പക്ഷെ, എപ്പോലത്തെയും പോലെ, അവളുടെ പ്രതീക്ഷക്കു വിപരീതമായി, കവിൾ തുടച്ചിട്ട് ഖാലിദ് പറഞ്ഞു……മുഴുവൻ പൊടിയാടീ, വിയർപ്പും…ഞാൻ ഒന്ന് കുളിച്ചിട്ടു വരട്ടെ…….നീ ഫുഡ് എടുത്തു വെക്ക്…..
നീരസത്തോടെ കിച്ചണിലേക്കു നടന്ന, ഷംല ചപ്പാത്തിയും കറിയും ചൂടാക്കാനായ് വെച്ചു…..ഒരു ദീർഘ നിശ്വാസത്തോടെ അവൾ ഓർത്തു……..ഇക്കയുടെ കൂടെ ഈ ദുബായിലേക്ക് വന്നപ്പോ എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു…….
ഒരു പൂമ്പാറ്റയെ പോലെ, ഇക്കയുടെ കയ്യും പിടിച്ചു ഈ മഹാ നഗരത്തിലൂടെ പറന്നു നടക്കാൻ ഉള്ള ആഗ്രഹം, മൂടിക്കെട്ടലുകളുടെയും, ഒളിച്ചു വെപ്പിന്റെയും ജാടകളും, വേലിക്കെട്ടുകളും പൊളിച്ചു, തന്റെ പുരുഷന്റെ കയ്യിൽ തൂങ്ങി, പറന്നു നടക്കാൻ ഉള്ള കൊതി…….പക്ഷെ സംഭവിച്ചതോ? പർദയും ഹിജാബും ഇടാതെ പുറത്തിറങ്ങാൻ സമ്മതിക്കാത്ത തന്റെ ഭർത്താവ്,
ഇക്കയുടെ കയ്യിൽ പിടിച്ചു പറക്കാൻ കൊതിച്ച തന്നെ പുറത്തിറങ്ങുമ്പോൾ പോലും ഒരു സേഫ് അകലത്തിൽ നിർത്തുന്ന ഖാലിദ്…….ഷോപ്പിംഗ് മാളുകളിൽ നടക്കുമ്പോ തന്റെ അരയിൽ പിടിച്ചു തന്നെ ചേർത്ത് നടത്തും എന്ന് കരുതിയ തന്റെ ഭർത്താവ്, അരയിൽ പോയിട്ട് വിരലിൽ പോലും………
ഇരുണ്ട സിനിമ ഹാളിന്റെ സീറ്റിൽ, തന്നെ ഒരു കാമുകനെ പോലെ തഴുകി ഞെരിക്കും എന്ന് പ്രതീക്ഷിച്ച ഭർത്താവു, ആ സമയത്തു പോലും, മൊബൈലിലും തലയിലും ബിസിനസ് മാത്രം……ചടങ്ങു തീർക്കൽ എന്ന പോലെ ഉള്ള പെരുമാറ്റം…..ആദ്യം ഒക്കെ കളിയാക്കി ഫിലിം കഴിയുമ്പോ ഫിലിമിന്റെ കഥ ചോദിച്ചു അയാളെ വട്ടു പിടിപ്പിച്ച ഷംല, പിന്നെ വിരസമായ ആ ഏർപ്പാടിന് പോവാതായി……മാസത്തിൽ ഒന്നോ രണ്ടോ തവണ ലുലുവിന്റെ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം ഉള്ള ഷോപ്പിംഗ്……..അപ്പൊ ഒരു യാന്ത്രികതയോടെ, കണ്ണും കൈ വിരലുകളും മാത്രം, പുറത്തു കാട്ടാൻ വിധിക്കപ്പെട്ട ദൈന്യതയോടെ ഉള്ള ഷോപ്പിംഗ്…….
പിന്നീട് ആ വേഷം അവൾക്കൊരു അനുഗ്രഹം പോലെ തോന്നി……തന്റെ മുന്നിലൂടെ പോവുന്ന ഓരോ മിഥുനങ്ങളെയും അവൾ കോരിത്തരിപ്പോടെ നോക്കി…..അവരുടെ ചേഷ്ടകൾ കണ്ടു സ്വയം അവൾ രസിച്ചു തുടങ്ങി…….
തന്റെ ഇരുപത്തിയഞ്ചാം വയസിൽ തന്നെ നിക്കാഹ് കഴിച്ച ഖാലിദ്.
ഖാലിദിന്റെ പേഴ്സണാലിറ്റി കണ്ടു തന്നെ കളിയാക്കിയ ഉമ്മയും കൂട്ടുകാരും…..തന്റെ മൊഞ്ചിനു ചേർന്ന ചെറുക്കനെ കിട്ടി എന്ന് കരുതിയ നാളുകൾ……
അവൾ ഓർത്തു,,,,ഉമ്മയുടെ ഒരു പ്രാവശ്യം ഉപ്പയോട് പറയുന്നത്…….
നിങ്ങള് കാണാണ്ടോ, ഓള് വളർന്നു ബല്യ പെണ്ണായി….ഇങ്ങള് പെട്ടെന്ന് തന്നെ ഓൾടെ നിക്കാഹ് നോക്ക്, ഓൾടെ കൂടെ പഠിച്ചോരെല്ലാം പെറ്റു,, ന്നിട്ടും ഓളിങ്ങനെ നടന്നാ ങ്ങനാ…….
അയിനിപ്പോ മ്മള് നോക്കാഞ്ഞിട്ടാണോ സൈനബാ, ഓൾടെ മൊഞ്ചിനു ചേർന്ന ഒരാള് ബരണ്ടേ …..ഓൾടെ പൊക്കം, ഓൾടെ നിറം എല്ലാം ഒത്തു ബരണ്ടേ…..