ഞാൻ ഒന്ന് ചിരിച്ചു. വിനു മുന്നിലേക്ക് വന്നൊന്നു നോക്കി. ആഹാ കൊള്ളാല്ലോ എന്ന് പറഞ്ഞു.
ഒരു പിടുത്താമെങ്കിലും കിട്ടും എന്ന എന്റെ പ്രതീക്ഷയെ വെറുതെയാക്കി ചേട്ടൻ ലുങ്കി ഉടുവിച്ചു. അപ്പോഴേക്കും വിനു പുറത്തിറങ്ങിയിരുന്നു. ഞങ്ങൾ പുറത്തിറങ്ങി.
ചേട്ടൻ ഓട്ടോയിൽ നിന്ന് കുപ്പിയും രണ്ട് ഗ്ലാസും എടുത്തു. ഡാ വിനു ഒരു ഗ്ലാസ്സ് കുടി എടുത്തോ എന്ന് പറഞ്ഞു. അവൻ അകത്തേക്ക് തിരിഞ്ഞു. പോയി ഒരു ഗ്ലാസ് എടുത്തുകൊണ്ടുവന്നു.
ഞാനും ചേട്ടനും സംസാരിക്കുകയായിരുന്നു. അവൻ എന്റെ നേരെ തിരിഞ്ഞു. ഇതാണോ ചേട്ടാ ഇവിടുത്തെ പയ്യൻ!!!
ചേട്ടൻ സംശയ ഭാവത്തിൽ എന്നെ ഒന്ന് നോക്കി. എനിക്കും മനസിലായില്ല.
ഗ്ലാസ് അവൻ എന്റെ കയ്യിൽ തന്നു. എന്നിട്ട് ചേട്ടനെ നോക്കിപ്പറഞ്ഞു. ഇത്ര മാന്യമായി ഷർട്ടും ബട്ടൻസും ഇട്ടു നടക്കുന്ന ഏത് പയ്യനാ ഈ നാട്ടിൽ, അത് കേട്ട് ചേട്ടൻ ചിരിച്ചു. അത്രേ ഉള്ളാർണോ എന്ന ഭാവത്തിൽ ഞാനും നിന്നു. അവൻ എന്റെ 2 ബട്ടൺ അഴിച്ചു. ഷർട്ട് ഒന്നുലച്ചു. മുടിയൊക്കെ തട്ടി ഉഴപ്പി.
ശെരിയ, ഇപ്പൊ ഗ്രാമവാസിയായി എന്ന് ചേട്ടനും പറഞ്ഞു.
അവർ പിന്നിലേക്ക് നടന്നു. ഞാനും അനുഗമിച്ചു.
ഞങ്ങൾ പിന്നിൽ കായലിന്റെ കടവിൽ ഇരുപുറപ്പിച്ചു. അവന്റെ വീട്ടിലെ ബള്ബിന്റെ അരണ്ട വെളിച്ചതിലായിരുന്നു ഞങ്ങൾ.
ചേട്ടൻ ഗ്ലാസ്സുകളിൽ മദ്യം ഒഴിച്ചു. ഏതോ ചാത്തൻ സാധനമാണ്. ഒരു ഗ്ലാസ് എനിക്ക് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു, എടാ ചെക്കാ, നീ രണ്ടു ദിവസം ഇവിടെ നിൽക്കുന്നോ. നമുക്ക് അടിപൊളിയാക്കാം.
പോയിട്ട് കുറച്ചു പണിയുണ്ട് ചേട്ടാ . അതായിപ്പോ ഹാർത്തലായിട്ടു കൂടി വന്നത് എന്ന് ഞാൻ കാച്ചി.