“താൻ കൂടുതൽ ഒന്നും പറയണ്ട .. ഞങ്ങളോടൊക്കെ അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ അദ്ദേഹത്തെ ഇങ്ങനെ കുടിക്കാൻ അനുവദിക്കരുത് “
മനസ്സിലെവിടെയോ ഒരു കുളിര് കോരിയിടുന്ന വാക്കുകളായിരുന്നു അത്. ഞങ്ങളോട് സ്നേഹമുണ്ടെങ്കിൽ .. എന്നോ !!
.. ഈ മനസ്സ് നിറയെ നിങ്ങളോട് എനിക്ക് സ്നേഹം മാത്രമായിരുന്നു … അത് ആരാധന ആകാം സ്നേഹമാകാം കാമം ആകാം .
മനസ്സിൽ ഓരോന്ന് ചിന്തിച്ച് കൂട്ടിയ എന്നെ ചിന്തയിൽ നിന്നും തിരികെ ഇറക്കിയത് നിയുക്ത യുടെ ഫോണിലൂടെയുള്ള ശബ്ദമായിരുന്നു.
“ഹലോ .. താൻ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ?”
“ഉണ്ട് മാഡം .. അദ്ദേഹം ഇനി കുടിക്കാതെ ഞാൻ നോക്കിക്കോളാം “
“താൻ വാക്കു പാലിക്കുക ആണെങ്കിൽ സന്തോഷം ..ആട്ടെ എന്താ ഡോ തന്റെ പേര് ?”
“എൻറെ പേര് ജിജോ എന്നാണ് മാഡം .. മാഡത്തിന്റെ പല സിനിമകളും മൂന്നും നാലും വട്ടം ഞാൻ കണ്ടിട്ടുണ്ട് “
“മൂന്നു നാല് പ്രാവശ്യം കാണുന്നതിനുവേണ്ടി മാത്രം എന്താണ് അതിലൊക്കെ ഉള്ളത് ?”
നിയുക്ത യുടെ മറു ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ ഞാൻ പരുങ്ങി.
“ഹും … അപ്പോൾ ശരി താൻ വാക്കു പാലിക്കുന്നവൻ ആണോ എന്നു ഞാനൊന്നു നോക്കട്ടെ “
അമർത്തി ഒരു മൂളലോടെ മറു തലയ്ക്കൽ ഫോൺ കട്ടായി.