പക്ഷേ ആ ഓട്ടങ്ങൾ ഒരു ദുരന്തത്തിൽ ചെന്നവസാനിക്കുമെന്ന് ഒരിക്കലും കരുതിയില്ല കല്യാണത്തിന്റെ തലേദിവസം മുല്ലപ്പൂ വാങ്ങാൻ വേണ്ടി ടൗണിലേക്ക് പോയ എന്നെ വരവേറ്റത് ഒരു പാണ്ടിലോറിയായിരുന്നു വലിയ അപകടമൊന്നും ഉണ്ടാക്കാൻ അതിനായില്ലെങ്കിലും ചേട്ടന്റെ കല്യാണ ആഘോഷങ്ങളിൽ നിന്ന് എന്നെ അകറ്റി നിർത്താൻ അതിനായി
കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം വൈകുന്നേരമാണ് ഞാൻ വീട്ടിലേക്ക് എത്തുന്നത് വലതു കയ്യിൽ പ്ലാസ്റ്റർ ഇട്ടതിനാൽ വീട്ടിലും ഡോക്ടർ വിധിച്ചത് വിശ്രമം തന്നെയായിരുന്നു . വീട്ടിൽ എത്തിയപ്പോൾ തന്നെ എന്റെ കണ്ണുകൾ പുതിയ താമസക്കാരിയെ തിരഞ്ഞു ആകെ രണ്ടുവട്ടമെ ഞാൻ ഏട്ടത്തിയെ കണ്ടിട്ടുള്ളൂ ഒന്ന് ഫോട്ടോയിലും ഒരിക്കൽ ഏട്ടത്തിയുടെ വീട്ടിൽ പോയപ്പോഴും. എന്നെ കാണാൻ ചേട്ടൻ ഹോസ്പിറ്റലിൽ വന്നെങ്കിലും ചേച്ചിയെ കൊണ്ടുവന്നില്ലായിരുന്നു വീടുമുഴുവൻ നോക്കിയിട്ടും ഏട്ടനെയും ഏട്ടത്തിയെയും കണ്ടില്ല
“അമ്മേ ഏട്ടനെവിടെ ? “
അവര് എന്റെ വീട്ടിലോട്ട് വിരുന്നിന് പോയതാടാ രാത്രിയെ വരൂ നീ ചെന്ന് കൂളിക്ക്. അച്ഛനോട് ആ കൈയിൽ ഈ കവർ കെട്ടിത്തരാൻ പറ കുളിക്കുമ്പോൾ നനയണ്ട . ഞാൻ ചൂടുവെള്ളം എടുത്ത് വെക്കാം എന്നും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി
കുളിയൊക്കെ കഴിഞ്ഞ് ഭക്ഷണവും അതിനു ശേഷമുള്ള മരുന്നും കഴിച്ച് ഞാൻ മുകളിലത്തെ നിലയിലേക്ക് പോയി ഫോണും നോക്കി ചുമ്മാ ഒന്ന കിടന്നതാണ് മരുന്നിന്റെ ക്ഷീണം കൊണ്ട് പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി .
കിഴക്ക് സൂര്യദുനിച്ചിട്ടും പൂവൻ കോഴി കൂവിയിട്ടും മനുവിന്റെ കണ്ണുകൾ മാത്രം തുറന്നില്ല ഉറക്കത്തിന്റെ രസചരട് പൊട്ടിച്ചുകൊണ്ട് ഡോറിൽ ടും ടും ടും എന്ന ശബ്ദം മുഴങ്ങി ഞാൻ ഒന്ന് ചരിഞ്ഞ് കിടന്നു ടും ടും ടും വീണ്ടും അലോസരപ്പെടുത്തുന്ന ആ ശബ്ദം പക്ഷേ പിന്നെ കേട്ട ശബ്ദം എന്ററെ കാതുകൾക്ക് അത്ര പരിചിതമായിരുന്നില്ല