നീലാംബരി 15
Neelambari Part 15 Author Kunjan
Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Part 12 | Part 13 | Part 14 |
അയാൾ മെല്ലെ പൂമുഖപ്പടിയിലേക്ക് കേറി നിന്നു… തമ്പുരാട്ടിയുടെ മുഖം വിളറി വെളുത്തു.
അയാൾ എത്തിയപ്പോഴേക്കും നീലാംബരി ദേവി തമ്പുരാട്ടിയുടെ അടുത്തെത്തി കഴിഞ്ഞിരുന്നു…
അമ്മയോടൊപ്പം ഒരു പുതിയ ആളെ കണ്ടപ്പോ അവൾ അൽപ്പം ഒന്ന് പരിഭ്രമിച്ചു… പിന്നെ അമ്മയോടായി പറഞ്ഞു
“ഞാൻ അൽപ്പം നേരം വൈകിയേ വരൂ…” പിന്നെ ആ വ്യക്തിയെ അടിമുടി ഒന്ന് നോക്കി പുറത്തേക്ക് നടന്നു… അയാളുടെ കണ്ണുകളിൽ ദേഷ്യം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു… അയാളുടെ കണ്ണുകൾ നടന്ന് നീങ്ങുന്ന നീലാംബരിയിലേക്ക് നീങ്ങി…
തമ്പുരാട്ടി എന്തോ പറയാനായി വാ തുറക്കാൻ പോയതും…
“നീലാംബരി വലിയ പെണ്ണായി അല്ലെ…”
“നിങ്ങൾ… നിങ്ങൾ… ”
“ചത്തു എന്ന് കരുതിയോ… ”
“നിങ്ങൾ എന്തിനാ ഇപ്പൊ വന്നത്…”
“എന്താ… ഞാൻ വരാൻ പാടില്ലെന്നുണ്ടോ…”
“അകത്തേക്കിരിക്കാം…”
അയാൾ കൊട്ടാരത്തിനുൾവശം മുഴുവൻ നോക്കി കൊണ്ട് ഉള്ളിലേക്ക് കടന്നു…
ദേവി തമ്പുരാട്ടി നിർവികാരയായി അയാളുടെ മുഖത്തേക്ക് നോക്കി…
“എന്താണ് നിങ്ങളുടെ ഉദ്ദേശം… ” തമ്പുരാട്ടി കാലിന്മേൽ കാലും കെട്ടി വച്ച് ഇരുന്നു…
“നിങ്ങൾ എന്തിനു വീണ്ടും വന്നു… ” തമ്പുരാട്ടി വീണ്ടും ചോദിച്ചു…
“ഞാൻ എന്തിന് വന്നു… നിനക്ക് വേണ്ടി 14 വർഷം ജയിൽ ശിക്ഷ അനുഭവിച്ചതിന്റെ പ്രതിഫലം വാങ്ങാൻ… എന്താ മനസിലാക്കി തരണോ…” അയാൾ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന രുദ്രപ്രതാപവർമ്മ തമ്പുരാന്റെ ഫോട്ടോയിലേക്ക് നോക്കി കൈ ചൂണ്ടി പറഞ്ഞു
“ദാ… നീയും നിന്റെ ആ നെറികെട്ട തമ്പുരാനും കൂടി കൊന്ന് തള്ളിയ ഒരു പെൺകുട്ടിയെ ഓർമ്മയുണ്ടോ… ആ ഫോട്ടോയിലുള്ള ആളുടെ കാമവെറി തീർക്കാൻ സ്വന്തം ഭാര്യ അയാളുടെ മുന്നിലെത്തിച്ചു കൊടുത്ത ഒരു പെണ്ണ്… ആ കൊലപാതകം ഏറ്റെടുത്ത് ജയിലിൽ പോയ ഈ ആര്യനെ അങ്ങനെയങ്ങു എഴുതി തള്ളണ്ട…”
“കുഞ്ഞിരാമൻ… മതി… നിർത്താം… അന്ന് സംഭവിച്ചത് എന്താണെന്ന് ഞാൻ വിശദീകരിച്ചു കഴിഞ്ഞിരുന്നു… അന്നുതന്നെ… ”
“ഹേയ്… അങ്ങനെ പറഞ്ഞ് കൈ കഴുകല്ലേ… നിനക്കും അതില് പങ്കുണ്ട്… എനിക്കറിയാം…”