കുറ്റബോധം 7 [Ajeesh]

Posted by

രാഹുൽ ആണ്… ആ നിമിഷം അവിടെ നിൽക്കണോ അവിടെ നിന്നും ഓടി പോകണോ എന്ന ഒരു തീരുമാനം എടുക്കാൻ അവൾക്ക് സാധിച്ചില്ല…. എങ്കിലും ഒരു പ്രതിപ്രവർത്തനം പോലെ അവൾ തിരിഞ്ഞു നിന്നു…
” താൻ എന്നെ കാണുമ്പോൾ ഇങ്ങനെ ഓടി ഒളിക്കുകയൊന്നും വേണ്ട…” എനിക്ക് തന്നോട് ഒരു വിരോധവും ഇല്ല….” അവൻ പറഞ്ഞത് കേട്ടെങ്കിലും അവന്റെ മുഖത്തേക്ക് ഒരു രണ്ട് സെക്കൻഡ് പോലും അവൾക്ക് നോക്കി നിൽക്കാൻ സാധിച്ചില്ല… വല്ലാത്ത ഒരു വെപ്രാളം ആയിരുന്നു അവൾക്ക്… ഒരു മറുപടിയും അവളിൽ നിന്ന് ഉണ്ടായില്ല… എങ്കിലും അവളുടെ ഭാവ മാറ്റങ്ങൾ കണ്ട് രാഹുൽ അവളെ നോക്കി നിന്നു…
“നിനക്കെന്നെ പേടിയാണോ??”
അവൾ തലതാഴ്ത്തി അല്ലെന്ന മട്ടിൽ തലകുലുക്കി…
“എന്നാൽ പിന്നെ എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയാൽ എന്താ…???”
എന്റെ കൃഷ്ണാ.. ഇവൻ എന്തൊക്കെയാ ഈ പറയണെ…. അവൾ നിന്ന് വിയർക്കാൻ തുടങ്ങി… അവൻ അങ്ങനെ പറയുന്ന വരെ ഇടക്കെങ്കിലും മുഖം ഉയർത്തിയിരുന്നവൾക്ക് പിന്നെ അതിനുപോലും സാധിക്കാതായി… രാഹുൽ അവളോട് കുറച്ചകൂടി അടുത്ത് നിന്നു… അവളുടെ താടിയിൽ ചൂണ്ടുവിരൽ കൊണ്ടുപിടിച്ച് ആ മുഖം ഉയർത്തി തന്റെ മുഖത്തിന് അഭിമുഖമായി അവൻ നിർത്തി… അവൾ വിറക്കുന്നുണ്ടോ എന്ന് അവൻ സംശയിച്ചു… അന്ത്യ ശ്വാസം വലിക്കാനുള്ള ധൃതിയോടെ അവൾ വേഗത്തിൽ ശ്വാസമെടുക്കുന്നുണ്ട്… അതിനൊത്ത് അവളുടെ ഒതുങ്ങിയ മാറിടവും ഉയർന്ന് താഴുന്നുണ്ട്… അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു അവനോടുള്ള പ്രണയം… അവസാനം അവളുടെ നോട്ടം സഹിക്കാനാവാതെ അവൻ ചുറ്റും കണ്ണോടിക്കാൻ തുടങ്ങി… എങ്കിലും തന്റെ മനസ്സ് അവളെ തന്നെ നോക്കാൻ വീണ്ടും വീണ്ടും പറയുന്നത് പോലെ അവന് തോന്നി…
അൽപ്പ സമയത്തേക്ക് അവർ ഇരുവരും മിണ്ടിയില്ല… രേഷ്‌മ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ എന്തോ ഓർത്തിട്ടെന്ന പോലെ രാഹുൽ അവളുടെ കൈ പിടിച്ചു… രേഷ്മയുടെ ഉള്ളിൽ ഒരു മിന്നൽ ഏറ്റ പ്രതീതിയായിരുന്നു അപ്പോൾ… അവളുടെ ശരീരത്തിലെ ഓരോ രോമാകുഞ്ചങ്ങളും എഴുന്നേറ്റു നിന്നു…. ഈ പ്രപഞ്ചം മുഴുവൻ നിശ്ചലമായത് പോലെ തോന്നിപ്പോയി അവൾക്ക്… ചുറ്റും മറ്റാരും ഇല്ലാത്ത പോലെ, ഇപ്പോൾ ഞാനും അവനും മാത്രമാണ് ഈ ലോകത്തുള്ള ഏക മനുഷ്യർ എന്നൊരു തോന്നൽ…
“ക്രിസ്തുമസ് സെലിബ്രേഷന് വരില്ലേ???…”അതുവരെ അവൻ സംസാരിച്ചതിനെക്കാൾ മൃദുലത അപ്പോൾ ആ പറഞ്ഞ വരികളിൽ ഇല്ലേ??? അതോ ഇനി തനിക്ക് തോന്നിയതാണോ…
“ഹമ്മം..” അവൾ പതിയെ മൂളി…
പറ്റുവാണെങ്കിൽ നീ ഒരു സാരി ഉടുത്ത് വരണം… നമ്മുടെ ആർട്സിന് ഉടുത്തത് പോലെ… പെട്ടന്ന് എന്തോ ആലോചിച്ചിട്ടെന്ന പോലെ അവൻ അവിടെ നിന്നും ഓടിപ്പോയി… ഭഗവാനെ… താൻ കണ്ട സ്വപ്നങ്ങൾ ഒക്കെ നടക്കാൻ പോകുവാണോ??? അതോ ഇനി നമ്മൾ നല്ല ഫ്രണ്ട്സ് ആയിരിക്കും എന്നൊക്കെ പറയാനാണോ ഈ വിളി… എന്ത് തന്നെയായാലും രാഹുലിന്റെ സാന്നിദ്ധ്യം തനിക്ക് വല്ലാത്ത ഒരു അനുഭൂതിയാണ് ഉണ്ടാക്കുന്നത് എന്ന് അവൾക് മനസ്സിലായി…. തന്റെ തേൻ നുകരാൻ വരുന്ന വണ്ടിനെ കാണുന്ന പൂവിനുള്ള വികാരം, തന്റെ നേർത്ത സുഷിരങ്ങളിൽ നിന്നും മധുരമുള്ള സംഗീതം പുറപ്പെടുവിപ്പിക്കാൻ വരുന്ന കാറ്റിനെ കാണുമ്പോൾ മുളം തണ്ടിന് ഉണ്ടാക്കുന്ന വികാരം… അവളുടെ കാട്ടുപൊയ്ക കവിഞ്ഞൊഴുകാൻ തുടങ്ങി… പെട്ടെന്നുണ്ടായ നാണത്താൽ അവൾ അവിടെ നിന്നും നടന്നകന്നു… ക്ലാസ്സിൽ തിരികെ വന്ന് ഇരിക്കുമ്പോഴും അവളുടെ മനസ്സ് മുഴുവൻ രാഹുൽ ആയിരുന്നു… അവന്റെ നോട്ടം… അവന്റെ സ്പർശം….യാതൊരു കാരണവും ഇല്ലാതെ അവൾ ചിരിക്കാൻ തുടങ്ങിയിരുന്നു… ആൻസി തന്റെ അടുത്ത് വന്ന് ഇരുന്നപ്പോൾ സ്വബോധം വീണ്ടെടുക്കാൻ അവൾ ശ്രമിച്ചു…

Leave a Reply

Your email address will not be published. Required fields are marked *