പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Posted by

തലസ്‌ഥാന ജില്ലയിലെ തൃക്കണ്ണാപുരത്തിനടുത്തുള്ള ഒരു കൊച്ചു ഗ്രാമ പ്രദേശം !. അവിടെ ആരാമം എന്ന് വീട്ട്പേരുള്ള അഭി എന്ന അഭിജിത്തിൻറെ ഇടത്തരം നിലയിലുള്ളൊരു വീട് . നിർത്താതെ അലറുന്ന മൊബൈൽ ഫോണിൻറെ ഉച്ചത്തിലുള്ള റിങ്ടോൺ ശബ്ദം കേട്ട് സുഖനിദ്രയിൽ നിന്ന് ഞെട്ടിയുണർന്ന അഭി , ഫോൺ ശബ്ദത്തിൻറെ വല്ലാത്ത അലോസരതയും , ഉറക്കം നഷ്‌ടപ്പെട്ടതിൻറെ അസ്വാസ്ഥ്യവും മൂലം തെല്ലൊരു ദേഷ്യത്തോടെ മൊബൈലിനെ മനസ്സിൽ പ്രാകി , വേഗം ചെന്ന് കോൾ അറ്റൻഡ് ചെയ്തു . ഏതോ അപരിചിത പെൺശബ്ദം !….ക്ലിയർ ആവാത്തതിനാൽ സ്പീക്കർ മോഡിലിട്ട് , ചെവിയ്ക്കടുത്തു പിടിച്ചു .

” ഹലോ ….ഇത് മിസ്റ്റർ , അഭി അല്ലെ ?. ” ….നേർത്ത സ്ത്രീ ശബ്ദം !. ” പാപ്പാ ഇത് ഞാനാണ് !….ഞാൻ വിളിച്ചത് …..””

തുടർന്ന് കേട്ട വാചകങ്ങൾ അഭിയെ ഒന്നാകെ സ്തംഭിപ്പിക്കുന്നതായിരുന്നു . പ്രഭാതത്തിൻറെ കുളിരിലും …ഒറ്റ നിമിഷം കൊണ്ടായാൾ മനസ്സും രക്തവും ചൂടായി , ശരീരമാകെ , പൊള്ളി വിയർക്കുന്ന പോലെ അനുഭവപ്പെട്ടു . ആരുടെയോ ഹോസ്പ്പിറ്റലൈസിൻറെ കാര്യങ്ങൾ !!. ഹോസ്പ്പിറ്റലിൻറെ പേരും റൂം നമ്പറും ചോദിച്ചറിയുമ്പോഴേയ്ക്കും….മറുപടി പറഞ്ഞ ആൾ വിതുമ്പുവാൻ തുടങ്ങിയിരുന്നു . പിന്നെ അവളെ കൂടുതൽ കരയിച്ചു , കണ്ണീരിൽ മുക്കാതിരിക്കാൻ ആയി അവൻ വീണ്ടുമുള്ള അന്വേഷണങ്ങളിലേയ്ക്ക് തിരിയാതെ മനപ്പൂർവം കോൾ കട്ട് ചെയ്തു വന്നു കിടക്കയിലിരുന്നു . വളരെ , വികാരാധീനനായി ….സ്‌തംഭിച്ചു , തല കുമ്പിട്ട് ചിന്തയിൽ ഊന്നിയിരുന്ന അഭി , രണ്ട് മൂന്ന് നിമിഷം പിടിച്ചു സ്‌ഥലകാല ബോധത്തിലേക്ക് മടങ്ങിയെത്താൻ !. പിന്നെ , വളരെ പെട്ടെന്ന് കൂടുതൽ ആലോചനകളിലേയ്ക്ക് പോകാതെ , അതെ മാനസികാവസ്‌ഥയിൽ ഏതോ അജ്ഞാതശക്തിയുടെ പ്രേരണയാൽ എന്നപോലെ , അതിവേഗം പ്രഭാത കൃത്യങ്ങൾ കഴിച്ചു …ഡ്രസ്സ് ചെയ്‌ത്‌ ബൈക്കിൻറെ താക്കോലുമെടുത്തു പുറത്തിറങ്ങി . ബൈക്ക് സീറ്റിലെ മഞ്ഞുകണങ്ങൾ വിരലാൽ തുടച്ചു കളഞ്ഞു ….സ്റ്റാർട്ട് ചെയ്തു ആ ത്രീ ഫിഫ്റ്റി സി.സി ,സ്റ്റാൻഡേർഡ് മിലിട്ടറി ഗ്രീൻ എൻഫീൽഡ് ഒച്ചവെച്ചു റോഡിലോട്ടിറങ്ങി !.

റോഡിൽ അപ്പോഴും പ്രഭാതസൂര്യൻറെ പൊൻകിരണം പതിയാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു . മഞ്ഞവെളിച്ചം തെളിച്ചു മൂളി പാഞ്ഞു പോകുന്ന വണ്ടികളും ….ബെല്ലടിച്ചു നീങ്ങുന്ന സൈക്കിൾ യാത്രക്കാരും ഒഴിച്ചാൽ , നിരത്തു ഏറെക്കുറെ വിജനം ആയിരുന്നു . മഞ്ഞുവീഴ്ചയുടെ അസ്വാരസ്യം ഉണ്ടായിരുന്നതിനാൽ ,

Leave a Reply

Your email address will not be published. Required fields are marked *