ആ നിൽപ്പ് കണ്ടാൽ അവൾ അറിയാതെ സത്യം തുറന്ന് പറയും…
ഇന്നും ഇത് തന്നെയാണ് സംഭവിക്കാൻ പോകുന്നത് എന്ന ബോധ്യം അവൾക്ക് പതിയെ വന്നു… രേഷ്മ കട്ടിലിന്റെ തലയിൽ ചാരി ഇരിക്കുന്ന ശിവന്റെ ഇടതു കൈ തന്റെ മാറോട് ചേർത്ത് ആ തോളിൽ ചാരി കിടന്നു…
“ശിവട്ടാ…”…അവൾ പതിയെ വിളിച്ചു…
അതിൽ ഒരു യാചനയുടെ പ്രതിധ്വനി ഉളളത് പോലെ ശിവന് തോന്നി….
“മ്മ്….”
ഒരു മൂളൽ അയാളിൽ നിന്നും പുറപ്പെട്ടു…
“അച്ഛനോട് പറയരുത് ട്ടാ….”
അതെ… യാചന തന്നെ…. എന്താണ് തനിക്ക് അവളെ എതിർക്കാൻ കഴിയാത്തത്…
പരിപൂർണ്ണ നിഷ്കളങ്കത നിറഞ്ഞ അവളുടെ ആ മുഖം കണ്ടാൽ ഒരു പിഞ്ചു പൈതലിനോട് തോന്നുന്ന വാത്സല്യം ആണ് തനിക്ക് ഇപ്പോഴും തോന്നുന്നത്…
“ഇല്ല മോളെ… നീ പറ…”
അവൾ ശിവന്റെ കൈകൾ കുറച്ചുകൂടി തന്നോട് ചേർത്ത് പിടിച്ചു… ഒരു സംരക്ഷണം അവൾ ആഗ്രഹിക്കുന്ന പോലെ അയാൾക്ക് തോന്നി….
രാഹുൽ എന്നാ പേര്… ഞങ്ങളുടെ കോളേജിൽ ഉള്ള ചെക്കാനാ… പാവം ആണ് ശിവട്ടാ… നിങ്ങളെപ്പോലെ കള്ളും കുടിക്കില്ല സിഗരറ്റും വലിക്കില്ല… അവൾ ചിരിച്ചുകൊണ്ട് ശിവന്റെ മുഖത്ത് നോക്കി…
പക്ഷെ പറഞ്ഞിട്ടെന്താ….
അവന് എന്നെ ഇഷ്ടമല്ല…
ഞാൻ ഇങ്ങനെ ചാടിതുള്ളി നടക്കുന്നത് കാരണം ആണെന്നാണ് എനിക്ക് മനസ്സിലായത്…
ഞാൻ കൊറേ നന്നാവൻ ഒക്കെ നോക്കി…
ശിവൻ കുലുങ്ങി കുലുങ്ങി ചിരിക്കാൻ തുടങ്ങി…
” “കളിയാക്കണ്ട….” ”
അവൾ ചിണുങ്ങിക്കൊണ്ട് ശിവന്റെ കൈകളിൽ അടിച്ചു…
“ഇന്നിപ്പോ അവനെ കാണിക്കാൻ ആണ് ഈ കെട്ടിലമ്മ ചമഞ്ഞ് ഉള്ള പോക്ക്… പ്രാർത്ഥിച്ചേക്കണേ…”
അവൾ ഒരു കരാർ വച്ചു…
“എന്നിട്ടെന്താ നീ പോവുന്നില്ല??? ”
ശിവൻ ചോദിച്ചു…
“ഞാൻ ഇവിടെ വന്ന് ഒന്ന് മുഖം കാണിച്ച് വേഗം പോവാൻ നിന്നതാ… അപ്പഴല്ലേ നിങ്ങടെ കോലം കണ്ടത്….”
“ഇനിയിപ്പോ വേണ്ട… എനിക്കെന്റെ ശിവേട്ടൻ അല്ലെ വലുത്…??? ”
അവൾ ശിവന്റെ മുഖത്ത് ചോദ്യ രൂപത്തിൽ നോക്കി….
“നീ എന്നെ സോപ്പിടാൻ ഒന്നും നോക്കണ്ട….” മോള് പോവാൻ നോക്ക്…” അവളെ നെഞ്ചോട് ചേർത്ത് അയാൾ പറഞ്ഞു…
“ഞാൻ തമാശ പറഞ്ഞതല്ല ശിവട്ടാ…
ഇനീം പനി കൂടിയാലോ???
ആ കണ്ണൊന്ന് തുറന്ന് കിട്ടിയതിന്റെ പാട് എനിക്ക് മാത്രമേ അറിയൂ…” അവളുടെ കണ്ണിൽ ഒരു ആദി നിഴലിച്ചിരുന്നു…
“അവളോ പാസമാടി ഉനക്ക് എൻമേലെ??.” അല്പം വികാരപരവശതയോടെ തന്നെ അയാൾ ചോദിച്ചു.
“ആമ…”
കുറ്റബോധം 7 [Ajeesh]
Posted by