കോയമ്പത്തൂരിലേക്ക് ഒരു ബസ് യാത്ര
Coimbatorelekku Oru bus yaathra Author : Manukuttan
ചെന്നൈയിലെ പ്രശസ്തമായ മദ്രാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് ഞാന്‍ പഠിച്ചത്. സഹാപാഠികളില്‍ 60 ശതമാനവും തമിഴരും ബാക്കിയുള്ളവര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു. എന്റെ ബാച്ചിലെ നൂറു പേരില്‍ അന്‍പതിലധികവും പെണ്‍കുട്ടികളായിരുന്നു.
പെണ്‍കുട്ടികളില്‍ കൂടുതല്‍ പേരും ഉയര്‍ന്ന തറവാട്ടുകളില്‍ നിന്നുള്ളവരാണ് കുറച്ചു പേര്‍ ദളിത് വിഭാഗത്തില്‍ പെട്ടവരുണ്ടായിരുന്നു. ഇവര്‍ക്ക് നിറം അല്പം കുറവായിരിക്കും എന്നാല്‍ സ്വഭാവമാണെങ്കില്‍ മറ്റാരേക്കാളും ശുദ്ധിയുള്ളതും. സമൂഹത്തീലെ ഉച്ച നീചത്വങ്ങള്‍ അക്കാലത്ത് തമിഴ് നാട്ടില്‍ കേരളത്തേക്കാള്‍ കുടുതല്‍ നിഴലിച്ചിരുന്നുവോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. അല്പം വെളുത്ത പെണ്ണുങ്ങള്‍ ഒരു ഗ്രൂപ്പായി നടന്നിരുന്നു. അല്പം നിറം കുറഞ്ഞവര്‍ മറ്റൊരു ഗ്രൂപ്പും നിറം തീരെയില്ലാത്തവര്‍ വേറൊരു ഗ്രൂപ്പും. ആണ്‍കുട്ടികള്‍ കൂടുതലും ആദ്യത്തെ ഗ്രൂപ്പിന്റെ കൂടെയായിരുന്നു ഒലിപ്പിക്കല്‍ നടത്തുക. ആദ്യവര്‍ഷം റാഗിങ്ങ് ഉണ്ടായിരുന്നതു കൊണ്ട് പെണ്‍ കുട്ടികളുമായി സംസാരിക്കാനേ പറ്റില്ലായിരുന്നു. ആറുമാസം കഴിഞ്ഞാണ് അതിനുള്ള ഭാഗ്യമുണ്ടായിത്തുടങ്ങിയത്.
ഭാഷ അധികം വശമില്ലാതിരുന്നതു കൊണ്ട് എല്ലാ തമിഴ് പെണ്ണുങ്ങളുടേയും കൂടെ സംസാരിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. ആകെ ഉണ്ടായിരുന്നത് ഒരു മണിപ്പൂരിക്കാരി സോനയും മലയാളി കോഴിക്കോട്ടുക്കാരി ഷഹാനയുമായിരുന്നു. ഷഹാനയുടെ കല്യാണം ഒകെ ഉറപ്പിച്ചിരുന്നതിനാല്‍ അധികം സംസാരിക്കാനൊന്നും അവളെ കിട്ടില്ലായിരുന്നു. സോനയുമായി ഇംഗ്ലീഷില്‍ സംസാരിക്കുകയും മറ്റുമായിരുന്നു എന്റെ പ്രധാന സമയംകൊല്ലല്‍. അനാട്ടമി റേക്കോര്‍ഡ് ഞാന്‍ അവള്‍ക്ക് വരച്ചു കൊടുത്തിരുന്നതു കൊണ്ട് അവള്‍ എന്നോട് ഒരല്പം മമത കാട്ടിയിരുന്നു. എന്നാലും ദക്ഷിണേന്ത്യന്‍ സംസ്കാരം അവള്‍ക്ക് പരിചയപെടാന്‍ ബുദ്ധിമുട്ടുള്ളതായിരുന്നു. മറ്റു നിവൃത്ത്തിയില്ലാത്തതു കൊണ്ട് പാവം അവള്‍ അഡ്ജസ്റ്റ് ചെയ്തു പോന്നു.
ഞാന്‍ മൂന്നു നാലു മാസം കഴിഞ്ഞപ്പോഴേക്കും അല്പം തമിഴൊക്കെ വശമാക്കിയിരുന്നു. ചായക്കടയിലും രാത്രി അണ്ണാശാലയിലെ തട്ടുകടകളിലും ഞാന്‍ തമിഴ് പറഞ്ഞ് അവിടത്തുകാരനാവാന്‍ ശ്രമം തുടര്‍ന്നിരുന്നു. അണ്ണച്ചികളുമായി ഞാൻ നല്ല കൂട്ടായി.