അവൾ നടന്നകന്നു…
ശവൻ ഉമ്മറത്തെ ചവിട്ടുപടിയിൽ അവൾ പോകുന്നതും നോക്കി ഇരുന്നു…
“ഉമേ നമ്മുടെ മോള് വല്യേ കുട്ടി ആയെടി..” അയാൾ ആകാശത്തേക്ക് നോക്കി ഇടറുന്ന ശബ്ദത്തോടെ പുലമ്പിക്കൊണ്ടിരുന്നു…
സൗന്ദര്യത്തിന്റെ അവസാന വാക്കായി അവൾ, നിഷ്കളങ്കതയുടെ കടലായി, കുട്ടിക്കുറുമ്പിന്റെ റാണിയായി, ഇന്ന് എന്റെ മോള് ആദ്യമായിട്ട് സാരിയുടുത്ത് എന്റെ മുൻപിൽ വന്നു… അവൾക്ക് ഞാൻ കൊടുക്കാത്ത മുട്ടായിക്ക് രുചി ഉണ്ടാവില്ലാന്ന്…” കണ്ണുനീർ ഒലിച്ചിറങ്ങി താടിയിൽ തടഞ്ഞു നിന്നു… ” നീ പോയിക്കളഞ്ഞല്ലൊടി ഉമേ… അയാൾ പുറകോട്ട് ചാഞ്ഞ് കിടന്നു…
“ഉമായില്ലാതെ ശിവന് ഈ പ്രപഞ്ചത്തിൽ എന്ത് കാര്യം…….”
മരണത്തെ തേടി അലഞ്ഞു നടന്നേനെ ഞാൻ, അവളില്ലായിരുന്നെങ്കിൽ…. നമ്മുടെ കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ…
കഥയിലായാലും ജീവിതത്തിലായാലും ഉപേക്ഷിച്ച് പോവില്ലല്ലോ നീ എന്നെ… പുനർജന്മം എടുത്ത് വന്നു നീ…”
അയാൾ കണ്ണുകൾ അടച്ച് കിടന്നു…
പൂർണ്ണ ഏകാഗ്രതയോടെ തപസ്സ് ചെയ്യുന്ന ഒരു മുനിയുടെ ലക്ഷണങ്ങൾ ആയിരുന്നു ആ മുഖത്ത്…
രേഷ്‌മ കോളേജിന്റെ മുൻപിൽ ബസ് ഇറങ്ങി….
” ഭഗവാനെ… കത്തോളണേ… ”
അവൾ കോളേജ് അങ്കണത്തിലേക്ക് കടന്നു വന്നു… ചുറ്റും വർണ്ണകടലാസുകൾ കൊണ്ടും ബലൂണുകൾ കൊണ്ടും അലങ്കരിച്ച് അവിടം ഒരു പൂങ്കാവനം പോലെ മനോഹരമാക്കിയിരുന്നു…
രേഷ്‌മ വരുന്നത് കണ്ട് കോളേജ് ചെയർമാൻ ഒരു കഷ്ണം കേക്കുമായി ഓടി വന്നു…
“എന്തുപറ്റി രേഷമേ നേരം വൈകില്ലോ???”
പരിപാടികൾ ഒക്കെ കഴിയാറായി…
അവൾ കേക്ക് വാങ്ങിച്ചു…
“താങ്ക്സ് ചേട്ടാ…”
കുറച്ച് സ്ഥലത്തേക്ക് പോകാൻ ഉണ്ടായിരുന്നു… അതാ വൈകിയത്… ” ക്ലാസ്സിലേക്ക് ചെല്ല്… ഇനി വൈകണ്ടാ…”
അവൾ ചിരിച്ചുകൊണ്ട് നടന്നു… രാഹുലിന്റെ ക്ലാസ്സിന്റെ അവിടെ എത്തിയപ്പോൾ അവൾ ഒന്ന് എത്തി നോക്കി അവൻ അവിടെ ഉണ്ടോ എന്നറിയാൻ ഒരു മോഹം… കാണാനില്ല… ഇനി വന്നുകാണില്ലേ? വരാതിരിക്കുന്നതാ നല്ലത്… അവനെക്കുറിച്ച് ആലോചിക്കുമ്പോഴേ തന്റെ മുട്ടിടിക്കുന്നത് അവൾ അറിഞ്ഞു… ഇങ്ങനൊക്കെ പോയാൽ മതി എന്നൊരു തോന്നൽ… രേഷ്‌മ ബാത്റൂമിലേക്ക് ചെന്നു… അവിടെ നിന്ന് തന്റെ സാരിയുടെ മുന്താണിയും മറ്റും ശരിയാക്കി… ഇടുപ്പ് പുറത്ത് കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി… മാറിൽ നിന്നും താഴേക്ക് ഇറങ്ങി കിടന്നിരുന്ന സാരിയുടെ ഭാഗം അവൾ മുകളിലേക്ക് ഉയർത്തി പിന് ശരിക്ക് കുത്തി…
തന്റെ മുടി കൈകൊണ്ട് ഒന്ന് കോന്തിയ ശേഷം അവൾ സ്ഥിരം ഇടാറുള്ള പോലെ ഇടത് തോളിലൂടെ മുൻപിലേക്ക് ഇട്ടു…
മുഖം നന്നായി വാഷ് ചെയ്ത് അവിടെ വച്ചിരിക്കുന്ന കണ്ണാടിയിൽ അവൾ ഒന്ന് നോക്കി… കവിളിൽ ഒരു കുരു വന്നിരിക്കുന്നു…
കുറ്റബോധം 7 [Ajeesh]
Posted by