ശ്രീ എന്റെ മുന്നിൽ വന്നു നിന്നു കൊണ്ട് എന്റെ നെഞ്ചിൽ തല ചായ്ച്ചു നിന്നു.
ഞാൻ ശ്രീയുടെ കൈ പിടിച്ചു ആ പാടവരമ്പത്തേക്ക് ഇറങ്ങി.ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു ആ വരമ്പത്തു കൂടി നടന്നു. ശ്രീ പോകാറുള്ള ഓരോ സ്ഥലത്തേക്കും എന്നെ കൂട്ടി കൊണ്ട് പോയി. വൈകുന്നേരം ഒരു 5.30യോടെ ഞങ്ങൾ തിരിച്ചു എത്തി. ഞാൻ നേരെ പോയി കുളിച്ചു എന്നിട്ട് മീനുവിനേം കൂട്ടി കാവിൽ പോയി വിളക്ക് വെച്ചു ഒരിക്കൽ കൂടി ദൈവത്തോട് നന്ദി പറഞു. ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ ശ്രീ കുളി കഴിഞു ഒരു ക്രീം സാരി ഉടുത്തു മുടി തോർത്ത് കൊണ്ട് കെട്ടി വെച്ചു നെറ്റിയിൽ ഭസ്മവും തൊട്ട് ചുവന്ന സിന്ദൂരവും ചാർത്തി നിലവിളക്കും എടുത്ത് സിറ്റ് ഔട്ടിലേക്ക് നടന്നു വരുന്നു. ആ കഴിച്ച കാണേണ്ടത് തന്നെയർന്നു. ആ നിലവിളക്കിന്റെ വെളിച്ചം എന്റെ പെണ്ണിന്റെ ഭംഗി കൂടിയത് പോലെ എനിക്ക് തോന്നി. ഞാനും മീനുട്ടിയും വിളക്കിനെ വന്ദിച്ചു സിറ്റ് ഔട്ടിലേക്ക് കയറി എന്നിട്ട് ശ്രീയുടെ മുഖത്തേക്ക് നോക്കി. എന്തൊരു ഐശ്വരം ഉള്ള മുഖം. എന്നെ നോക്കി ഒരു ചിരി സമ്മാനം ആയി നൽകി ഞാൻ അത് ഏറ്റു വാങ്ങി നേരെ ടിവിയുടെ മുന്നിൽ പോയി ഇരുന്നു.
ഞാൻ കുറച്ച് നേരം അവിടെ ഇരുന്നതിനു ശേഷം സുരേഷേട്ടന്റെ അടുത്ത് പോയി കുറച്ച് നേരം പുള്ളിയോട് സംസാരിച്ച ശേഷം,പിന്നയും ടിവിയുടെ മുന്നിൽ ചെന്നിരുന്നു
ഭക്ഷണം കഴിക്കുന്ന സമയം വരെ ഞാനും മീനുവും ഇരുന്നു ടീവി കണ്ടു. ഭക്ഷണം കഴിക്കാൻ സമയം ആയപ്പോൾ എല്ലാവരും ഇരുന്നു ഭക്ഷണം കഴിച്ചു.ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ഞങ്ങളുടെ കണ്ണുകൾ പല പ്രാവിശ്യം ഉടക്കി. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ കൈ കഴുകി നേരെ റൂമിൽ പോയി ഇരുന്നു.