” ഇതേപ്പഴാ വന്നേ… ”
അവൾ അത് ഞെക്കി പൊട്ടിക്കാൻ നോക്കി… പൊട്ടുന്നില്ല…
അതൊരു ചെറുതായിരുന്നു… എന്നാൽ പൊട്ടിക്കാൻ നോക്കിയത്കൊണ്ട് മുഖത്തിന്റെ ആ ഭാഗത്ത് ഒരു വൃത്തിയില്ലാത്ത പോലെ അവൾക്ക് തോന്നി…
അവൾ വീണ്ടും പൊട്ടിക്കാൻ ശ്രമിച്ചു… ഇത്തവണ അവളുടെ കണ്ണിൽ നിന്നും വെള്ളം വന്നു… എന്നിട്ടും കുരു പൊട്ടിയില്ല… അവൾ കണ്ണ് തുടച്ച് മുഖം വീണ്ടും കഴുകാൻ തുടങ്ങി… ഹൻഡ്ബാഗിൽ നിന്നും ടവ്വൽ എടുത്ത് മുഖം തുടക്കാൻ നോക്കുമ്പോൾ ചുമരിൽ എഴുതി വച്ചിരിക്കുന്ന മഹത് വചനം അവൾ ശ്രദ്ധിച്ചു…
” കുരു അത് പൊട്ടാനുള്ളതാണ് ”
അവൾക്ക് മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…
ഇന്ന് കാലത്ത് മുതൽ കണ്ണീരാണ്
അച്ഛൻ പഴംപുരണം പറഞ്ഞാണ് കരയിപ്പിച്ചത്… ഉണ്ണിയപ്പൂപ്പൻ ഡയലോഗ് അടിച്ച് കരയിപ്പിച്ചു, അവസാനം ശിവേട്ടൻ എന്നെ സ്നേഹിച്ച് കൊല്ലുന്നത് കണ്ട് അറിയാതെ കരഞ്ഞു…
ഇന്നത്തെ ദിവസം പൊക്കാണെന്നാ തോന്നാണെ… അവൾ മനസ്സിൽ നിന്നും പ്രതീക്ഷയുടെ അമിതഭാരം ഇറക്കിവച്ചു….
ബാത്റൂമിലെ കവാടത്തിന്റെ അരികിൽ എത്തിയപ്പോൾ മുകളിൽ എഴുതിയ മറ്റൊരു മഹത് വചനം അവൾ കണ്ടു…
“ജോണിക്കുട്ടൻ ഈ ബാത്റൂമിന്റെ ഐശ്വര്യം”
അവൾക്ക് അറിയാതെ ചിരി പൊട്ടി….
പുറത്തിറങ്ങി ക്ലാസ്സ് ലക്ഷ്യമാക്കി അവൾ നടക്കാൻ തുടങ്ങി… നല്ല മഴക്കാറുണ്ട്… ഈ ക്രിസ്തുമസ് സീസണിലും മഴ ഒക്കെ പെയ്യുവോ ഭഗവാനെ… അവൾ ആലോചിച്ചു…
സാരിയാണ് ഉടുത്തിരിക്കുന്നത്… അല്ലങ്കിലെ ഇത് കൊണ്ട് നടക്കുന്നത് തനിക്കൊരു ചടങ്ങാണെന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു പോരത്തെന് ഇപ്പൊ മഴയും….
ശിവേട്ടൻ ബാഗ് എടുക്കാൻ പറഞ്ഞത് അവൾ ഓർത്തു… ബാഗിൽ ഫുൾ സെറ്റപ്പ് എപ്പോഴും ഉണ്ടാകും … അല്ലെങ്കിലും മൂത്തോര് പറയുന്നത് കേൾക്കാൻ ഒരു മടിയാ… അവർ പറയുന്നത് പൂർണ്ണമായും ശരിയാണെന്ന് ബോധ്യമായാലും അനുസരിസിച്ചാൽ എന്തോ നഷ്ടപ്പെടും എന്നൊരു ചിന്ത…
പറഞ്ഞിട്ട് കാര്യമില്ല… അവൾ ക്ലാസ്സിലേക്ക് നടന്നു…ക്ലാസിന്റെ പുറത്ത് തന്നെ കുറച്ച് കുട്ടികൾ നിൽക്കുന്നുണ്ട്… അവൾ വരുന്നത് കണ്ട് എല്ലാവരും നോക്കി…
അതവളിൽ ഒരു ജാള്യത നിറച്ചു….
“രേഷമേ വാ എന്ത് പറ്റി വൈകിയല്ലോ….”
“ഈ സാരി നന്നായി ചേരുന്നുണ്ട് ട്ടാ….”
“ടാ അവൾ വന്നിട്ടുണ്ട് ടാ… നോക്കിയേ…”
വരാന്തയിലൂടെ തന്റെ ക്ലാസ്സ് എത്തുന്നതിനിടക്ക് ഒരുപാട് കമെന്റ്സ് അവൾ കേട്ടു….
കുറ്റബോധം 7 [Ajeesh]
Posted by