“”‘ ഞങ്ങൾക്ക് രണ്ട് സീറ്റുണ്ട് ,എന്റെ മോനാണ് മോളിലെ ബെർത്തിൽ . വേണമെങ്കിൽ ഒരു സീറ്റ് ഇവർക്ക് വിട്ടു കൊടുക്കാം ” അത് പറയുമ്പോൾ ഇതേ പ്രായമുള്ള സ്വന്തം അച്ഛനുമമ്മയും ആയിരുന്നു അവളുടെ മനസ്സിൽ .
വൃദ്ധ ദമ്പതികളുടെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു ,ടി ടി ആർ അപ്പോഴും ആലോചനയിലാണ് .അയാൾ സുഷമയെയും ,വൃദ്ധ ദമ്പതികളെയും മാറി മാറി നോക്കി .
“”‘ ശരി ,വല്ല സ്‌ക്വാഡും കയറിയാൽ പ്രശ്നമാണ് ,,,ആ പോട്ടെ തല്ക്കാലം കോഴിക്കോട് വരെ നിങ്ങളിവിടെ ഇരിക്ക് .””‘
“” താങ്ക്സ് മോളെ …എന്താ മോളുടെ പേര് “”
“”‘ സുഷമ ,അങ്കിളും ആന്റിയും എവിടെക്കാ ..?’”
“”” ഇവക്കു ഹാർട്ടിന്
ചെറിയ പ്രോബ്ലം. മംഗലാപുരത്തു ഒന്ന് കാണിക്കാൻ വേണ്ടി ഇറങ്ങിയതാ ., സ്ഥലം ഇങ്ങു അങ്കമാലിയാണ് ,നേരെ മംഗലാപുരത്തേക്കല്ല കേട്ടോ ,കാസർഗോഡ് ഇറങ്ങും , മോനവിടെ കാസർഗോഡ് എഞ്ചിനീയറാ .ഞാനും ഇവളും കോളേജ് പ്രൊഫസ്സർമാരായിരുന്നു .റിട്ടയർ ചെയ്തു നാട്ടില് സമാധാനമായി കഴിയാമെന്നു കരുതിയപ്പോഴാ മോൻ കാസർഗോഡ് കൂടെ ജോലി ചെയ്യുന്ന പെണ്ണിനെ പ്രേമിച്ചു കെട്ടിയതു .പിന്നെ അവനവിടെ തന്നെ വീടും സ്ഥലവുമെല്ലാമാക്കി .ആകെയുള്ളൊരു മോനാണെ , എറണാകുളത്തു കാണിക്കാമെന്നു കരുതി ഇരുന്നപ്പോഴാ മോൻ ഇവിടെ പരിചയമുള്ള ഡോക്ടർമാർ ഉണ്ടെന്നു പറഞ്ഞു വിളിച്ചത് .കാറിൽ പോരാമെന്നു കരുതിയതാണ് ,വൈകിട്ട് പക്ഷെ ഏൽപ്പിച്ച ഡ്രൈവർ വന്നില്ല ,പെട്ടെന്നെവിടെ റിസർവേഷൻ കിട്ടാനാ ,പിന്നെ രണ്ടും കൽപ്പിച്ചു കേറിയതാ ,മോള് സഹായിച്ചത് വല്യ ഗുണമായി ….ആട്ടെ മോളെങ്ങോട്ടാ? “‘”
“‘ ഞാൻ മണിപ്പാലിലേക്കാണ് …””’
“” മണിപ്പാൽ ആരാണ് ? “‘
“”‘ എന്റെയൊരു കസിൻ ബ്രദർ അവിടെ സുഖമില്ലാതെ കിടപ്പുണ്ട് , പ്രെഷർ കൂടിയതാ , വെയിൻ പൊട്ടിയെന്ന് പറഞ്ഞു … വലിയ ചാൻസൊന്നും ഇല്ലെന്നാ കേട്ടത് ..പാവം എന്നേക്കാൾ ഇളയതാ . മോനും മംഗലാപുരത്താ പഠിക്കുന്നത് അവൻ അവധി കഴിഞ്ഞു പോകുമ്പോൾ ഞാനും കൂടെ ഇറങ്ങി ,അവന്റെ കോളേജിലും ഒന്ന് പോകണം ,കസിനെയും ഒന്ന് കാണാം ,””‘
“”‘ ശരിയാ മോളെ ഇക്കാലത്തു എപ്പോഴാ എന്താ വരികാന്നു പറയാൻ കഴിയില്ല ,ഇവളുടെ കാര്യം തന്നെ നോക്കിയേ ഇവളെ കണ്ടാൽ അറുപത്തഞ്ചായെന്നു ആരെങ്കിലും പറയുമോ ,ആരോഗ്യമൊക്കെ നോക്കി അങ്ങനെ നടന്നതാ ,അപ്പോഴാ ഒരു നെഞ്ചുവേദന ,അമൃതയില് ആദ്യം കാണിച്ചപ്പോ പേടിക്കാനൊന്നുമില്ലാന്നാ പറഞ്ഞെ ,എങ്കിലും എനിക്കൊരു പേടി ,അതാ മംഗലാപുരത്തു ഒന്ന് കാണിക്കാമെന്നു വച്ചതു , അവിടെയാകുമ്പോ മോൻ അടുത്തുണ്ടല്ലോ .”””