നീലാംബരി 15 [കുഞ്ഞൻ]

Posted by

“മൂർത്തി അല്ലെ… തമ്പുരാട്ടി… മൂർത്തി സാറ് ഉണ്ടായിരുന്നപ്പോ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല… എല്ലാ കാര്യങ്ങളും അങ്ങേര് തന്നെ ശരിയാക്കുമായിരുന്നു… പക്ഷെ … ഇപ്പൊ…”
“ഉം… നഷ്ടപ്പെട്ടതിന്റെ വില അത് നഷ്ട്ടപെടുമ്പോഴേ അറിയൂ… മൂർത്തി എന്ന നല്ല മനസ്സിന്റെ വില ഞാൻ ഇന്നറിയുന്നു… ഞാൻ അയാളെ കൂടുതൽ കെയർ ചെയ്യണമായിരുന്നു… ചിലപ്പോഴൊക്കെ വെറും തൊഴിലാളിയെ കാണുന്ന പോലെ കണ്ടു… എന്റെ കൂടെ 20 വർഷത്തിലധികം.. സ്വന്തമായി ഒരു കുടുംബം പോലും ഉണ്ടാക്കാതെ… എനിക്ക് വേണ്ടി…” തമ്പുരാട്ടിയുടെ കണ്ണുകൾ നിറഞ്ഞു…
“പറയണം… പറയണം തമ്പുരാട്ടി പോലീസിനോട്… തമ്പുരാട്ടിക്ക് അറിയുന്നത് മുഴുവൻ… സിന്ധുവിനെയും… മൂർത്തി സാറിനെയും കൊന്നവർ തന്നെയാണ്… ദീപനെ കൊന്നതും… നീലു കൊച്ചിനെ കൊല്ലാൻ നോക്കിയതും… ഇനിയും എല്ലാം ഒളിച്ചു വെച്ചാൽ ചിലപ്പോ തമ്പ്രാട്ടിക്ക് നീലു കൊച്ചിനേം നഷ്ടപ്പെടും…” ഭാസ്കരേട്ടൻ തുറന്നു പറഞ്ഞു…
തമ്പുരാട്ടി കുറച്ച് നേരം ആലോചിച്ചു നിന്നു… പിന്നെ തീരുമാനം എടുത്ത മുഖഭാവമായിരുന്നു…
***********************************
“ഹല്ലാ… ഇതാര്.. കോലോത്തെ തംബ്രാനോ…” ഷംസു കൈകളോടെ തലകുനിച്ച് നിന്നു…
രൂപേഷ് ചമ്മിയ മുഖത്തോടെ ഷംസുവിന്റെ മുന്നിലേക്ക് നീങ്ങി നിന്നു… അവന്റെ തല കുനിഞ്ഞിരുന്നു
“ഹ ഹ ഹ… എന്തൊക്കെ ആശയായിരുന്നു… ഓളെ നിക്കാഹ് കയിക്കണം… അവടത്തെ രാജാവാകണം… പിന്നെ തമ്പ്രാട്ടിയെ കൊന്ന് ആ പഴി മ്മ്‌ടെ മേലിടണം… അതിനു ശേഷം ഓളെ… ഏറെ മ്മ്‌ടെ നീലാംബരി കൊച്ചിന്റെ സുഖം കിട്ടി കഴിയുമ്പോ ഒരു അപകടത്തിലൂടെ അവൾ മരണപ്പെടുന്നു… രൂപേഷ് വർമ്മ തമ്പുരാൻ കോടീശ്വരനായി സുഖിച്ച് ജീവിക്കുന്നു…”
ദേഷ്യം കലർന്ന പരിഹാസത്തിൽ ഷംസു പറഞ്ഞ് തീർത്തു…
“ഷംസുക്കാ… അത് …”
“പ് ഫ… കള്ള ഹിമാറെ…” അയാൾ രൂപേഷിന്റെ നെഞ്ചത്ത് ആഞ്ഞു ചവിട്ടി…
അവൻ മലന്നടിച്ച് വീണു…
“ഇയ്യ്‌ എന്താണ്ടാ കരുതിയെ… ഒറ്റക്കങ്ങ് വിഴുങ്ങാന്നാ… ഇനി അന്നേ എന്റെ കണ്മുന്നിൽ കണ്ടു പോവരുത്… മനസിലായോടാ…” ഷംസു ശരിക്കും ദേഷ്യത്തിലായിരുന്നു…
രൂപേഷ് എഴുന്നേറ്റു… “ഷംസുക്കാ…”
“അന്റടുത്ത് പറഞ്ഞില്ലെടാ നായ്… പൊക്കോ… ഷംസുവിന്റെ മനസ്സിൽ ഇപ്പൊ അന്നെ കൊല്ലണമെന്നില്ല… ആ തീരുമാനം എടുക്കുന്നതിനേക്കാൾ മുന്നേ… ഓടി രക്ഷപ്പെട്ടോ… “ഷംസു അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു…
“അന്നെ ഞമ്മള് കൊള്ളാൻ തന്നെയാ വിചാരിച്ചേ… പക്ഷേങ്കി… രജിത കൊച്ച് പറഞ്ഞത് കൊണ്ട് വിട്ടതാണ്…”
രജിതയുടെ മാംസളമായ ഇടുപ്പിലൂടെ കൈ ഇട്ട് അമർത്തി കൊണ്ട് പറഞ്ഞു…
ഷംസുവിന്റെ പഴയ ഒരു മിൽ ആണ് ആ സ്ഥലം… അതുകൊണ്ട് തന്നെ അകത്ത് ആരെങ്കിലും കൊന്നാ വരെ പുറത്തറിയില്ല… രൂപേഷ് നിരാശനായി പുറത്തേക്ക് നടന്നു…

Leave a Reply

Your email address will not be published. Required fields are marked *