അവസാനം സ്വന്തം ക്ലാസ്സിന്റെ മുൻപിൽ എത്തി…
“ആഹാ…ഇന്നെന്താ നിനക്കൊരു മാറ്റം …
ആ മേക്കപ്പ് ഒന്നും കാണാനില്ലല്ലോ…
നിനക്കെന്നും ഇതുപോലെ വന്നാലെന്താ…”
ഗോകുൽ പുറത്തിറങ്ങി വന്ന് അവളോട് ചോദിച്ചു…
“എടാ എങ്ങാനോണ്ട്???”
ഞാൻ ആദ്യമായിട്ടാ സാരിയൊക്കെ ഉടുക്കുന്നെ….”
അവൾ വ്യഗ്രതയോടെ അറിയാനുള്ള ആകാംഷയോടെ അവനോട് ചോദിച്ചു….
“ആ ഒരു കുഴപ്പം ഉണ്ട്…”
സാരിയുടെ ഒന്നും അല്ല…
നിന്റെ ഒരു കവിള് മാത്രം എന്താ ഇങ്ങനെ ചുവന്നു നിൽക്കുന്നേ… അങ്ങനെ കാണാൻ ഒരു രസം ഇല്ല…
അത് പറഞ്ഞ് തീർന്നതും ഗോകുൽ അവളുടെ അടുത്ത കവിളിൽ അമർത്തി പിടിച്ച് വലിച്ചു…
“ആആആആ….” രേഷ്മയുടെ കണ്ണ് രണ്ടും നിറഞ്ഞു തുളുമ്പി… രണ്ടു കവിളും ചുവന്നു തുടുത്തു…
ചുണ്ടുകൾ വരെ ചുവന്നുപോയി…
“എടാ പട്ടി…. അവൾ ഗോഗുലിനെ ക്ലാസ് മുഴുവൻ ഓടിച്ചു…
ബദ്ധ ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇണകം കണ്ട് ക്ലാസ്സ് മുഴുവൻ അമ്പരന്നു…
സാരി ആയതുകൊണ്ട് അവൾക്ക് ഓടാൻ പറ്റുന്നുണ്ടായിരുന്നില്ല..
വേദന ശമിച്ചപ്പോഴോ അതോ അവനോടുള്ള ദേഷ്യം കേട്ടടങ്ങിയപ്പോഴോ അവൾ ഓട്ടം നിർത്തി
ക്ലാസ് മൊത്തം അവളെ തന്നെ നോക്കി നിലയുറപ്പിച്ചു… പുറകിലെ ബഞ്ചിൽ നിന്നും സിയാദ് ഒരു കഷ്ണം കേക്കുമായി അവളെ തന്നെ നോക്കി നിന്നു പോയി…. രേഷ്‌മ താൻ നോക്കുന്നത് കണ്ടു എന്ന് മനസ്സിലാക്കിയിട്ടും അവന് അവളിൽ നിന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ല…
ഇങ്ങനെയൊക്കെ ഒരാൾക്ക് സൗന്ദര്യം കൊടുക്കരുത് …. കണ്ണടക്കാൻ പോലും മടി തോന്നിപ്പോയി അവന്…
അവൾ അവനോട് കൊള്ളാവോ എന്ന് ശബ്ദം പുറത്ത് വരാതെ ചോദിച്ചു…
“സിയാദ് ഒന്ന് തലയാട്ടിപ്പോയി… അപ്പോഴേക്കും അവന്റെ കണ്ണുകൾ ആൻസിയെ തിരഞ്ഞു… അവൾ അവനെ തന്നെ നോക്കി പുഞ്ചിരി തൂകി ബഞ്ചിൽ ഒരു കൈ താടിക്ക് കൊടുത്ത് ഇരിക്കുന്നുണ്ടായിരുന്നു…
അവസാനത്തെ കഷ്ണം കേക്ക് ആണ് അവന്റെ കയ്യിൽ … അന്സിക്ക് വേണ്ടി അവൻ മാറ്റി വച്ചത്… രേഷ്‌മ വരും എന്ന സൂചന പോലും ഇല്ലാത്തതിനാൽ അവൾക്ക് ആരും ഒരു കഷ്ണം പോലും മാറ്റി വച്ചില്ല…സിയദിന്റെ മുഖത്ത് പെട്ടന്ന് ഒരു നിശ്ചയഥാര്ഷ്ട്യം കയറിക്കൂടി… അവൻ രേഷ്മയെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം കേക്ക് അന്സിക്ക് വായിൽ വച്ച് കൊടുത്തു…
അവൾ ഒരു കടി കടിച്ച ശേഷം കേക്ക് അവന്റെ കയ്യില്നിന്നും വാങ്ങി രേഷ്മയുടെ അടുത്തേക്ക് വന്നു…
“ഹാപ്പി ക്രിസ്മസ് ഡിയർ “
കുറ്റബോധം 7 [Ajeesh]
Posted by