സംവിധായകനോട് അടുത്ത ചില വ്യക്തികൾ സെറ്റിൽ ഉണ്ട് , ഒപ്പം സഹ സംവിധായകരും. ചില അടക്കം പറച്ചിലുകൾ മുറു മുറുപ്പുകൾ അവിടവിടെയായി കേൾക്കുന്നു. ഒടുവിൽ സംവിധായകന്റെ അറിയിപ്പുമായി പ്രത്യേക ദൂതൻ വന്നു , ജയശ്രീ ചിത്രത്തിൽ നിന്നും ഔട്ട്. വയറിലെ സ്ട്രെച്ച് മാർക്സ്സും തൂങ്ങിയ മുലകളും ഒരു പക്ഷേ ആ സോങ്ങിൽ ഐറ്റം ഡാൻസ് ചെയ്യുന്നതിന് അവളെക്കൊണ്ട് സാധിക്കില്ല എന്ന് അവർ വിധി എഴുതിയിരിക്കുന്നു.
പകരം തമിഴ് നടി ഐറ്റം ഡാൻസിനായി ഉച്ചയോടെ സെറ്റിലെത്തും .
തൻറെ സമയം മെനക്കെടുത്തിയതിൽ സഹ സംവിധായകനൊട് കയർത്തു കൊണ്ട് സിജു ഏട്ടൻ അദ്ദേഹത്തിന്റെ കോട്ടേജിലേക്ക് പോയി.
മേക്കപ്പ് കഴുകി കളഞ്ഞ് , ഇങ്ങോട്ട് വരുമ്പോൾ ഉണ്ടായിരുന്ന നരച്ച ചുരിദാറും ധരിച്ചു കൊണ്ട് കുഞ്ഞിനെയും കൈയിലെടുത്ത് , എന്തോ തുച്ഛമായ പൈസയും നൽകിയത് വാങ്ങിക്കൊണ്ട് പ്രൊഡക്ഷൻ ഏർപ്പാടാക്കിയ ടാക്സിയിൽ നിറ കണ്ണുകളോടെ ജയശ്രീ യാത്രയായി.
ജയശ്രീയുടെ ടാക്സി കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ അല്പ നേരം നോക്കി നിന്നു … നന്ദി കേട് കൊണ്ട് പണിതുയർത്തിയ ഒരു കൂടാരമാണ് സിനിമ എന്ന് പണ്ടാരോ പറഞ്ഞത് എത്ര സത്യമാണ്.
ഐറ്റം ഡാൻസിനായി തമിഴ് നടി എത്തുന്നതു വരെ ഒരു ചെറിയ ബ്രേക്ക് …. !!
( തുടരും )