അകത്ത് എന്ത് നടക്കുന്നു എന്നറിയാൻ യാതൊരു വഴിയുമില്ല , ആരോ പറഞ്ഞു കേട്ടിട്ടുണ്ട് എത്ര ബുദ്ധിമാൻ ആണെങ്കിലും സംഗതി അവിഹിതം ആണെങ്കിൽ അതിനു തൊട്ടു മുൻപുള്ള നിമിഷം സ്ഥല കാല ബോധം നഷ്ടപ്പെടുമെന്നും സ്ഥിരം അടയ്ക്കുന്ന ജനലോ വാതിലോ പോലും കുറ്റി ഇടാൻ മറന്നു പോകും എന്നും. കോട്ടേജിലെ പിൻ ഭാഗത്ത് കറങ്ങി അങ്ങനെ ഒരു സാധ്യത ഉണ്ടോ എന്ന് വിലയിരുത്തി , നിരാശ ആയിരുന്നു ഫലം.
മാസ്റ്റർ ബെഡ് റൂമിന് പിൻ ഭാഗത്തായി , കടുത്ത തണുപ്പിൽ നിന്നും രക്ഷ നേടുന്നതിന് അകത്ത് തീ കൂട്ടാനുള്ള ഫയർ ചിമ്മിനിയുടെ ഒരു വേന്റിലേഷൻ കണ്ടു , തൊട്ടു നോക്കി ഭാഗ്യത്തിന് അകത്ത് കൂട്ടാത്തതുകൊണ്ട് ചൂടില്ല. വലതുഭാഗത്തുള്ള ജനാലയുടെ പടിക്ക് ചവിട്ടി വെന്റിലേഷന്റെ ഉള്ളിലേക്ക് നോക്കി.
മാസ്റ്റർ ബെഡ്റൂമിന് അകത്ത് നല്ല വെളിച്ചമാണ് , ബെഡിന് സമീപമുള്ള സോഫയിൽ ഒരു ഡയറിയിൽ എന്തൊക്കെയോ കണക്കു കൂട്ടലുകൾ നടത്തി കൊണ്ട് നര കയറിയ മുടിയുമായി പ്രൊഡ്യൂസർ ഇരിപ്പുണ്ട്. ജയശ്രീയെ അവിടെയെങ്ങും കാണുന്നില്ല.
‘ഇവളിത് എങ്ങോട്ട് പോയി കഷ്ടപ്പെട്ട് വലിഞ്ഞു കയറിയത് വെറുതെയായോ …’
ആ നിമിഷം ഞാൻ അങ്ങനെ ചിന്തിച്ചു പോയി.
പെട്ടെന്ന് എൻറെ ചിന്തകൾക്ക് മറുപടിയായി കൈയിൽ ഒരു കപ്പ് ചായയുമായി മാസ്റ്റർ ബെഡ്റൂ മിന്റെ അകത്തേക്ക് ജയശ്രീ വന്നു.
“ഒരു ചായ ഇട്ടു തരാൻ പറഞ്ഞത് ബുദ്ധിമുട്ടായോ … “
ചെറു ചിരിയോടെയാണ് പ്രൊഡ്യൂസറുടെ ചോദ്യം.
“എന്ത് ബുദ്ധിമുട്ട് സർ കിച്ചനിൽ എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു .. “
“ഒരു നടിയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഒരു കപ്പ് ചായ മേടിച്ചു കുടിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായല്ലോ സന്തോഷം “
അയാൾ പറഞ്ഞു.
“ഞാനിപ്പോൾ നടി അല്ലല്ലോ സർ സിനിമ ഒന്നുമില്ലാതെ വീട്ടിലിരിക്കുന്ന ഒരു സാദാ സ്ത്രീയല്ലേ … “
“ഹേയ് .. അങ്ങനെ ചിന്തിക്കരുത് ഒരു കാലത്ത് എന്റെ ആരാധനാ പാത്രമായിരുന്നു നിങ്ങൾ .. കഴിഞ്ഞ ദിവസമാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞിട്ട് നിങ്ങളുടെ അവസ്ഥ കുറച്ചു കഷ്ടമാണെന്ന് ഞാനറിഞ്ഞത് ..