“എന്ത് പറ്റി…”
ചുമ്മാ ഇരുന്ന് ചിരിക്കുന്നുണ്ടല്ലോ… ??
ആൻസി തന്റെ തലയിൽ കൈ വച്ച് രേഷ്മയെ നോക്കിക്കൊണ്ട് ചോദിച്ചു…
ഒന്നുമില്ല… ചുമ്മാ ഇങ്ങനെ ഇരുന്നപ്പോൾ… അവൾ പറഞ്ഞു മുഴുമിപ്പിച്ചില്ല…
“നിങ്ങൾ രണ്ട് പേരും രാഹുലിന്റെ കൂടെ എന്തെടുക്കാർന്നു…”
അവൾ ആകാംഷയോടെ ചോദിച്ചു…
“ചുമ്മാ കണ്ടപ്പോ മിണ്ടിയാടാ… “ഞാനും സിയാദും അതിലെ നടന്ന് പോകുവാർന്നു… അപ്പോഴാ അവൻ വന്നത്… എന്തുപറ്റി??? വീണ്ടും അവൻ നിന്നെ വല്ലതും പറഞ്ഞോ…???”
രേഷ്‌മ ചെറിയൊരു പുഞ്ചിരിയോടെ ഇല്ലെന്ന് തലയാട്ടി…
അവളുടെ മനസ്സിൽ മുഴുവൻ ക്രിസ്തുമസ് സെലിബ്രേഷൻ ആയിരുന്നു….
പ്ലസ് ടു കഴിഞ്ഞ സമയത്ത് ശിവേട്ടൻ വാങ്ങി തന്ന നീല നിറമുള്ള സാരി അവൾ പൊടിതട്ടി എടുത്തു…
അത് വാങ്ങി തന്നതിന് അന്ന് ശിവേട്ടനെ നിര്ത്തിപ്പൊരിച്ചത് അവൾ ഓർത്തു…
“ഞാൻ ഈ സാധനം ഉടുക്കില്ലാന്ന് അറിയില്ലേ ശിവട്ടാ… പിന്നെ എന്തിനാ എനിക്ക് ഇത്…”
അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു….
“നിന്നെ ഒരു പെണ്ണായിട്ട് കാണാനുള്ള കൊതികൊണ്ടാടി പെണ്ണേ… ഇതൊക്കെ ഒന്ന് ഉടുക്ക്….
അല്ലാതെ എന്നും ജീൻസും ചുരിദാറും ഇട്ട് നടക്കാൻ പോവാണോ നീ…”
” പിന്നെ…. ജീൻസും ടോപ്പും ഒക്കെ ഇടുമ്പോ ഞാൻ ആണായി
മാറുവണല്ലോ…”
“ഇന്നത്തോടെ ലാസ്റ്റ്… ഇനി എനിക്ക് ഈ കുന്തം വാങ്ങി കൊണ്ട് വന്നാ ഞാൻ അടുപ്പിലിട്ട് കത്തിക്കും…” അന്നങ്ങനെ പറഞ്ഞപ്പോൾ ശിവേട്ടന്റെ മുഖം വാടിയത് അവളുടെ മനസ്സിൽ തെളിഞ്ഞു… ഇന്നിപ്പോ തനിക്ക് ഒരു ആവശ്യം വന്നപ്പോൾ ഈ സാരി മാത്രമേ ഉള്ളു എന്ന് അവൾ വേദനയോടെ മനസ്സിലാക്കി… ഇതുടുത്ത് ആദ്യം ശിവേട്ടനെ കാണിക്കണം എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു… അങ്ങനെ ഇരുപത്തിമൂന്നാം തീയ്യതി വന്നെത്തി…..
“നീണ്ട ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ അവൾ ആ സാരി തന്റെ ദേഹത്ത് ഒരു വിധത്തിൽ ചുറ്റി വച്ചു…”
അഴിഞ്ഞു കിടന്നിരുന്ന തന്റെ മുടിയിഴകൾ മുൻപിലേക്ക് ഇട്ട് അവൾ കണ്ണാടിക്ക് മുൻപിൽ നിന്ന് മൊത്തത്തിൽ ഒന്ന് നോക്കി…
“ഹമ്മം… കോഴപ്പമില്ല…”
സാരിയിലും താൻ സുന്ദരി തന്നെ…
ഈ ഇടക്ക് സ്വയം പോക്കൽ ഇത്തിരി കൂടുന്നുണ്ടോ എന്നൊരു സംശയം അവക്ക് തന്നെ ഒരു നിമിഷം തോന്നി… സാരമില്ല… വേറെ ആരും കേൾക്കുന്നില്ലല്ലോ… ഞാൻ എന്നോട് തന്നെയല്ലേ പറഞ്ഞത്… അവൾ സംതൃപ്തി അണഞ്ഞു….
പെട്ടന്നാണ് അവൾ അത് ശ്രദ്ധിച്ചത് തന്റെ ഇടുപ്പ് നന്നായി കാണുന്നുണ്ട്… അവൾ ഒരു പിൻ എടുത്തു…
അത് കുത്താൻ തുടങ്ങിയപ്പോഴേക്കും ഒരു ചിന്ത അവളെ വിലക്കി…
കുറ്റബോധം 7 [Ajeesh]
Posted by