The Shadows 9 [വിനു വിനീഷ്]

Posted by

“ഓക്കെ, താൻ വേഗം ഐജി ഓഫീലേക്ക് വാ, ആം ഓൺ ദ വേ.”

“സർ.”

രഞ്ജൻ ഫോൺ കട്ട് ചെയ്ത് കാറിലേക്കു കയറി. കാർ സ്റ്റാർട്ട് ചെയ്ത് റോഡിലേക്കുകയറ്റി. ലൈലാന്റിന്റെ വലിയ ഒരു ലോറി തനിക്ക് നേരെ ചീറിപ്പാഞ്ഞുവരുന്നതുകണ്ടയുടനെ രഞ്ജൻ റിവേഴ്‌സ് ഗിയറിട്ട് നിമിഷനേരംകൊണ്ട് കാർ പിന്നിലേക്ക് എടുത്തു. ലോറി അതേസ്പീഡിൽ രഞ്ജന്റെ മുൻപിലൂടെ കടന്നുപോയി.

“പന്ന കഴുവേറിയുടെ മോൻ ആർക്ക് വായുഗുളിക വാങ്ങാനാ പോണത്.”

വളവുതിരിഞ്ഞ് ലോറി കടന്നുപോയിട്ടും അയാളുടെ ഉള്ളിലെ വിറയലിന് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.

രഞ്ജൻ പിന്നിൽനിന്നും മറ്റു വാഹനങ്ങൾ കടന്നുവരുന്നുണ്ടോയെന്നു നോക്കി തന്റെ കാർ വീണ്ടും മുന്നോട്ട് ചലിപ്പിച്ചു.

××××××××××××××

ഐജിഓഫീസിലേക്ക് ആദ്യം എത്തിയത് രഞ്ജൻ ആയിരുന്നു. ഐജിയുമായി കൂടിക്കാഴ്ച്ച നടത്തിക്കൊണ്ടിരിക്കുമ്പോൾ അനസ് കയറിവന്നു.
അല്പനിമിഷത്തിനകം ശ്രീജിത്തും ഹാഫ് ഡോർ തുറന്ന് അകത്തേക്ക് വന്നു.

“രഞ്ജൻ എനി പ്രോഗ്രസ്..?”
ഐജി ചെറിയാൻപോത്തൻ കൈയ്യിലുള്ള പേനയുടെ അടപ്പുതുറന്ന് രഞ്ജനെനോക്കികൊണ്ട് ചോദിച്ചു.

“യെസ് സർ. ഇറ്റ് വാസ് എ മർഡർ.”

“വാട്ട്.”

“യെസ് സർ. ഡോക്ടർ ശ്രീനിവാസൻ നീനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചില തിരുത്തലുകൾ നടത്തി. ഡോക്ടർ പറയുന്നത് തന്റെ മകളെ കൊല്ലുമെന്ന് ഭീക്ഷണിപെടുത്തിയതുകൊണ്ടാണ് റിപ്പോർട്ട് തിരുത്തിയത് എന്നാണ്. പക്ഷെ സർ, അത് പൂർണ്ണമായും വിശ്വസിക്കാൻ കഴിയില്ല. കാരണം ഒരു കോടിയാണ് അയാൾക്ക് പ്രതിഫലം നൽകിയത്. നേരെമറിച്ച് ഒരുലക്ഷമോ, രണ്ടുലക്ഷമോ, കൂടിപ്പോയാൽ അഞ്ചു ലക്ഷമോ കൊടുക്കുകയാണെങ്കിൽ ഊഹിക്കാവുന്നതേയുള്ളൂ. ഇതിപ്പോ.”

“എങ്ങനെ നീന കൊല്ലപ്പെട്ടു.? എന്തിന് വേണ്ടി? ആര് കൊന്നു.?”
ഐജി ചോദിച്ചു.

“ശ്രീജിത്ത്.”
രഞ്ജൻ ഇടതുഭാഗത്തിരിക്കുന്ന ശ്രീജിത്തിനെ നോക്കി.

ശ്രീജിത്ത് ബാഗുതുറന്ന് ഒരു ബില്ല് എടുത്തുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *