നമ്മൾ വല്ലാതെ സ്നേഹിക്കുന്ന എന്തെങ്കിലും കണ്ടാൽ അതങ്ങ് നശിപ്പിച്ചു കളയും… എന്നിട്ട് അതിനേക്കാൾ മനോഹരമായ എന്തെങ്കിലും നമുക്ക് തരും…”
തീ കുറച്ച ശേഷം പാത്രത്തിലേക്ക് ചതച്ച ചുക്കും കുരുമുളകും ഇട്ടുകൊണ്ട് അവൾ ചോദിച്ചു…
“അതാരാ ഇപ്പൊ ഉമ ചേച്ചിയെക്കാൾ മനോഹരമായ ഒരാള്…” വേറെ ആർക്കെങ്കിലും പിടി കൊടുത്തോ??? കയ്യിന്ന് പോയോ മോനെ ശിവട്ടാ…???””
അയാൾക്ക് ചിരിവന്നു…
” നീ തന്നെ… അല്ലാതാരാ…”
രേഷ്‌മ പെട്ടന്ന് ഇടക്ക് കയറി പറഞ്ഞു…
“ആ മതി മതി… ഈ കഥ ഞാൻ കൊറേ കേട്ടതാ…”
“നമുക്ക് വേറെ എന്തെങ്കിലും പറയാം…”
ചായ ഒരു ഗ്ളാസ്സിലേക്ക് പകർത്തി അവൾ അത് ശിവന് നൽകി…
“ചൂട്ടോടെ കുടിച്ചേ ശിവട്ടാ… എന്റെ ഒറ്റമൂലിയാ.. ദിപ്പൊ പനി പോവും….”
ഒരു ചായ ഇടതിന് അവൾ കാണിക്കുന്ന നെകളിപ്പ് കണ്ട് ഒരു പുച്ഛം കലർന്ന നോട്ടത്തോടെ അയാൾ ചോദിച്ചു…
“ഇന്നെന്തുപറ്റി സാരിയൊക്കെ ആണല്ലോ…” ആരുടെ മുൻപിൽ ഷോ കാണിക്കാനാ പോവുന്നെ… ???
അവളിൽ ഒരു നാണം ഉടലെടുത്തു… ചുറ്റും മണമുള്ള പൂക്കൾ വിരിയുന്ന പോലെ, ഇളം തെന്നൽ തന്നെ മൃദുവായി തലോടുന്ന പോലെ അവൾക്ക് തോന്നി…
“കൊള്ളാവോ??? ശിവേട്ടൻ വാങ്ങി തന്നതാ…” ഇപ്പൊ എന്നെ കാണാൻ എങ്ങിനെ ഉണ്ട്…”
“വലിയ പുതുമ ഒന്നും ഇല്ല പണ്ടത്തെ പോലെ തന്നെ… എന്നാലും കുഴപ്പമില്ല…”
അയാൾ തിരികെ തന്റെ മുറിയിലേക്ക് നടന്നു…
വലിയൊരു പ്രശംസ പ്രതീക്ഷിച്ച അവൾക്ക് ആ മറുപടി തീരെ തൃപ്തി നൽകിയില്ല….
ഇനിയിപ്പോ രാഹുൽ തന്നെ കാണുമ്പോഴും ഇതുപോലെ പറയുവോ ഭഗവാനെ…..
അവളുടെ മുഖത്തെ പ്രസാദം അകാലത്തിൽ പൊലിഞ്ഞു…
“അതെന്താ??”
എന്താ കുഴപ്പം പറ ശിവട്ടാ….അവൾ പിന്നാലെ നടന്ന് ചോദിച്ചു…
“ആരാ ആള്… എന്താ അവന്റെ പേര് അത് പറ…”
പിന്നീട് അവിടെ എന്തൊക്കെയോ തെളിയിക്കാനുള്ള വ്യഗ്രത ആയിരുന്നു അവൾക്ക്…
ആരുടെ പേര്… ?
ശിവേട്ടൻ എന്തൊക്കെയാ ഈ പറയണേ….
എനിക്ക് അങ്ങനെ പ്രേമം ഒന്നും ഇല്ല…
സത്യമായിട്ടും…. ”
അവൾ നിർത്താതെ പറഞ്ഞുകൊണ്ടേയിരുന്നു…
താൻ പറയുന്നത് എല്ലാം കേട്ടുകൊണ്ട് യാദോരു മാറ്റവും ഇല്ലാത്ത മുഖത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്ന് ശിവൻ ചായകുടി തുടർന്നു…
പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് അവൾക്ക് മനസ്സിലായി…
പലപ്പോഴും അച്ഛനേം അമ്മെനേം അവൾക്ക് പറ്റിക്കാൻ സാധിക്കാറുണ്ട്… കുറെ നുണ പറയാറും ഉണ്ട്… പക്ഷെ ഒരിക്കൽ പോലും ശിവേട്ടന്റെ മുൻപിൽ അതിന് പറ്റിയിട്ടില്ല… നുണ പറഞ്ഞാൽ പുള്ളി കയ്യോടെ പിടിക്കുകയും ചെയ്യും, ചിലപ്പോൾ നുണയാണെന്ന് അറിഞ്ഞിട്ടും ശിവേട്ടൻ അവളോട് വിശ്വസിച്ച മട്ടിൽ മിണ്ടാതെ നിൽക്കും…
കുറ്റബോധം 7 [Ajeesh]
Posted by