“ഇങ്ങനെ ഒരു ഉറക്കപിശാശ്…” അവൾ അടുത്ത് ചെന്ന് അയാളെ തട്ടി വിളിച്ചു
“മതി ഉറങ്ങിയത് എണീറ്റേ…”..
അവളുടെ കൈകളിലേക്ക് വല്ലാത്ത ഒരു ചൂട് പ്രവഹിച്ചു…
“ശിവട്ടാ…” എണീറ്റ് ഇരിക്ക്…
അവൾ നെറ്റിയിൽ തൊട്ടു നോക്കി… പൊള്ളുന്ന പനി…. വായിൽ നിന്നും ഉമിനീർ ഒലിച്ച് പുറത്തേക്ക് വരുന്നുണ്ട്… അത് മുഴുവൻ ആ കട്ടപിടിച്ച താടിയിൽ ഒട്ടിപ്പിടിച്ച് ഇരിന്നു… രേഷ്‌മ അയാളെ എണീപ്പിച്ച് കട്ടിലിന്റെ തലക്കൽ ചാരി ഇരുത്തി… ഒരു തലയണ എടുത്ത് പുറകിൽ വച്ചു…
“ശിവട്ടാ…. വീഴാതെ ഇരിക്കണേ… ഞാൻ ഇപ്പൊ വരാം… അവൾ അടുക്കളയിലേക്ക് ഓടി…
ഒരു മണ്കൂജയിൽ നിന്നും ഒരു മൊന്ത വെള്ളം എടുത്ത് അവൾ തിരികെ വന്നു… അകത്ത് ഉണ്ടായിരുന്ന ഒരു അലമാരി തുറന്ന് ഒരു മുണ്ടെടുത്ത് കീറി ആ തുണിയും എടുത്ത് അവൾ അയാളുടെ അടുത്തേക്ക് വന്നു…
“ശിവട്ടാ….” കുറച്ച് വെള്ളം മുഖത്തേക്ക് തെളിച്ചുകൊണ്ട് അവൾ വിളിച്ചു… പെട്ടന്ന് തണുത്ത വെള്ളം മുഖത്ത് വീണ ഞെട്ടലോടെ അയാൾ കണ്ണു ചിമ്മി തുറന്നു…
” ഒന്നും ഇല്ല… ആ മുഖം ഒന്ന് കഴുകിയെ ശിവട്ടാ… അവൾ കിടക്കയിൽ ഇരുത്തി തന്നെ അയാളുടെ മുഖം വീണ്ടും വീണ്ടും കഴുകി കൊടുത്തു…
കണ്ണുതുറന്ന് നോക്കി രേഷ്മയെ കണ്ടപ്പോൾ അയാൾ അറിയാതെ വിളിച്ചു…
“മോളെ…”
രേഷ്മയുടെ മുഖത്ത് അപ്പോഹും ഒരു ഭയം തളം കെട്ടി കിടന്നിരുന്നു…
” പേടിക്കണ്ട… ഒരു ചെറിയ പനി വന്നതാ…” അയാൾ അവളെ സമാധാനിപ്പിക്കാണെന്നോണം പറഞ്ഞു…
” ഇതാണോ നിങ്ങടെ ചെറിയ പനി…”
ദേഹത്ത് തൊട്ടപ്പോ എന്റെ കൈ പൊള്ളി… ഇത്രേം ചൂട് ഉള്ള വെള്ളത്തിൽ ഞാൻ കുളിച്ചിട്ട് പോലും ഇല്ല…”
“ഹ ഹ ഹ” അയാൾ അത് ചിരിച്ചു തള്ളി….. ആ ശബ്ദത്തിൽ നല്ല മാറ്റം ഉള്ള പോലെ അവൾക്ക് തോന്നി… ക്ഷീണിച്ചു പോയിരിക്കുന്നു… വല്ലാതെ…
” ഞാൻ പോയി ഒരു ചുക്ക് കാപ്പി ഇട്ടേച്ചും വരാം…” ഇവിടെ അനങ്ങാതെ ഇരിക്ക്… അവൾ തുണികഷ്ണം ശിവന്റെ തിരുനെറ്റിയിൽ നനചിട്ട ശേഷം അടുക്കളയിലേക്ക് നടന്നു… വാതിൽക്കൽ എത്തിയപ്പോൾ എന്തോ ഓർത്തിട്ടെന്ന പോലെ അവൾ തിരികെ വന്നു…
” എവിടെ… എവിടെയാ അത്…” അയാളുടെ ഷർട്ടിന്റെ പോക്കറ്റൽ അവൾ താപ്പാൻ തുടങ്ങി…
“എന്ത്?? നീ പോയി ചായ ഇട് പെണ്ണേ…” അയാൾ ഇരുന്നിടത്ത് നിന്നു എണീറ്റ് മുറിയിലെ ഷെൽഫിന്റെ അടുത്തേക്ക് നടന്നു…
അത് കണ്ട രേഷ്‌മ ദ്രുതഗത്തിയിൽ ഷെല്ഫിനടുത്തേക്ക് കുതിച്ചു…
അവളെ കാണിക്കാതെ ഷെൽഫിലിരുന്ന സിഗരറ്റ് പാക്കറ്റ് എടുക്കാൻ ഉള്ള ശ്രമം പാളിയെങ്കിലും അയാൾ അത് കൈപിടിയിലാക്കിയിരുന്നു…
രേഷ്‌മ കലിപൂണ്ട മുഖത്തോടെ ശിവന്റെ കയ്യിൽ നിന്നും അത് തട്ടിപ്പറിച്ചു വാങ്ങാൻ നോക്കി… താ ശിവട്ടാ… ഇല്ലെങ്കിൽ ഞാൻ കയ്യിൽ കടിക്കും ട്ടാ… ഉറപ്പായിട്ടും കടിക്കും….
അവൾ ശിവന്റെ കയ്യിൽ നിന്നും പാക്കറ്റ് തട്ടിപ്പറിക്കാൻ നോക്കി…
” നീ അടങ്ങടി… ഞാൻ ചാവോന്നും ഇല്ല… ” ശിവൻ അവളെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞൂ…
കുറ്റബോധം 7 [Ajeesh]
Posted by