കുറ്റബോധം 7 [Ajeesh]

Posted by

“എന്തൊരു സൗന്ദര്യം… ”
അവൻ നടന്നകന്നു…
പെട്ടന്ന് തന്നെ അവൻ തിരിഞ്ഞ് നിന്ന് അവളോടായി പറഞ്ഞു… “മോളെ നിന്റെ സാരി നേരെയല്ല കിടക്കുന്നത്… ”
അവൾ പെട്ടന്ന് തന്നെ തലപ്പ് വകഞ്ഞു ശരിക്ക് ഇട്ടു…
അവൾ തലക്‌നിച്ചുകൊണ്ട് തന്നെ നിന്നു….
ഗോകുൽ വീണ്ടും നടക്കാൻ തുടങ്ങി…
അവളോട് ഒരിക്കലും അങ്ങനെ ഒരു മോഹം തോന്നാൻ പാടില്ല…
ജീവനെ പോലെ കൂടെ നടന്നിരുന്ന സിയാദുമായി അവൾ വഴക്കിട്ടത് അവൾക്ക് ഇഷ്ട്ടപ്പെട്ട ഒരുത്തനെ തള്ളിപ്പറഞ്ഞത് കൊണ്ട് മാത്രമാണ്… പിന്നെ ഞാൻ എന്തെങ്കിലും ഒക്കെ അവൾക്ക് മുൻപിൽ പറഞ്ഞാൽ തന്നെ അവളുടെ മനസ്സ് വെറുതെ വിഷമിപ്പിക്കാനല്ലാതെ മറ്റൊരു കാര്യവുമുണ്ടാവില്ല….. ഭഗവാനെ…ആരാണ് ഇവളുടെ പ്രണയം പിടിച്ചുപറ്റാൻ പോകുന്നവൻ…. അവനെപ്പോലെ ഭാഗ്യം ചെയ്തവൻ ആരാണ് ഈ ലോകത്ത് ഉള്ളത്….
നിന്റെ മരണം അകാലത്തിൽ ആയിരിക്കും എന്നതിന് ഒരു സംശയവും വേണ്ടടാ…. അത്രത്തോളം പേരുടെ കുശുമ്പും പ്രക്കും നിന്റെ തലക്ക് മുകളിൽ ഉണ്ട്…
“രേഷമേ രാഹുൽ നിന്നോട് ഗ്രൗണ്ടിന്റെ അങ്ങേ അറ്റത്തുള്ള അശോക മരത്തിന്റെ അവിടേക്ക് വരാൻ പറഞ്ഞു….”
അവന്റെ ക്ലാസ്സിൽ ഉള്ള രണ്ട് പെണ്കുട്ടികൾ അവളോട് പറഞ്ഞശേഷം തിരികെ പോയി…..
രേഷ്മയുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി…
” ഇനി അവൻ എന്താണാവോ പറയാൻ പോകുന്നത്‌…”
ഇതിന് വേണ്ടിയല്ലേ ഞാൻ ഇന്ന് വന്നത് തന്നെ… അവന്റെ ഒരു വാക്ക് കേൾക്കാൻ… അത് എന്തായാലും താങ്ങാനുള്ള ശക്തി അവൾ സംഭരിച്ചു വച്ചു…
മഴ ഇപ്പോഴും ഉണ്ട്… ആൻസിയോട് കുട ചോദിക്കണോ…??
വേണ്ട… ഇനി അവൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കണ്ട…അവൾക്കും സിയാദിനും എങ്ങോട്ടെങ്കിലും പോവാൻ ഉണ്ടെങ്കിലോ….
രേഷ്‌മ ആ മഴയിൽ ഇറങ്ങി നടന്നു… ഗ്രൗണ്ടിന്റെ സമീപത്തുള്ള ഓടിറ്റോറിയത്തിൽ അവൾ കയറി നിന്നു… അവിടെ നിന്നാൽ അവൾക്ക് ആ അശോക മരം കാണാം… പക്ഷെ അവനെ മാത്രം അവിടെ കാണാനില്ല…
അവൾ വീണ്ടും ആ മരത്തെ ലക്ഷ്യമാക്കി നടന്ന് നീങ്ങി…
ശാഖകളാൽ പടർന്ന് പന്തലിച്ച ആ വടവൃക്ഷത്തിന്റെ ചുവട്ടിൽ അവൾ നിന്നു…
രാഹുൽ അവളെ മറ്റൊരു ഇടനാഴിയിൽ നിന്ന് ഇമചിമ്മാതെ നോക്കി നിൽക്കുകയായിരുന്നു…
സാരിയിൽ അവൾ അപ്സരസിനെക്കാൾ മനോഹരിയായിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *