അവളാണ്.. മായ ശർമ!!!!
എവിടെ.. ബാബുവേട്ടൻ ചോദിച്ചു
അതാ ആ ടേബിളിൽ.. ഞാൻ പറഞ്ഞു
നോക്കട്ടെ… ബാബുവേട്ടൻ തിരിഞ്ഞു നോക്കി
ആര് അതോ.. മായ ശർമയോ.. !
ഹാ… ചേട്ടാ ഒരു നിമിഷം… എന്ന് പറഞ്ഞു കൊണ്ട് അവൾ കാണാതെ അവളുടെ ടേബിളിനു അടുത്തേക്ക് ഞാൻ പോയി…
ബാബുവേട്ടൻ ഞാൻ പോകുന്നതും നോക്കി നിന്നു…
കമാൻഡോ ഓപ്പറേഷന് വരെ ഇത്ര റിസ്ക് എടുത്തിട്ടില്ല.. വേറെ ഒന്നും അല്ല പെണ്ണ് ആയോണ്ടാ..
മമ്മീ… എന്ന് വിളിച്ചു കൊണ്ട് ഒരു കുട്ടി അവളുടെ അടുത്തേക്ക് വരുന്നത് കണ്ടു.. കുട്ടി വരുന്നത് കണ്ടപ്പോൾ അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്നെയും.. അവൾ എന്നേ ഒന്ന് നോക്കി.. ഞാൻ അവളെ മൈൻഡ് ചെയ്യാതെ തൊട്ട അടുത്തുള്ള ടേബിളിൽ കണ്ട ജഗ് എടുത്ത് എന്റെ ടേബിളിൽ വന്നിരുന്നു..