സംവിധാന സഹായി 4
Samvidhana Sahayi Part 4 bY ഉർവശി മനോജ്
Previous Parts
കാർമലഗിരി എസ്റ്റേറ്റിലെ നാലാം നമ്പർ ലേക്ക് സൈഡ് കോട്ടേജിലേക്ക് ‘ജാക്ക് ഡാനിയൽ’ സ്കോച്ച് വിസ്കിയുമായി ചെല്ലുമ്പോൾ സമയം 9 മണി കഴിഞ്ഞിരുന്നു. കോട്ടേജിലെ വരാന്തയിൽ ഏതോ പ്രൊഡക്ഷൻ ബോയ് കൊണ്ടു വച്ച ഡിന്നർ ബോക്സിൽ എഴുതിയിരുന്ന പേര് ഞാൻ വായിച്ചു ,
‘സിജു മേനോൻ’
‘സിനി ആക്ടർ’.
നേരത്തെ പാക്കപ്പ് ആകുന്ന ഷെഡ്യൂളുകളിൽ രാത്രി 8 മണിക്ക് മുൻപായി അതാത് അണിയറ പ്രവർത്തകർ താമസിക്കുന്ന ഹോട്ടൽ റൂമിലോ കോട്ടേജിന്റെ മുന്നിലോ അവർക്കുള്ള ഡിന്നർ ബോക്സ് എത്തിയിരിക്കണം എന്നുള്ളത് അസോസിയേഷൻ നിയമമാണ്.
‘ഹേ .. ഇതിപ്പോ എന്താ കഥ 9 മണി കഴിഞ്ഞിട്ടും സിജു സാറ് ഫുഡ് കഴിച്ചില്ലേ …’
വരാന്തയിൽ നിന്നും ഡിന്നർ ബോക്സ് എടുത്ത് ഇടതു കയ്യിൽ പിടിച്ച് വലതു കയ്യിൽ സ്കോച്ച് വിസ്കി യുമായി വാതിൽ പതിയെ മുട്ടി.
“പൂട്ടിയിട്ടില്ല കേറി പോര് … “
പതിഞ്ഞ സ്വരത്തിൽ അകത്തു നിന്നും മറുപടി കിട്ടി.
ഇരു കയ്യിലും സാധനങ്ങൾ ഉണ്ടായിരുന്നതിനാൽ തിരിഞ്ഞു നിന്ന് ആയാസപ്പെട്ട് ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ കാണുന്നത് ഒരു ത്രീഫോർത്തും ചുവന്ന ബനിയനും ധരിച്ചു കൊണ്ട് ടീവി ഓൺ ചെയ്തു വെച്ച നിലത്ത് കിടന്നുകൊണ്ട് മൊബൈലിൽ കളിക്കുന്ന സിജു എട്ടനെയാണ്.