ബാഗ് എടുത്ത് തോളിലിട്ട് …മുന്നോട്ട് നടന്ന അലി…”ഐ ആം ലീവിങ്ങ്…ഒരിടത്തു നിന്നും ഡ്രാൻസ്ഫെർ വാങ്ങി ഇങ്ങോട്ട് വരാമെങ്കിൽ …ഇവിടുന്ന് പോകാനും എനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല . താങ്ക്സ് ഫോർ എവെരിതിങ് !….ബൈ ആൻഡ് ബൈ ഫോർ എവർ ….””
അലീന വിധ്വെഷത്തോടെ , അഭിയെ വിട്ട് ബൈ പറഞ്ഞു അകലാൻ തുടങ്ങുമ്പോൾ ….ഒരു നിമിഷത്തെ ആവേശത്തിൽ വീണ്ടുവിചാരം ഇല്ലാതെ ചെയ്തു പോയ തെറ്റിനെ ….ഓർത്തു അഭി ,പശ്ചാത്താപ വിവശനായി ,വേദനിച്ചു ….കുറ്റബോധത്തോടെ , മിഴിനീർ വാർത്തു സ്വയം ശപിച്ചു തേങ്ങി !.
തകർന്നടിഞ്ഞ മനസ്സുമായി വീട്ടിലെത്തിയ അഭി പിന്നെ , പുറത്തിറങ്ങിയില്ല . അടച്ചു കൂറ്റിയിട്ട അവൻറെ മുറിക്കുള്ളിൽ…. വീട്ടുകാരുമായി പോലും സമ്പർക്കം പുലർത്താതെ , അവൻ നിശബ്ദനായി …..ശാന്തനായി ഒറ്റപ്പെട്ടു കഴിഞ്ഞു . പിറ്റേ ദിവസവും ..കോളേജിൽ പോകാതെ , ജലപാനമില്ലാതെ , സ്വയം വരുത്തിവച്ച തെറ്റിന് സ്വന്തം ശിക്ഷ ഏറ്റുവാങ്ങി അടച്ചിട്ട മുറിക്കുള്ളിൽ നിന്ന് പുറത്തുവരാതെ വിഷാദാത്മനായി കഴിഞ്ഞുകൂടി !. അടുത്ത ദിവസം, വീട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് …മുറിവിട്ട് പുറത്തു വന്നെങ്കിലും ക്യാമ്പസ്സിൽ പോകാൻ അവൻ കൂട്ടാക്കിയില്ല. അലീനയെ അഭിമുഖീകരിക്കാൻ ഉള്ള മനസ്സാന്നിധ്യം ഇല്ലായ്മ ആയിരുന്നു മുഖ്യം !. അവളുടെ പുഞ്ചിരിയ്ക്കുന്ന മുഖം കാണാത്തുള്ള ഒരു ദിവസം !…അതും അങ്ങോട്ട് പോകുന്നതിനു അഭിയെ വിലക്കി . പിന്നെയും…രണ്ട് മൂന്ന് ദിവസം കൂടി അങ്ങനെ …..
ഒരാഴ്ച്ച തികഞ്ഞപ്പോൾ ….അഭിയുടെ വീട്ടിലെ ലാൻഡ്‌ഫോണിൽ ഒരു കോൾ വന്നു.മറ്റാരുമല്ല , സ്മിതാമാമിൻറെ തന്നെ !. അഭി തന്നെയായിരുന്നു ഫോൺ എടുത്തതും.അവൻറെ സ്വരം മനസ്സിലാക്കി ….ഉടൻ ചോദ്യം വന്നു.
”എന്താ അഭീ നീ പഠിത്തം ഒക്കെ നിർത്തി ,എന്ന് കേട്ടല്ലോ …ശരിയാണോ ?….”” അഭിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. അവർക്കു കൊടുക്കാൻ അവനു ഉത്തരം ഇല്ലായിരുന്നു . ചോദ്യം അവർ ആവർത്തിച്ചു കുറച്ചുകൂടി കടുത്ത ശബ്ദത്തിൽ …..
””എന്താ അഭീ ….നിനക്ക് ഉത്തരം ഇല്ലേ ?….”” ”” മാഡം , അത് …..”” ഉത്തരം പറയാൻ കഴിയാതെ അവൻ ഇക്കുറി പതറി !.
”” അഭീ , സീ ..ഞാൻ നിങ്ങളെ വേണ്ട വേണ്ടെന്ന് വിലക്കിയിട്ട് പോയിട്ടും …..നീയും ലീനമോളും തമ്മിൽ വഴക്കിട്ടു !…പിണങ്ങി !….ഞാനെല്ലാം അറിഞ്ഞു . പക്ഷെ ഞാനിപ്പോൾ സംസാരിക്കുന്നത് ….നീ കരുതുന്നപോലെ അവൾക്കുവേണ്ടിയോ….ആ പ്രശ്നത്തിൻറെ ന്യായാ അന്യായങ്ങളെ കുറിച്ചോ പറയാൻ അല്ല !. നീ എന്താണ് കോളേജിലേക്ക് വരാത്തത് ?….അത് ചോദിക്കാൻ മാത്രമാ ഞാൻ വിളിച്ചത് . കൂട്ടുകാർ ആവുമ്പോൾ….