” എന്നാൽ സിഗരറ്റ് പിടിച്ച കൈ തുറക്കാൻ ഉള്ള തീവ്ര ശ്രമത്തിലായിരുന്നു അവൾ
ആആആആ…. അവൾ ഒച്ചയുണ്ടാക്കി… ശിവന്റെ കൈ വലിച്ചുകൊണ്ട്
“വിട് വിട് ……. വിട് ശിവട്ടാ…”
എന്ന് അവൾ വിളിച്ചു പറഞ്ഞു…
“ഞാൻ വലിക്കുന്നില്ലടി… നീ ഒന്ന് പോയി ചായ ഉണ്ടാക്ക് മോളെ…”
പെട്ടെന്നുണ്ടായ ദേഷ്യത്തിന് അവൾ ശിവന്റെ കയ്യിൽ ആഞ്ഞു കടിച്ചു “ആആആആ” വിടടി…കടിക്കല്ലേ…
നിവർത്തിയില്ലാതെ അയാൾ ആ സിഗരറ്റ് പാക്കറ്റ് അവൾക്ക് വിട്ടുകൊടുത്തു…
“ഹി ഹി…” അങ്ങനെ ഇപ്പൊ എന്റെ മോൻ വലിക്കണ്ട… അവൾ പക്കറ്റുമായി അടുക്കളയിലേക്ക് ഓടി…
“ടീ പട്ടിക്കുട്ടി….” നിനക്ക് ഞാൻ തരാട്ടാ…”
കൈ കുടഞ്ഞുകൊണ്ട് ശിവൻ വിളിച്ചു പറഞ്ഞു… ആ പറച്ചലിൽ ഒരു ശക്തി കൈവന്ന പോലെ അയാൾക്ക് തോന്നിപ്പോയി…
അവളുടെ കൂടെ കൂടിയാൽ പിന്നെ ഈ പനിയൊക്കെ ഒരു അസുഖമാണോ???
പനിക്ക് നാണമായിട്ട് അത് പ്രാകിക്കൊണ്ട് ശരീരം വിട്ട് പോകും…
അയാൾ അടുക്കളയിലേക്ക് നടന്നു…
രേഷ്‌മ വെള്ളം അടുപ്പത്ത് വച്ച് സ്റ്റവ് കത്തിച്ചിട്ടുണ്ട്… എന്തോ തിരയുകയാണ് അവൾ എല്ലാ പാത്രവും എടുത്ത് നോക്കുന്നുണ്ട്…
” വേറെ ഒന്നും ഇല്ല മോളെ…” ഉള്ളത് നീ കൊണ്ടുപോയി… ആയാൾ അവജ്ഞയോടെ പറഞ്ഞു…
ഒരു വിജയിയുടെ ഭാവമായിരുന്നു അവൾക്ക്…
“ആർക്കറിയാം… നിങ്ങളെ ഞാൻ അങ്ങാനൊന്നും വിശ്വസിക്കില്ല ശിവട്ടാ….”
ഇങ്ങു വന്നേ …. ആ ചുക്കും കുരുമുളകും ഒക്കെ എവിടെയാ ഇരിക്കുന്നെ…?
അവൾ ചോദിച്ചു…
ഷെൽഫിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്നും ഒരു ചെറിയ പാത്രം അയാൾ അവൾക്ക് എടുത്ത് കൊടുത്തു…
ചുക്കിന്റെ പാത്രത്തിൽ നിന്നു മുഴുത്ത രണ്ട് കഷ്ണം അവൾ എടുത്ത് കളഞ്ഞു..
“ഇതോക്കെ എത്ര കൊല്ലത്തെ പഴക്കം ഉള്ളതാ???”
നല്ലതെന്ന് അവൾക്ക് തോന്നിയ ഒരു കഷ്ണം എടുത്തുകൊണ്ട് അവൾ ചോദിച്ചു…
ശിവന്റെ കണ്ണുകൾ കലങ്ങിയിരുന്നു…
“ഒരുപാട് പഴയതാവും…” ഇവിടെ ആര് വാങ്ങി വക്കാനാ… ആർക്ക് വേണ്ടിട്ടാ ഇതൊക്കെ…”
പറഞ്ഞു കഴിഞ്ഞപ്പോൾ ആയിരുന്നു അവൾക്ക് ചോദിക്കണ്ടായിരുന്നു എന്ന് തോന്നിയതും…
” അയ്യോ അപ്പോഴേക്കും ഡൾ ആയോ…ഇങ്ങനൊരു ജന്മം…”
നിങ്ങളോട് എനിക്ക് അസൂയ ആണ് മനുഷ്യാ… ഇത്ര കൊല്ലം കഴിഞ്ഞിട്ടും ഉമ ചേച്ചിനെ നിങ്ങൾ ഇങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോ… അതിശയം തോന്നിട്ടുണ്ട് എനിക്ക്…
ഉമചേച്ചി മരിച്ചിട്ടേ ഇല്ല… നിങ്ങടെ ഈ നെഞ്ചില് ഇപ്പോഴും ഉണ്ട് പഴയത് പോലെ തന്നെ…….
” ഈ ദൈവം അങ്ങാനാടി മോളെ… “
കുറ്റബോധം 7 [Ajeesh]
Posted by