“മദ്യം കഴിക്കാറുണ്ട് പക്ഷേ ഇപ്പൊ വേണ്ട അങ്ങയെ പോലെ ഒരാളുടെ കൂടെ ഇരുന്നു കഴിക്കാൻ ഉള്ള വളർച്ച എനിക്ക് എത്തിയിട്ടില്ല..”
വിനയത്തോടെ ഞാൻ മറുപടി പറഞ്ഞു.
“നീ ഒരുപാട് അങ്ങ് സുഖിപ്പിക്കൽ ഒന്നും വേണ്ട ..”
അടുത്ത സിപ്പ് എടുക്കുന്നതിനിടെ പുച്ഛത്തോടെ എന്നെ നോക്കി സിജു ഏട്ടൻ പറഞ്ഞു.
“ഞാനെങ്കിൽ അങ്ങോട്ട് ഇറങ്ങിക്കോട്ടെ.. പുറത്തു നല്ല തണുപ്പുണ്ട് മഞ്ഞു വീഴുന്നതിനു മുൻപ് താമസസ്ഥലത്ത് എത്തണം “
“നീ ഇവിടെ ഏത് കോട്ടേജിൽ ആണ് താമസിക്കുന്നത് ?”
“എനിക്കിവിടെ നിന്നും താമസവും ഭക്ഷണവും ഇല്ല സ്വന്തം ചെലവിൽ പുറത്ത് ഒരു ചായ കടയോട് ചേർന്ന് ആണ് താമസം”
“ഇവിടെനിന്ന് ആഹാരം കഴിക്കാനും താമസിക്കാനും ഒന്നും പ്രൊഡ്യൂസർ സമ്മതിച്ചു കാണില്ല അല്ലേ …”
“ഇല്ല .. അതുകൊണ്ടാണ് പുറത്ത് നോക്കിയത് “
“എനിക്കൊരു പേഴ്സണൽ അസിസ്റ്റൻറ് ഉണ്ടായിരുന്നു .. സിബി സാറിൻറെ സെറ്റിൽ ഒരു ജൂനിയർ ആർട്ടിസ്റ്റ് നോട് അല്പം മോശമായി പെരുമാറിയതിന് ഞാനവനെ പറഞ്ഞു വിട്ടു .. ഇവിടെ ഇപ്പോ നിനക്ക് വലിയ സംവിധാന സഹായം ഒന്നും ചെയ്യാനില്ലല്ലോ അതു കൊണ്ട് എൻറെ കൂടി കാര്യങ്ങൾ നോക്കാം എങ്കിൽ കൂടെ കൂടിക്കോ ..”
സിജു എട്ടനിൽ നിന്നും അങ്ങനെയൊരു മറുപടി കേട്ട നിമിഷം ഒരുപാട് സന്തോഷം മനസ്സിൽ തോന്നി. തൊട്ടടുത്ത നിമിഷം എനിക്ക് മനസ്സിൽ മറ്റൊരു ആശയം ആണ് തോന്നിയത്.
“സാറിൻറെ കൂടെ കൂടുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ
.. സാറിന് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തത് തന്നിട്ട് ഞാൻ പുറത്ത് താമസിക്കാം ..”