കേറി ചെന്ന പാടെ മൊബൈലിൽ നിന്നും കണ്ണെടുക്കാതെ ഉള്ള ചോദ്യം ,
“എവിടെയായിരുന്നു പുല്ലേ എത്ര നേരമായി നിന്നെ കാത്തിരിക്കുകയാണ്…”
“സിജു ഏട്ടാ .. പ്രൊഡ്യൂസർ നെ കണ്ട പുള്ളിയുടെ കയ്യിൽ നിന്നും കാശും മേടിച്ചു പോയി സാധനം മേടിച്ചു കൊണ്ട് വന്നപ്പോഴേക്കും താമസിച്ചു പോയതാണ് ..”
വിനയത്തോടു കൂടി തന്നെ മറുപടി നൽകി.
“ഇന്നലെ എറണാകുളത്തു നിന്ന് പുറപ്പെട്ടപ്പോൾ സാധനം എടുക്കാൻ മറന്നു ഇല്ലെങ്കിൽ നിന്നെ ഒന്നും കാത്തിരിക്കേണ്ട ഗതികേട് വരില്ലായിരുന്നു..”
തറയിൽ നിന്നും എഴുന്നേറ്റ് സോഫയിലേക്ക് ഇരുന്നു കൊണ്ട് സിജു ഏട്ടൻ പറഞ്ഞു.
ടേബിളിൽ ഉണ്ടായിരുന്ന ഗ്ലാസ്സിലെക്ക് മദ്യം പകരുന്നതിനിടെ അടുത്ത ചോദ്യം,
“കുപ്പിയുടെ കാശ് വാങ്ങാൻ ചെന്നപ്പോൾ ആ ഇരപ്പൻ പ്രൊഡ്യൂസർ ഒന്നും പറഞ്ഞില്ലേ …?”
“പറഞ്ഞു … ഇവന്റെ യൊക്കെ കരള് കുടിച്ചു കുടിച്ചു പഴുത്ത് പുഴുത്ത്
പോകുമെന്ന് “
എൻറെ കയ്യിലേക്ക് പൈസ തന്നപ്പോൾ ആ പ്രൊഡ്യൂസർ പറഞ്ഞത് വള്ളി പുള്ളി തെറ്റാതെ ഞാൻ പറഞ്ഞു കൊടുത്തു.
“ഹൊ .. അടിപൊളി !! … നിനക്ക് സിനിമാ ഫീൽഡിൽ നല്ലൊരു ഭാവി ഞാൻ കാണുന്നുണ്ട് …എന്താണെന്നോ … അവിടെ കേട്ടത് ഇവിടെ വന്ന് കൃത്യമായി പറഞ്ഞു തന്നതിന് .. ഇങ്ങനെയുള്ളവരെ സിനിമയിൽ രക്ഷപ്പെട്ടു “
ഒരു സിപ്പ് വായിലേക്ക് എടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
“ലേശം കഴിക്കുന്നോ … ? “
ഒരു ആദിത്യ മര്യാദയുടെ പേരിൽ എന്ന പോലെ അദ്ദേഹം എന്നോട് ചോദിച്ചു.