അവൾ അയാളുടെ നേരെ ചിരിച്ചു കൊണ്ട് പറഞ്ഞു….
“ശരി എന്റെ മോള് കോളേജിൽ പോവാൻ നോക്ക്… ഞാൻ ഭാസ്കരനെ വിളിച്ച് വീട്ടിൽ രണ്ട് ദിവസം നിൽക്കാം…”
അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ഒരായിരം പൂക്കൾ വിടർന്ന പ്രതീതി ആയിരുന്നു… അവൾ ശിവനെ മുറുകെ പുണർന്നു…
” ശിവട്ടാ….. ഇപ്പഴെങ്കിലും തോന്നിയല്ലോ…. എത്ര നാളായി ഞങ്ങൾ എല്ലാവരും മാറി മാറി പറയുന്നു ഇവിടെ ഇങ്ങനെ ഒറ്റക്ക് താമസിക്കണ്ടാന്ന്….”
വലിയ ശരീരവും ആരുടെ മുന്നിലും കുനിക്കാത്ത തലയെടുപ്പും, ഒരു പറ താടിയും കണ്ണുകളിൽ കത്തി നിൽക്കുന്ന കോപവും ഉള്ള ശിവന്റെ കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങി…
അതേ ഇവൾ എന്റെ മകൾ തന്നെയാണ് എന്റെ ഉമയുടെ മകൾ… ഞങ്ങൾക്ക് പിറക്കാതെ പോയ മക്കൾ… തന്റെ കണ്ണീര് അവൾ കാണാതിരിക്കാൻ അയാൾ സ്വയം തന്റെ വലം കൈ കൊണ്ട് അവളെ ചുറ്റി പിടിച്ച ശേഷം കണ്ണു തുടച്ചു…
“ശരി ഞാൻ പോട്ടെ…”
“ശിവട്ടാ…. ഇനി അധികം വൈകാതെ വീട്ടിക്ക് പോവണം ട്ടാ…”
ഞാൻ വീട്ടിൽ എത്തുമ്പോ അവിടെ കണ്ടില്ലെങ്കിൽ നിങ്ങളെ ഞാൻ കൊല്ലും ഉറപ്പാ…”
അവൾ നടന്നുപോകുന്നതിനിടെ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു ….
“എടി പെണ്ണേ നീ നിന്റെ ബാഗ് എടുക്കുന്നില്ലേ…???”
ശിവൻ ഉറക്കെ വിളിച്ചു ചോദിച്ചു…
“അയ്യോ ഇപ്പഴാ ഓർത്തത്…”
അവൾ തിരികെ സാരിത്തലപ്പ് പിടിച്ച് ഓടി വന്നു…
” വേറെ എന്തെങ്കിലും ആണെങ്കിൽ പോട്ടെ… സ്വന്തം ബാഗ് മറന്നോണ്ട് കോളേജിൽ പോകുന്ന ഒരുത്തിയെ ഞാൻ ആദ്യമായിട്ട് കാണാ…”
അവളുടെ തലയിൽ ഒരു കിഴുക്ക് കിഴുക്കിക്കൊണ്ട് ശിവൻ പറഞ്ഞു…
” ആആ…. അടിക്കല്ലേ ശിവട്ടാ…നല്ല വേദന ഉണ്ട് ഇങ്ങനെ തലയിൽ അടിക്കുമ്പോ…. ആ
ഞാൻ ബാഗ് എടുക്കാൻ ഒന്നും വന്നതല്ല… ബാഗ് വീട്ടിക്ക് പോവുമ്പോ ശിവേട്ടൻ കൊണ്ടുപോക്കോ…”
ഞാനെ വേറെ ഒരു സാധനം മറന്നു… അവൾ ബാഗ് തുറന്ന് ഉണ്ണിയേട്ടന്റെ കടയിലെ കപ്പലണ്ടി മിട്ടായി പുറത്തെടുത്തു…
“നീ അപ്പൊ വാങ്ങിച്ചല്ലേ….”
ശിവൻ ചോദിച്ചു…
“ആ വാങ്ങി മോനെ ശിവട്ടാ…
പക്ഷെ കഴിച്ചില്ല… ശിവേട്ടൻ തരുമ്പഴേ ഇതിനൊരു ടേസ്റ്റ്
ഉള്ളുന്നെ…”
അയാൾ ചിരിച്ചുകൊണ്ട് അവളെ നോക്കി… ചിരിക്കിടയിൽ ആ കണ്ണുകൾ നിറയുന്നുണ്ടോ… അവൾ ശിവനോട് ചേർന്ന് നിന്നു…
“വായിൽ വച്ച് താ ശിവട്ടാ….”
ആ മുഖത്ത് നിന്നും കണ്ണെടുക്കാതെ അവൾ പറഞ്ഞു…
ശിവൻ ഒരു മിട്ടായി കഷ്ണം എടുത്ത് അവളുടെ വായിൽ വച്ചു കൊടുത്തു…
” എന്നാ ഞാൻ പോട്ടെ…. ” ഇപ്പഴേ കൊറേ വൈകി… “
കുറ്റബോധം 7 [Ajeesh]
Posted by