കുറ്റബോധം 7 [Ajeesh]

Posted by

ഇനി വേറെ ഒരു വഴിയും ഇല്ല… അവൾ അവന്റെ മുഖത്ത് നിന്നും ഒരു നിമിഷം പോലും കണ്ണെടുക്കാതെ എന്നാൽ അൽപ്പം വിക്കൽ ഉള്ളവർ പറയുന്നത് പോലെ സംസാരിക്കാൻ തുടങ്ങി…..
” രാഹുൽ… ഞാൻ ….
അവളുടെ നെഞ്ച് അധിവേഗം ഉയർന്ന് താഴുന്നുണ്ടായിരുന്നു…….” എനിക്ക്……. ഐ ലൗ യൂ
അവൾ വേഗം പറഞ്ഞു…. അതിന് ശേഷം അവൾ ഒരു ദീർഘശ്വാസം എടുത്തു….
അവർ മുഴുവനും സ്തബ്ധരായി നിലയുറപ്പിച്ചു…
ആരും അവളോട് എതിർത്ത് ഒന്നും പറഞ്ഞില്ല…..
അത്രത്തോളം ഒരു പിഞ്ചു കുഞ്ഞിനേക്കാൾ ഓമനത്തം ഉണ്ടായിരുന്നു അവൾക്ക്…
രാഹുൽ മുൻപോട്ട് വന്നു… അവൾ ആദ്യമായിട്ടാണ് അവന്റെ ശബ്ദം കേൾക്കുന്നത്…. അതൊരു ശുഭ സൂചന ആവാൻ അവൾ മനസ്സിരുക്കി പ്രാർത്ഥിച്ചു…. എന്തിനോ തന്റെ ഇടതു മുഷ്ട്ടി അവൾ ചുരുട്ടി പിടിച്ചിരുന്നു….
” രേഷ്‌മ… എനിക്ക് തന്നോട് ഒരു ഇഷ്ട്ടക്കുറവും ഇല്ല… പക്ഷെ… ഉള്ളത് പറയാല്ലോ… പൊതുവെ നമ്മുടെ കോളേജിൽ എല്ലാവർക്കും… അവൻ ഒന്ന് നിർത്തി….
” ഒരു മോശം അഭിപ്രായം ആണ് നിന്നെകുറിച്ച്….”
അവൾ തല താഴ്ത്തി നിന്നു…
തന്നെ വഷമിപ്പിക്കാൻ പറഞ്ഞതല്ല….
ഹോപ് യൂ വിൽ അണ്ടർസ്റ്റാൻഡ്…
അവൾ തല കുലുക്കി….
ചുമ്മാ കൂടെ കൊണ്ടുനടക്കാൻ എനിക്ക് ഒരു പെണ്ണിനെ വേണ്ട… ചിലപ്പോൾ നിന്റെ കുഴപ്പം ആയിരിക്കില്ല…. മേബി യൂ ആർ നോട്ട് മൈ ടൈപ്പ്…. സോ…
അവൾ കാരയാതിരിക്കാൻ ശ്രമിച്ചു….. അഗാധമായി തന്നെ ശ്രമിച്ചു…. വളരെ കഷ്ടപ്പെട്ട് മുഖത്ത് ഒരു ചിരി വരുത്തി അവൾ തിരിച്ചു നടക്കാൻ തുടങ്ങി… തിരിഞ്ഞു നോക്കാതെ… അവനോട് എന്തോ ദേഷ്യം ആയിരുന്നു ആ സമയത്ത് അവന്റെ കൂട്ടുകാർക്ക് തന്നെ തോന്നിയത്….
“ഇഷ്ടമല്ലെങ്കിൽ അത് മാത്രം പറഞ്ഞാ പോരെ ഡാ… അതൊരു പെണ്ണല്ലേ….” തിരിഞ്ഞു നടക്കുന്നതിനിടയിൽ കാർക്കശ്യത്തോടെ അവർ സംസാരിക്കുന്നത് അവൾ കേട്ടു… ഹൃദയം തകർന്നു നിൽക്കുന്ന സമയത്ത് അത്കൂടി കേട്ടപ്പോൾ അവളുടെ കണ്ണീർ ധാരയായി ഒഴുകി…
ഈ കണ്ണീർ എന്തേ തന്നോട് ഇത്ര അനുസരണക്കേട് കാണിക്കുന്നു… അവൾ വേഗം അവിടെ നിന്നും പോകാൻ തന്നെ തീരുമാനിച്ചു… പെട്ടന്നാണ് അവളുടെ കയ്യിൽ ഒരു പിടി വീണത്… കലങ്ങിയ കണ്ണുകളോടെ അവൾ മുഖം ഉയർത്തി നോക്കി….

Leave a Reply

Your email address will not be published. Required fields are marked *