കൂട്ടുകാരുടെ സാന്നിധ്യം അവളെ തെല്ലൊന്നു തലർത്തിയെങ്കിലും അവളുടെ ഉള്ളിൽ എരിഞ്ഞു തുടങ്ങിയ തീ അണക്കാൻ അതിന് കഴിയുമായിരുന്നില്ല…അവൾ ചുവടുകൾ മുൻപോട്ട് തന്നെ വച്ചു….
രേഷ്മയെ കണ്ടതും ചിലർ രാഹുലിന്റെ തോളിൽ തട്ടി എന്തോ പറഞ്ഞു ചിരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു…. അവന്റെ അടുത്തേക്ക് എത്തുംതോറും തന്റെ ആത്മവിശ്വാസം ചോർന്ന് പോകുന്നത് പോലെ അവൾക്ക് തോന്നി…
“ദൈവമേ കത്തോളണെ….”
അവന്റെ അടുത്തെത്തുന്നതിനു മുൻപേ ഒരു നിമിഷം അവൾ സകല ദൈവങ്ങളെയും വിളിച്ചു…
രേഷ്മയെ കണ്ട് അകലെ നിന്നും കളിയാക്കിയവർ പോലും അവൾ മുൻപിൽ വന്നു നിന്നപ്പോൾ കണ്ണുമിഴിച്ചു നിന്നു…. അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിയാത്ത വിധം ഏതോ ഒരു മികച്ച കാന്തിക ആകർഷണം അവളിൽ ഉള്ളത് പോലെ…അതിനെ ഭേദിക്കാൻ ലോകത്തെ മറ്റൊന്നിനും കഴിയുമായിരുന്നില്ല എന്ന് അവർക്ക് തോന്നി…….
ഒരു നിമിഷം അവിടെ നിശബ്ദത തളം കെട്ടി നിന്നു….
ആരും ഒന്നും പറയുന്നില്ല…
അവസാനം രേഷ്‌മ തന്നെ തുടർന്നു… “രാഹുൽ ഒരു മിനിറ്റ് എന്റെ കൂടെ ഒന്ന് വരോ?? ” ഒരു കാര്യം സംസാരിക്കാൻ ഉണ്ട്… ” അവൾ ഭയം കലർന്ന നേർത്ത സ്വരത്തിൽ പറഞ്ഞൊപ്പിച്ചു…
ശേഷം അവൾ രാഹുലിനെ തന്നെ നോക്കി…
അവനെ ആര് നോക്കിയാലും ആദ്യം കാണുന്നത് അവന്റെ കണ്ണുകൾ ആയിരിക്കും…. അതിനേക്കാൾ മനോഹാരിത മറ്റൊന്നിനും ഇല്ലാത്തത് പോലെ അവൾക്ക് തോന്നി… അവൾ പെട്ടന്ന് തന്നെ തലതാഴ്ത്തി…
” പറ്റില്ല…. അവന്റെ കൂടെ ഉള്ള ഒരുത്തൻ ആണ് അത് പറഞ്ഞത്….
രേഷ്‌മ ദയനീയമായി അവനെ നോക്കി…. അവളുടെ മുഖത്ത് യാചന നിഴലിച്ചിരുന്നു….
“ഇവിടെ നിന്ന് പറയാൻ പറ്റുന്ന കാര്യം പറഞ്ഞാ മതി…” അത് പറയുമ്പോൾ അവൻ അവളോട് തിരികെ യാചിക്കുകയായിരുന്നു… അവളുടെ സാന്നിധ്യം നഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത പോലെ…
രേഷ്മയുടെ മുഖം ചുവന്ന് തടുക്കാൻ തുടങ്ങി… രാഹുലിന്റെ കൂടെ ഉള്ള ഒന്ന് രണ്ട് പേർ “ഞാൻ ഇപ്പൊ വരാടാ” എന്ന് പറഞ്ഞ് നടന്നകന്നു….അവളുടെ വാക്കുകൾ തട്ടിക്കളായൻ അവർക്ക് തോന്നിയില്ല….
രേഷ്മക്ക് അവിടെ വച്ച് തന്നെ അവനോട് സംസാരിക്കേണ്ടി വരും…ആ കാര്യം ഏതാണ്ട് ഉറച്ചുകഴിഞ്ഞു…..
കുറ്റബോധം 7 [Ajeesh]
Posted by