കുറ്റബോധം 7 [Ajeesh]

Posted by

അവന് ഒരു വെറുപ്പ് ആണ് ഇപ്പൊ… പക ഉള്ളിൽ കൊണ്ട് നടക്കുന്ന പോലെയൊക്കെ തോന്നുവാ എനിക്ക്…” ആൻസി അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ പറഞ്ഞു… രേഷ്മയുടെ കണ്ണ് നിറഞ്ഞു വന്നു… ഗോകുൽ പിടിച്ചു വലിച്ചിട്ടായിരിക്കണം അവളുടെ കവിളിണകൾ ചുവന്ന് തുടുത്തിരുന്നു… ആ മുഖത്ത് തീരാത്ത നിഷ്‌കളങ്ക തളം കെട്ടി കിടപ്പുണ്ടായിരുന്നു…
പെട്ടന്ന് പുറത്ത് ഇടി വെട്ടി മഴ പെയ്യാൻ തുടങ്ങി…
ആർത്തിരമ്പുന്ന മഴ…കുറെ പേർ ബാഗ് എടുത്ത് വെളിയിലേക്ക് ഓടി.. വേഗം വീട്ടിൽ എത്തിച്ചേരാൻ ആയിരിക്കണം… പക്ഷെ അവൾ അപ്പോഴും അനങ്ങിയില്ല… കണ്ണിൽ വീഴാൻ വെമ്പി നിന്നിരുന്ന രണ്ടിറ്റ് കണ്ണീർ തനിയെ ഒഴുകി.. അവൾ സിയാദിനെ നോക്കി… അവൻ ജനലിലൂടെ കൈ പുറത്തേക്കിട്ട് നിൽക്കുകയാണ്…
“ആൻസി… എന്നെങ്കിലും അവന് എന്നോട് ദേഷ്യം കുറഞ്ഞാൽ നീ പറയണം എനിക്ക് അവൻ ജീവൻ ആയിരുന്നു ന്ന്… അത് പ്രേമം ഒന്നും അല്ല… അതിനേക്കാൾ ഒക്കെ വലിയ എന്തോ ഒന്നാണ്…”
ഞാൻ അറിയാതെ എന്തെങ്കിലും അവനോട് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കാൻ പറ അവനോട്…” അന്സിയുടെ മുഖം വല്ലാതായി… ഞാൻ പറഞ്ഞത് കൂടിപ്പോയോ എന്ന് അവൾക്ക് തോന്നി…. അവൾ രേഷ്മയെ ചേർത്ത് പിടിച്ചു…
വിഷമിക്കണ്ട… എല്ലാം ശരിയാവും….
അവൾ മറുപടി പറഞ്ഞില്ല… തന്റെ കണ്ണ് തുടച്ച് അവൾ വരാന്തയിലേക്ക് ഇറങ്ങി… ആൻസി അവളെ തനിയെ പോകാൻ അനുവദിച്ചു…
രേഷ്‌മ ഒറ്റക്ക് നിൽക്കുന്നതാണ് ഇപ്പോൾ നല്ലത് എന്ന് അവൾക്ക് തോന്നി… വരാന്തയിലെ തൂണിൽ ചാരി നിന്ന് അവൾ മഴത്തുള്ളികൾക്ക് നേരെ കൈകൾ നീട്ടി… മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു… എങ്കിലും നല്ല കാറ്റുണ്ട്‌… ഇടക്കിടെ വീശുന്ന കാറ്റിൽ മഴത്തുള്ളികൾ അവളെ പ്രാപിക്കാൻ മത്സരിച്ചു… തന്റെ നേരെ വന്നു പതിക്കുന്ന ജലത്തെ അവൾ കണ്ണുകൾ അടച്ച് ഹൃദയം കൊണ്ട് വരവേറ്റു…..
“രേഷമേ… പുറകിൽ നിന്നും ഒരു വിളി വന്നു…
“ഗോഗുൽ ആണ്…” അവൾ ചിരിച്ചു കാണിച്ചു…
“എന്താ എന്നെ വീണ്ടും ഉപദ്രവിക്കാൻ വന്നതാണോ നീ…”
അവൾ ദയനീയമായി ചോദിച്ചു…
എന്ത് ചെയ്താലും അതെല്ലാം ഇപ്പോൾ ഞാൻ സഹിക്കും അതിന് അവൾക്ക് സാധിക്കും എന്നൊരു ധ്വനി അവളുടെ വാക്കുകളിൽ ഒളിഞ്ഞു നിന്നത് പോലെ അവന് തോന്നി… ഗോഗുൽ അവളുടെ കവിളിൽ തലോടി… അവിടെ അവന്റെ നഖക്ഷതം ഉണ്ടായിരുന്നു… മുറിഞ്ഞിട്ടില്ല എന്ന് മാത്രം…. അവന്റെ ചങ്ക് പിടച്ചു…
” സോറി ടാ…. ” ഞാൻ ചുമ്മാ തമാശക്ക്…” നല്ലോണം വേദനിച്ചോ നിനക്ക്… ”
അവൾ ഇല്ലെന്ന് തലയാട്ടി….
കാറ്റിൽ സാരിത്തലപ്പ് മാറിയപ്പോൾ അവളുടെ പൊക്കിൾ ചുഴി അവനു മുന്നിൽ ദൃശ്യമായി… അത് അവൾ അറിഞ്ഞിട്ടില്ല എന്ന് വ്യക്തമായിരുന്നു….
ഇനിയും ഇവിടെ നിന്നാൽ ഞാൻ ചിലപ്പോൾ അവളെ പ്രണയിച്ചു പോകുമോ എന്ന ഒരു ഭയം അവന് ഉണ്ടായി…

Leave a Reply

Your email address will not be published. Required fields are marked *