അയാൾ വണ്ടിയുടെ ഗിയർ പെട്ടന്ന് ഡൗണ് ചെയ്തു… എന്തോ ഭയന്നിട്ടെന്ന പോലെ… പിന്നീട് വളരെ നോർമൽ ആയ സ്പീഡിൽ ആണ് ഓട്ടോ ഓടിച്ചിരുന്നത് എന്ന് അവൾ ശ്രദ്ധിച്ചു… പക്ഷെ ആ നശിച്ച നോട്ടം ഇപ്പോഴും ഉണ്ട്….
പൊതുവെ കാമ വെറി കൊണ്ടു നടക്കുന്നവന്മാർക്ക് മുഴുവൻ അടിയേയും, ചങ്കൂറ്റമുള്ള ആണുങ്ങളെയും ഭയമാണ് എന്ന് അവൾക്ക് ബോധ്യമായി…
“എന്താ ചേട്ടാ ഒന്നും പറയത്തെ…”
പോരുന്നോ??? അവൾ വീണ്ടും അയാളെ പ്രകോപിപ്പിച്ചു…
ചേട്ടനൊന്നും നാണമാവുന്നില്ലല്ലോ?? കഷ്ട്ടം…. ചുമ്മാതല്ല നമ്മുടെ നാട്ടിൽ ഫെമിനിച്ചിമാര് കൂടി കൂടി വരുന്നത്…
ഉള്ള നല്ല ആണുങ്ങളുടെ പേരുകൂടി കളയും തന്നെപ്പോലെ ഉള്ളവര്…”
അവൾ പറഞ്ഞുകൊണ്ടേ ഇരുന്നു….
ഒറ്റക്ക് കിട്ടിയാൽ അവളുടെ എല്ലാ ചൊറിച്ചലും മാറ്റിക്കൊടുക്കാം എന്ന ഒരു ചിന്ത അയാളെ വല്ലാതെ അലട്ടി… ഇടക്ക് തന്റെ പല്ലുകൾ അമര്ത്തി കടിച്ചുകൊണ്ട് അയാൾ ഒരു കൊച്ചുവീടിന്റെ മുൻപിൽ വണ്ടി നിർത്തി…
ഓട്ടോയിൽ നിന്ന് ഇറങ്ങിയതും അവൾ ഒരു 50 രൂപ നോട്ട് എടുത്ത് അയാൾക്ക് കൊടുത്തു…
“ബാക്കി വേണ്ട ചേട്ടാ…
വച്ചോ… ഇടക്ക് ഒരു ഉപ്പുസോഡ വാങ്ങി കുട്ടിക്ക് ആ തല ഒന്ന് തണുക്കാൻ നല്ലതാ…” അവൾ തിരിഞ്ഞു നടന്നു…
ഒരു പീറ പെണ്ണിന്റെ മുൻപിൽ തൊറ്റു പോയതോർത്തപ്പോൾ അയാളുടെ ഉള്ളിൽ വല്ലാത്ത അപകർഷതാ ബോധം ഉടലെടുത്തു… തിരിച്ചെന്തെങ്കിലും പറഞ്ഞാൽ അടി നല്ല മെനക്ക് കിട്ടും എന്ന് അയാൾക്ക് ഒരു സംശയവും ഇല്ലായിരുന്നു…
പകപൂണ്ട മനസ്സോടെ അയാൾ വണ്ടി തിരിച്ചു….
“നിന്നെ എന്റെ കയ്യിൽ കിട്ടുമെടി…” അവൾ തിരിഞ്ഞു നടക്കുന്നത് നോക്കി ഒന്ന് പിറുപിറുത്തികൊണ്ട് അയാൾ തിരികെ പോയി…
രേഷ്‌മ കോളിംഗ് ബെൽ അടിച്ചു… “ശിവേട്ടൻ എന്നെ കാണുമ്പോൾ എന്താ പറയാ….” കളിയാക്കുമായിരിക്കും അതാണല്ലോ പുള്ളിക്കാരന്റെ സ്ഥിരം ലൈൻ… അവൾ തന്റെ സാരി എല്ലാം ഒന്ന് ശരിയാക്കി… അഴിച്ചിട്ട മുടി കോന്തി മുൻപിലേക്ക് ഇട്ടു… തന്റെ ചുണ്ടുകൾ ഒന്ന്കൂടി ഒന്ന് നനച്ച് വച്ചു…
“ഈ മനുഷ്യൻ ഇതെന്താ തുറക്കത്തെ…”
അവൾ പിറുപിറുത്തുകൊണ്ട് വീണ്ടും കോളിംഗ് ബെൽ അടിച്ചു….
അനക്കമൊന്നും കേൾക്കാതായപ്പോൾ അവളുടെ ഉള്ളൊന്നു പിടച്ചു…
” ശിവട്ടാ…” അവൾ ഉറക്കെ വിളിച്ചു… ഇപ്പോഴും മറുപടിയൊന്നും ഇല്ല…
അവൾ വാതിൽ തുറക്കാൻ നോക്കി…
” ഇത് തുറന്ന് തന്നെ കിടക്കുവാണല്ലോ???” അവൾക്ക് ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായി… “ഒന്നും പറ്റിക്കാണല്ലേ ഭഗവാനെ…” അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു… അകത്തേക്ക് കടന്ന ശേഷം അവൾ വീണ്ടും വിളിച്ചു
“ശിവട്ടാ….” പക്ഷെ ആ വിളിക്ക് ശക്തി പോരായിരുന്നു… അവളുടെ കണ്ണുകളിൽ ഭയം തെന്നിക്കളിച്ചു… അവൾ പതിയെ ബെഡ്റൂമിന്റെ വാതിൽ തുറന്ന് നോക്കി…
ഉടുത്തിരുന്ന മുണ്ട് തന്നെ പുതച്ച് നല്ല ഉറക്കമാണ് ശിവൻ…
അവളുടെ പാതി ശ്വാസം നേരെ വീണു….
കുറ്റബോധം 7 [Ajeesh]
Posted by