കോൾ ഡിസ്കണക്ട് ആയ ഫോൺ ടേബിളിലേക്ക് ശബ്ദമുണ്ടാക്കാതെ ഭവ്യതയോടെ വെക്കുമ്പോൾ എൻറെ മനസ്സിൽ മുഴുവൻ , നിയുക്ത വർമ്മ എന്നോട് പേര് ചോദിച്ചതിൽ ഉള്ള സന്തോഷമായിരുന്നു.
മൂന്നു പെഗ് കഴിച്ചതിന്റെ ആലസ്യത്തിൽ സോഫയുടെ ഹാൻഡ് ഹോൾഡിലേക്ക് തലയും വച്ച് കിടക്കുന്ന സിജു എട്ടനോട് അനുവാദം ചോദിക്കാതെ കുപ്പിയിൽ നിന്നും നാലാമത്തെ പെഗ് ഞാൻ പകർന്നു കൊടുത്തു.
“നീ അല്ലെ ഡാ .. എൻറെ പെണ്ണും പിള്ളയ്ക്ക് വാക്ക് കൊടുത്തത് ഇനി എന്നെ കൊണ്ട് കുടിപ്പിക്കില്ല എന്ന് “
സിജു ഏട്ടൻ ചോദിച്ചു.
“വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾക്ക് അങ്ങനെ പലതും പറയാം ഈ തണുപ്പത്ത് രണ്ടു പെഗ്
അടിച്ചില്ലെങ്കിൽ എങ്ങനെയാണ് ശരിയാകുക “
ഞാൻ പറഞ്ഞു.
“നീ ആള് കൊള്ളാമല്ലോ… നീ എനിക്കൊരു മുതൽക്കൂട്ടാകുമെന്ന് തോനുന്നു .. കള്ള മയിരൻ “
സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു എന്നെ തെറി വിളിച്ചുകൊണ്ട് സിജു ഏട്ടൻ ഞാൻ ഒഴിച്ചു കൊടുത്ത
നാലാമത്തെ പെഗ് കഴിക്കുവാൻ ആരംഭിച്ചു.
“ഇന്ന് ഇനി ചേട്ടൻ കുടിക്കരുത് .. നിയുക്ത ചേച്ചിക്ക് ഞാൻ ഉറപ്പ് കൊടുത്തതാണ് .. സമയം ഒരുപാട് ആകുന്നു പുറത്ത് മഞ്ഞു വീഴ്ച തുടങ്ങിയിട്ടുണ്ട് ഞാൻ പൊയ്ക്കോട്ടേ നാളെ രാവിലെ 8 മണി ആകുമ്പോഴേക്കും എത്താം “
ഞാൻ പറഞ്ഞു.
“നാളെ രാവിലെ എത്ര മണിക്കാണ് ഷൂട്ടിംഗ്.. എന്താണ് സീൻ … ഒന്നും ഓർമ്മ കിട്ടുന്നില്ല “
മദ്യം തലയ്ക്ക് പിടിച്ചു മധിച്ചു തുടങ്ങിയതിന്റെ ആലസ്യത്തിൽ സിജുവേട്ടൻ ചോദിച്ചു.