രേഷ്‌മ അവളോട് തിരിച്ചും
“ഹാപ്പി ക്രിസ്തുമസ് ” വിഷ് ചെയ്തു…. ” ദാ കഴിക്ക് ”
രേഷ്‌മ ഒരു കഷ്ണം കടിച്ചെടുത്തു…
അതിനു ശേഷം അവർ ഇരുവരും കെട്ടിപ്പിടിച്ച് നിന്നു…
“ആൻസി… കേക്കൊക്കെ ദേഹത്താവും മതിയെടാ…”
ആൻസി അവളെ നോക്കി ഒരൽപ്പം അർത്ഥം വച്ചെന്ന പോലെ ചിരിച്ചുകൊണ്ട് അവളിൽ നിന്നും അകന്നുമാറി…. അവർ ഇരുവരും ക്ലാസ്സിലെ ബാക്ക് ബഞ്ചിൽ ഇരുന്ന് പുറകിലെ ചുമരിൽ ചാരി ഇരുന്നു….. ” എന്താടാ ഇത്ര വൈകിയത് ….? ”
ആൻസി രേഷ്മയുടെ തോളിലൂടെ കൈ ഇട്ടുകൊണ്ട് ചോദിച്ചു…
” ഒന്നും ഇല്ലടാ… ശിവേട്ടനെ കാണാൻ പോയതാ… അവിടെ ചെന്നപ്പോ പുള്ളിക്കാരന് ഒടുക്കത്തെ പനി…” “ഞാൻ ഇന്ന് വരുന്നില്ല എന്ന് വിചാരിച്ചതാ…. പിന്നെ ശിവേട്ടൻ തന്നെ എന്നെ ഉന്തി തള്ളി പറഞ്ഞു വിട്ടു…”
അവൾ സാരി നേരെയിട്ടുകൊണ്ട് പറഞ്ഞു…
“നിന്റെ ഒരു ശിവേട്ടൻ….”
സത്യം പറയാല്ലോ എനിക്ക് ആ മനുഷ്യനെ പേടിയാ… നീ സുന്ദരനാ എന്നൊക്കെ പറഞ്ഞപ്പൊ ഞാൻ കരുതിയത് ഇതുപോലെ ഒരു രൂപം ഒന്നും അല്ല… ഇതെന്താ പറയാ…. ആ മുഖത്തേക്ക് ഒന്ന് നോക്കി നിൽക്കാൻ തന്നെ പേടിയാകും…. ഏതോ ചക്രവർത്തിയെ പോലെ ഒക്കെ ഉള്ള ഒരു അപ്പിയറൻസ്…”
രേഷ്മക്ക് ചിരി വന്നു…
“പിന്നെ… നിനക്ക് ചുമ്മാ തോന്നുന്നതാ…”
” രേഷമേ ഞാൻ പോവാണ് ട്ടാ…”
രണ്ട് കുട്ടികൾ വന്ന് പറഞ്ഞു…
ആ ശരിയെടാ… ഞാൻ കുറച്ച് കഴിഞ്ഞു വരാം… ഇപ്പൊ വന്നു കേറിയതല്ലേ ഉള്ളു…”
അവൾ പറഞ്ഞു…
” ഓഹ് ഇട്‌സ് ഒക്കെ… ഹാപ്പി ക്രിസ്തുമസ്…”
” ഹാപ്പി ക്രിസ്തുമസ്…” അവൾ തിരിച്ചും പറഞ്ഞു… ആൻസി പുറകിലേക്ക് ചാഞ്ഞിരുന്ന് തന്റെ കൂട്ടുകാരിയെ നോക്കി ഒരു നെടുവീർപ്പിട്ടു…
“എന്നതാടി അച്ചായത്തി ഇങ്ങനെ നോക്കുന്നെ… ” ആക്കല്ലേ….
അവൾ അന്സിയുടെ തുടയിൽ പി
ച്ചി”
“ഉഫ്… ചുമ്മതിരി പെണ്ണേ… വരുന്നവർ മുഴുവൻ നിന്നോടാ യാത്ര പറയുന്നത്… ഇവിടെ ഞാൻ ഒരാളുള്ളത് കാണുന്നുപോലും ഇല്ലാ ആരും….” ആൻസി അവളെ നോക്കി വശ്യതയോടെ പറഞ്ഞു… രേഷ്മയിൽ ചെറിയൊരു നാണം പതഞ്ഞു പൊന്തി…
പിന്നീടാണ് അവൾ സിയാദിനെ കുറിച്ച് ആലോചിച്ചത്…
“ആൻസി… അവൻ എന്നെക്കുറിച്ച് എന്തെലും പറയാറുണ്ടോ നിന്നോട്…”
എന്നും കൂടെ ഉണ്ടാവണം എന്ന് മോഹിച്ച ഒരു കൂട്ടുകാരൻ ഇപ്പോൾ മിണ്ടാറില്ലെന്നത് അവൾ വേദനാപൂർവ്വം ഓർത്തു… അവനെക്കുറിച്ച് പറയുമ്പോൾ തന്റെ തൊണ്ട ഇടറിയത് പോലെ അവൾക്ക് തോന്നി…
ആൻസി തല താഴ്ത്തി…
“ഇല്ലടാ… ഞാൻ എന്തെങ്കിലും പറഞ്ഞാൽ അവൻ എണീറ്റ് പോവും…
പിന്നെ പിന്നെ ഞാൻ നിന്നെക്കുറിച്ച് ഒന്നും മിണ്ടാറില്ല….